Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകശ്മീരില്‍ വീണ്ടുമൊരു ...

കശ്മീരില്‍ വീണ്ടുമൊരു സായാഹ്നം

text_fields
bookmark_border
കശ്മീരില്‍ വീണ്ടുമൊരു സായാഹ്നം
cancel

ഒരിക്കല്‍കൂടി ഞാന്‍ കശ്മീരിലത്തെി. സംസ്ഥാനം ആകെ മാറിയിരിക്കുകയാണോ? അഞ്ചുവര്‍ഷം മുമ്പ് ഞാന്‍ കണ്ടതില്‍നിന്ന് വ്യത്യസ്തമാണ് ശ്രീനഗറിലെ അന്തരീക്ഷം. ഇന്ത്യാവിരുദ്ധ വികാരം കൂടുതല്‍ ശക്തിപ്പെട്ടിരിക്കുന്നതായി പലേടങ്ങളിലും എനിക്കനുഭവപ്പെട്ടു. എന്നാല്‍, കശ്മീര്‍ ജനത പാക് അനുകൂലമാണ് എന്ന് ഞാന്‍ കരുതുന്നില്ല. കശ്മീരികളുടെ അന്യവത്കരണം ഏറക്കുറെ പൂര്‍ണമാണ്. പലരിലും അത് കടുത്ത വിദ്വേഷമായിമാറിയിരിക്കുന്നു.

ദാല്‍ തടാകവും അതിന്‍െറ കരകളും മനോഹരമായിത്തന്നെ ശേഷിക്കുന്നു. ശ്രീനഗര്‍ വിമാനത്താവളത്തിലിറങ്ങി വിനോദസഞ്ചാരികള്‍ നേരെ തടാകം കാണാനും ഇതര ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും നിര്‍ഭയം ഒഴുകിയത്തെുന്നുണ്ട്. കശ്മീരിലെ തീവ്രവാദി സംഘര്‍ഷത്തെ സംബന്ധിച്ച് ഓര്‍മയില്ലാത്തവരെപ്പോലെ കൂസലില്ലാതെയാണ് ടൂറിസ്റ്റുകള്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്. ഞാന്‍ ശ്രീനഗറിലത്തെിയ ദിവസം നഗരപ്രാന്തത്തില്‍ ഗ്രനേഡ് ആക്രമണം അരങ്ങേറിയിരുന്നു. കശ്മീരിലെ പത്രപ്രവര്‍ത്തകരുടെ സംഘടനയുടെ ക്ഷണപ്രകാരമായിരുന്നു ഞാന്‍ ശ്രീനഗറില്‍ ഒരു ചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ന്യൂഡല്‍ഹിയിലെ ഏതാനും മാധ്യമപ്രവര്‍ത്തകരും ചടങ്ങില്‍ എത്തിയിരുന്നു. എന്നാല്‍, ജമ്മുമേഖലയില്‍നിന്ന് ആരും ക്ഷണിക്കപ്പെട്ടിരുന്നില്ല.

കശ്മീരിലെ പ്രതിഷേധ റാലികള്‍ കടുത്ത ഇസ്ലാമിക സ്വഭാവം ആര്‍ജിച്ചതായി തോന്നി. ഒരുപക്ഷേ, പ്രതിഷേധം പ്രകടിപ്പിക്കുന്നതില്‍ മാത്രമാകാം ആ രീതി. കശ്മീരികള്‍ക്ക് സ്വതന്ത്ര രാജ്യം വേണം എന്ന മുദ്രാവാക്യമാണ് മുഴങ്ങിക്കേള്‍ക്കുന്നത്. സ്വതന്ത്ര കശ്മീര്‍ എന്ന ആഹ്വാനം ഒരു അടവ് മാത്രമാണെന്ന് മിക്ക ഇന്ത്യക്കാരും കരുതുന്നു. കശ്മീരിനെ പാകിസ്താനോട് ചേര്‍ക്കാനുള്ള കൗശലം മാത്രമാണിതെന്നാണ് അവരുടെ വിമര്‍ശം. എന്നാല്‍, ഈ നിഗമനത്തോട് എനിക്ക് യോജിപ്പില്ല. സ്വതന്ത്ര കശ്മീര്‍ എന്നത് യാഥാര്‍ഥ്യമാകാന്‍ ഇടയില്ലാത്ത ഒരു സ്വപ്നം മാത്രം. അത്തരമൊരു സ്വപ്നം യാഥാര്‍ഥ്യമാകുന്ന സാഹചര്യത്തില്‍ പാക് അനുകൂലികള്‍ പോലും സ്വാതന്ത്ര്യത്തിനു വേണ്ടിയാകും നിലകൊള്ളുക.
മുഹമ്മദലി ജിന്ന ഉയര്‍ത്തിയ പാകിസ്താന്‍വാദ കാലത്തെ സംഭവങ്ങളാണ് വീണ്ടും എന്‍െറ ഓര്‍മയിലത്തെിയത്. മുസ്ലിംകള്‍ക്ക് പരമാവധി അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിനുള്ള വിലപേശല്‍ തന്ത്രമെന്ന നിലയിലായിരുന്നു ജിന്ന തുടക്കത്തില്‍ പാകിസ്താന്‍ വാദം ഉന്നയിച്ചിരുന്നത്. ഈ ആശയത്തിന് സമുദായത്തില്‍നിന്ന് വര്‍ധിച്ച പിന്തുണ ലഭിച്ചതോടെ വാദത്തില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു ജിന്ന.
കശ്മീരികളുടെ യഥാര്‍ഥ ലക്ഷ്യത്തെ സംബന്ധിച്ച ആശയക്കുഴപ്പം എനിക്കില്ല. കശ്മീരിന് സ്വാതന്ത്ര്യം നല്‍കിയാല്‍ അത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ മുസ്ലിംകളുടെ നില പരിതാപകരമാക്കുമെന്ന എന്‍െറ മുന്നറിയിപ്പിനോട് സമ്മേളനത്തില്‍ സംബന്ധിച്ചവര്‍ രോഷത്തോടെയുള്ള പ്രതികരണമായിരുന്നു പുറത്തുവിട്ടത്. ‘നിങ്ങളുടെ മുസ്ലിംകളുടെ പ്രശ്നം നിങ്ങളുടേത് മാത്രമാണ്’ എന്ന മട്ടിലായിരുന്നു അവര്‍ എന്‍െറ വാദത്തെ വിലയിരുത്തിയത്.

മുസ്ലിം-ഹൈന്ദവ സാമൂഹിക ബന്ധങ്ങളില്‍പോലും വിള്ളല്‍ പ്രകടമാകുന്നു എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. എന്‍െറ വ്യക്തിപരമായ ചില നഷ്ടങ്ങള്‍ പങ്കുവെക്കുന്നതില്‍ ഞാന്‍ മുന്‍കൂറായി ക്ഷമ ചോദിക്കുന്നു. മുന്‍ സന്ദര്‍ശനങ്ങള്‍ക്കിടെ പലപ്പോഴും യാസീന്‍ മാലിക് അദ്ദേഹത്തിന്‍െറ വസതിയിലേക്ക് എന്നെ വിരുന്നിന് ക്ഷണിക്കാറുണ്ടായിരുന്നു. സമീപകാലത്തായി അദ്ദേഹം കൂടുതല്‍ വിഘടന ചിന്താഗതികളിലേക്ക് ആകര്‍ഷിക്കപ്പെട്ടതായി അറിയാം. എന്നാല്‍, അദ്ദേഹത്തിന്‍െറ വിളിക്കുവേണ്ടി ഞാന്‍ ചെവിയോര്‍ത്തു. താങ്കള്‍ പങ്കെടുക്കുന്ന വിവരം യാസീന്‍ മാലിക് അറിഞ്ഞിരിക്കില്ളെന്ന് ആരോ എന്നെ അറിയിച്ചു. പക്ഷേ, എനിക്കതില്‍ വിശ്വാസമില്ല. കാരണം, ശ്രീനഗറിലെ ഓരോ അനക്കങ്ങളും മനസ്സിലാക്കാനുള്ള ശൃംഖല മാലികിനു വേണ്ടി പ്രവര്‍ത്തനനിരതമാണ്.
ഇന്ത്യന്‍ സേന നടത്തിയ അവകാശ ധ്വംസനങ്ങള്‍ക്കെതിരെ മരണംവരെ ഉപവാസം ആരംഭിച്ച യാസീന്‍ മാലിക് ഞാന്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് ഉപവാസം അവസാനിപ്പിച്ചത്. ആംനസ്റ്റിക്ക് പകരം എന്‍െറ നേതൃത്വത്തിലായിരുന്നു അന്വേഷണ സംഘം കശ്മീരിലെ സേനാ വിളയാട്ടം പരിശോധിച്ചത്. ഞങ്ങളുടെ അന്വേഷണത്തില്‍ യാസീന്‍ മാലികിന്‍െറ മിക്ക ആരോപണങ്ങളും സത്യമാണെന്ന് കണ്ടത്തെി. ഞങ്ങളുടെ സത്യസന്ധമായ റിപ്പോര്‍ട്ടിന് പാകിസ്താനില്‍നിന്നുപോലും അംഗീകാരം ലഭിച്ചു. എന്‍െറ ശിഷ്യനെപ്പോലെ സ്നേഹപൂര്‍വം പെരുമാറുന്ന ഷബീര്‍ ഷായും ഇപ്പോള്‍ എന്‍െറ വ്യക്തിബന്ധത്തില്‍ താല്‍പര്യമെടുക്കാറില്ല. രാഷ്ട്രീയ നിലപാടുകളുടെപേരില്‍ സൗഹൃദങ്ങള്‍ ബലികഴിക്കേണ്ടതുണ്ടോ?

കശ്മീര്‍ തീര്‍ച്ചയായും കൂടുതല്‍ ശ്രദ്ധയും പരിഗണനയും അര്‍ഹിക്കുന്ന വിഷയമാണ്. ഇക്കാര്യം കൂടുതല്‍ ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ടത് മതേതര-ജനാധിപത്യ വിശ്വാസികളുടെ ചുമതലയാണ്. എതിര്‍പ്പ് എത്ര രൂക്ഷമാണെങ്കിലും അത്തരം പ്രതിബദ്ധതകളില്‍ ഉപേക്ഷ പാടില്ല. മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ ദേശവ്യാപകമായി വെല്ലുവിളികള്‍ നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ നാഥുറാം ഗോദ്സെയുടെ ആശയങ്ങള്‍ക്കു വേണ്ടി ശബ്ദമുയരുന്നത് ദു$ഖകരമാണ്. ഇത്തരം  വാദങ്ങള്‍ കശ്മീരിലെ മുസ്ലിംകളുടെ അരക്ഷിതബോധത്തെ കൂടുതല്‍ തീക്ഷ്ണമാക്കാനേ ഉതകൂ. കശ്മീരി എന്‍ജിനീയറാണ് സ്വന്തം വാഹനത്തില്‍ എന്നെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. ഉദാരചിന്താഗതികള്‍ക്ക് പേരുകേട്ട ബംഗളൂരു നഗരത്തില്‍ വെച്ചുപോലും, കശ്മീരിയായതിന്‍െറ പേരില്‍ തനിക്ക് പൊലീസ് പീഡനമേല്‍ക്കേണ്ടിവന്ന കഥ അയാള്‍ വിശദീകരിക്കുകയുണ്ടായി. ജാതിമതങ്ങള്‍ക്കതീതമായി ചിന്തിക്കാന്‍ പാര്‍ട്ടികളും നേതാക്കളും തയാറാകാത്തപക്ഷം കശ്മീര്‍ മാത്രമല്ല, രാജ്യത്തിന്‍െറ മറ്റു ഭാഗങ്ങളും സങ്കുചിതത്വത്തിന്‍െറ ചതുപ്പില്‍ ആഴ്ന്നുപോകാതിരിക്കില്ല. പരീക്ഷണഘട്ടത്തിലാണ് രാഷ്ട്രം.                                                          l

Show Full Article
TAGS:
Next Story