Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇന്ത്യൻ...

ഇന്ത്യൻ കമ്യൂണിസത്തി​െൻറ നൂറുവർഷങ്ങൾ

text_fields
bookmark_border
100 years of Indian Communism
cancel

സമൂർത്ത സാഹചര്യത്തിെൻറ സൈദ്ധാന്തികവിശകലനമാണ്​ കമ്യൂണിസ്​റ്റ്പാർട്ടി പ്രവർത്തനപദ്ധതിയുടെ അടിസ്​ഥാനം. അതിൽനിന്നാണ് ബൂർഷ്വാസിയിലെയും കർഷകരിലെയും വിവിധ വിഭാഗങ്ങളുമായുള്ള തൊഴിലാളിവർഗ ബന്ധവും മറ്റ് രാഷ്​ട്രീയശക്തികളോടുള്ള കമ്യൂണിസ്​റ്റ് പാർട്ടികളുടെ അടവും സ്വരൂപിക്കപ്പെടുന്നത്. ഇന്ത്യയിൽ കമ്യൂണിസം നിലകൊണ്ട നൂറുവർഷങ്ങളിലെ ഈ പ്രവർത്തന പദ്ധതിയെപ്പറ്റിയുള്ള പഠനം വളരെയേറെ കാര്യങ്ങൾ നിറഞ്ഞതാണ്. അത് എെൻറ സാധ്യതകൾക്ക് പുറത്താണ്. അതിനാൽ ഈ നീണ്ട ചരിത്രത്തിലെ ചില ഘട്ടങ്ങളെക്കുറിച്ചുമാത്രം ചിന്തിക്കാം.

കമ്യൂണിസ്​റ്റ് ഇൻറർനാഷനലിെൻറ ആറാം കോൺഗ്രസ്​ (1928) കൊളോണിയൽ പ്രശ്നത്തെ വിശകലനം ചെയ്തു. 'കൊളോണിയൽ ചൂഷണം കർഷകരെ തൊഴിലാളിവർഗവത്​കരിക്കുകയല്ല', പാപ്പരീകരിക്കുകയാണ് ചെയ്യുക എന്ന പ്രധാനപ്പെട്ട നിഗമനം ആ കോൺഗ്രസ്​ മുന്നോട്ടു​െവച്ചു. സെക്റ്റേറിയൻ സ്വഭാവം പുലർത്തിയിരുന്ന കമ്യൂണിസ്​റ്റ് പാർട്ടികൾക്ക് ഒരു പ്രവർത്തനപദ്ധതിയും. ആറാം കോൺഗ്രസിന​ു ശേഷമുള്ള കാലത്തെ മിക്കപ്പോഴും വിഭാഗീയതയുമായി ബന്ധപ്പെടുത്തി മൂന്നാംഘട്ടം എന്നാണ് പരാമർശിക്കാറ്. ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിനിടയിൽ 1935ൽ ചേർന്ന ഏഴാം കോൺഗ്രസിലാണ് ഈ വിഭാഗീയത തിരുത്തുന്നതും ഐക്യമുന്നണികൾ രൂപവത്​കരിക്കേണ്ട ആവശ്യകത ഉൗന്നിപ്പറയുകയും ചെയ്യുന്നത്. ഏഴാം കോൺഗ്രസിെൻറ നിലപാട് ഇന്ത്യൻ സാഹചര്യത്തിലേക്ക് ദത്ത്-ബ്രാഡ്​ലി തീസിസായി പരാവർത്തനം ചെയ്യപ്പെട്ടു. അത് സാമ്രാജ്യത്വവിരുദ്ധ ജനകീയ ഐക്യമുന്നണിയുടെ രൂപവത്​കരണത്തിന് ആഹ്വാനം ചെയ്തു.

അത്തരമൊരു മുന്നണിക്കുള്ള സാമ്പത്തിക പരിപാടിയായി സമരം ചെയ്യാനുള്ള അവകാശം, വേതനം വെട്ടിക്കുറക്കുന്നതും തൊഴിലാളികളെ പിരിച്ചുവിടുന്നതും തടയൽ, മതിയായ മിനിമം വേതനം നൽകൽ, എട്ടു മണിക്കൂർ ജോലി, പാട്ടത്തിൽ 50 ശതമാനം കുറക്കൽ, കടത്തിെൻറ പേരിൽ സാമ്രാജ്യത്വം, തദ്ദേശീയ നാട്ടുരാജാക്കന്മാർ, സമീന്ദാർമാർ, പണം പലിശക്കു നൽകുന്നവർ എന്നിവർ കർഷകരുടെ ഭൂമി പിടിച്ചെടുക്കുന്നത് നിരോധിക്കൽ എന്നിവ നിർദേശിച്ചിരുന്നു.

കോൺഗ്രസിനുള്ളിൽ മറഞ്ഞിരുന്ന കമ്യൂണിസ്​റ്റുകാരുടെ പ്രവർത്തനം, കോൺഗ്രസ്​ സോഷ്യലിസ്​റ്റ് പാർട്ടിയുമായി (സി.എസ്​.പി) സഹകരണം എന്നിവ ഈ ധാരണയുടെ പരിണതികളായിരുന്നു. ഈ ഘട്ടത്തിന് സോവിയറ്റ് യൂനിയനു നേരെയുള്ള ജർമനിയുടെ ആക്രമണത്തോടെ അവസാനമായി. ഈ ആക്രമണത്തോടെ യുദ്ധത്തിെൻറ സ്വഭാവത്തിൽ മാറ്റം വന്നു എന്ന കമ്യൂണിസ്​റ്റ് പാർട്ടിയുടെ ധാരണ പ്രമുഖ കോൺഗ്രസുകാർ ആരും അംഗീകരിച്ചില്ല. സി.എസ്​.പിയും കോൺഗ്രസും കമ്യൂണിസ്​റ്റ് പാർട്ടി നിലപാട് ഔദ്യോഗികമായി തള്ളിക്കളഞ്ഞു. അവർ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം തുടങ്ങി (ഈ പ്രക്ഷോഭത്തിൽ കോൺഗ്രസ്​ അംഗങ്ങളായ നിരവധി കമ്യൂണിസ്​റ്റുകൾ നീണ്ടകാലം ജയിലിൽ അടക്കപ്പെടുകയും ചെയ്തു).

സ്വാതന്ത്ര്യത്തിനു ശേഷമുള്ള നയസമീപനങ്ങൾ

സ്വാതന്ത്ര്യത്തോടെ, പുതിയ ഭരണകൂടത്തിെൻറ സ്വഭാവം, ബൂർഷ്വാസിയോട് കൈക്കൊള്ളേണ്ട സമീപനം എന്നിവ കമ്യൂണിസ്​റ്റ് പാർട്ടിയുടെ മുന്നിൽ വന്നു. ഇത് പാർട്ടിക്കുള്ളിൽ വലിയ സംവാദത്തിന് കാരണമാവുകയും ആത്യന്തികമായി പാർട്ടിയെ പിളർത്തുകയും ചെയ്തു. സി.പി.എമ്മിെൻറ സൈദ്ധാന്തികനിലപാട് അതിെൻറ പരിപാടിയിൽ വ്യക്തമാക്കി. അവർ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക്​ ലേബർ പാർട്ടി(ആർ.എസ്​.ഡി.എൽ.പി)യിൽ വിപ്ലവപൂർവകാലത്തെ സംവാദങ്ങളിൽ ലെനിൻ സ്വീകരിച്ച നിലപാട് ഉൾക്കൊണ്ടു.

ബൂർഷ്വാസി വൈകി ഉദയം ചെയ്ത രാജ്യങ്ങളിൽ ബൂർഷ്വാസിക്ക് നാടുവാഴിത്ത വിരുദ്ധ ജനാധിപത്യവിപ്ലവം നടത്താൻ ശേഷിയില്ലെന്നായിരുന്നു ലെനിെൻറ വാദം. കർഷകരോട് ഐക്യപ്പെട്ട് തൊഴിലാളി വർഗം നയിക്കുന്ന വിപ്ലവത്തിന് മാത്രമേ നാടുവാഴിത്ത അധികാരവും ഉടമസ്​ഥതകളും തകർത്ത്, ഭൂമി പുനർവിതരണം ചെയ്യുന്ന ജനാധിപത്യവിപ്ലവത്തെ പൂർണതയിൽ എത്തിക്കാനാവൂ. ഇത് സാമ്പത്തികവികസനത്തെ തടയുന്നതിനു പകരം ഭൂപരിഷ്കരണത്തിലൂടെ ആഭ്യന്തര വിപണിയെ വികസിപ്പിക്കും. അങ്ങനെ കാർഷികമേഖലയുടെ അതിദ്രുത വളർച്ചക്ക്​ വേഗമേറ്റും.

സ്വാതന്ത്ര്യാനന്തര ഇന്ത്യൻഭരണകൂടം പുരോഗമനപരമായ ഭൂപുനർവിതരണം നടത്തിയില്ല. അവർ നാടുവാഴിത്തത്തെ മുതലാളിത്തത്തിലേക്ക് പരിവർത്തനപ്പെടുത്താതെ നാടുവാഴിത്ത ഭൂപ്രഭുക്കളെ പ്രചോദിപ്പിച്ചു. കർഷകരുടെ മേൽത്തട്ടിന് ഭൂവുടമസ്​ഥത ലഭിച്ചു. ഇത് ഭൂപ്രഭുക്കളുമായി ബൂർഷ്വാസി കൈകോർക്കുന്നതിെൻറ പ്രതിഫലനമായിരുന്നു. വാസ്​തവത്തിൽ ഇന്ത്യയിൽ നിലകൊണ്ടത് മുതലാളിത്തവികാസം തേടുന്ന, വൻകിട ബൂർഷ്വാസിയുടെ നേതൃത്വത്തിന് കീഴിലുള്ള ബൂർഷ്വ, ഭൂപ്രഭു ഭരണകൂടമായിരുന്നു. അത് ഗ്രാമീണതലത്തിൽ ഭൂപ്രഭുക്കളുടെയും കാർഷിക മുതലാളിത്തത്തിെൻറയും സങ്കരമായി നിലകൊണ്ടു. ഈ ഭരണകൂടത്തിനു പകരം ജനാധിപത്യവിപ്ലവം തുടർന്നു, കർഷകരുമായുള്ള സംഖ്യത്തിലൂടെ പുതിയ ഭരണകൂടം സാധ്യമാക്കുകയും സോഷ്യലിസത്തിലേക്ക് മുന്നേറുകയുമായിരുന്നു തൊഴിലാളിവർഗത്തിെൻറ കടമ.

മുതലാളിത്തവികസനത്തിലും സാമ്രാജ്യത്വത്തിനു വഴങ്ങാതെ

ബൂർഷ്വാസിയുടെ സ്വഭാവസവിശേഷതയുടെ രണ്ട് വശങ്ങൾ ശ്രദ്ധയർഹിക്കുന്നു. മുതലാളിത്തവികസനം പിന്തുടരുമ്പോൾ തന്നെ ബൂർഷ്വാസി ഒരു വിധത്തിലും സാമ്രാജ്യത്വത്തിന് കീഴിലമർന്നില്ല. മെേട്രാപൊളിറ്റൻ മുതലാളിത്തത്തിന് എതിരായി പൊതുമേഖലയെ, സോവിയറ്റ് യൂനിയ​െൻറ സഹായത്തോടെ സാമ്പത്തിക നിർകോളനീകരണത്തിന് ഇന്ത്യൻ ബൂർഷ്വാസി ഉപയോഗിച്ചു. രാജ്യത്തിെൻറ പ്രകൃതി വിഭവങ്ങളുടെ മേലുള്ള നിയന്ത്രണം മെേട്രാപൊളിറ്റൻ മൂലധനത്തിൽനിന്ന് പിടിച്ചെടുക്കാൻ ശ്രമിച്ചു. വിദേശകാര്യത്തിലെ ചേരിചേരാനയം അതിെൻറ പ്രകടിതരൂപമായിരുന്നു. മറ്റൊരു വാക്കിൽ പറഞ്ഞാൽ, സ്വാതന്ത്ര്യാനന്തര ഭരണകൂടം ലോക മുതലാളിത്തത്തി​െൻറ ക്യാമ്പിൽ ചേർന്നുകൊണ്ടായിരുന്നില്ല രാജ്യത്തിനുള്ളിൽ മുതലാളിത്തത്തെ വികസിപ്പിച്ചത്.

രണ്ടാമത്, ഭരണകൂടം ബൂർഷ്വ, ഭൂപ്രഭു ഉടമസ്​ഥതയെ പ്രതിരോധിച്ച് അതിെൻറ വർഗസ്വഭാവം കാണിച്ചു. എന്നാൽ, അത് പൂർണമായും ബൂർഷ്വാസിയുടെയും ഭൂപ്രഭുക്കളുടെയും താൽപര്യത്തിനുവേണ്ടി മാത്രമല്ല നിലകൊണ്ടത്. അത് സമയാസമയങ്ങളിൽ കർഷകർക്കും തൊഴിലാളികൾക്കും അനുകൂലമായി ഇടപെട്ട്, എല്ലാ വർഗത്തിനും ഉപരിയായി നിലകൊണ്ടു. ഭരണകൂടം ആനുകൂല്യങ്ങളുടെ നല്ല പങ്കും ഗ്രാമീണ മേഖലയിലെ ഉയർന്ന മുതലാളിത്ത വർഗത്തിനാണ് നൽകിയതെങ്കിലും കർഷകർക്കും അത് നേട്ടമായി.

സാമ്രാജ്യത്വത്തി​െൻറ ആശിസ്സുകളോടെയുള്ള മുതലാളിത്തമായിരുന്നില്ല ഇന്ത്യയിലുണ്ടായിരുന്നത്. അകത്തുനിന്നുതന്നെയുള്ള മുതലാളിത്ത വികാസമായിരുന്നു. അതായത്, വർഗതലത്തിൽ കൊളോണിയൽവിരുദ്ധതയിൽ സാമ്രാജ്യത്വത്തിനെതിരെ ബൂർഷ്വാസി പോരാടി. അതേസമയം തന്നെ കൊളോണിയൽ വിരുദ്ധ പോരാട്ടത്തിെൻറ പല തലങ്ങളെയും വഞ്ചിച്ചു. ഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക് ലഭ്യമാക്കുന്നതുപോലുള്ള മുദ്രാവാക്യങ്ങൾ പാലിച്ചില്ല. ആ ഭരണത്തെ എതിർക്കുമ്പോൾതന്നെ ബാങ്ക് ദേശസാത്​കരണം, പൊതുമേഖലയുടെ വികാസം, മെേട്രാപൊളിറ്റൻ മൂലധനത്തിൽനിന്ന് പ്രകൃതി വിഭവങ്ങൾക്കുമേലുള്ള നിയന്ത്രണം പിടിച്ചെടുക്കൽ എന്നിങ്ങനെയുള്ള ഭരണകൂട നടപടികളെ കമ്യൂണിസ്​റ്റ് പാർട്ടി പിന്തുണക്കുകയും ചെയ്തു.

തെറ്റിദ്ധരിപ്പിച്ച ഇന്ത്യൻ മുതലാളിത്തം

ഇന്ത്യയിലെ മുതലാളിത്തത്തിെൻറ വേറിട്ട സ്വഭാവം പല തെറ്റിദ്ധാരണകൾക്കും ഇടയാക്കി. ഇത് 'മധ്യവർത്തിയായ ഭരണക്രമ'മോ ബൂർഷ്വാ ഭൂപ്രഭു ഭരണകൂടമോ അല്ലെന്ന ചിന്തകൾക്ക് അത് ഇടയാക്കി. ഇന്ത്യൻ ബൂർഷാസിയുടെ ഈ വികാസത്തിന് തുടരാനായില്ല. ആഗോള ധനമൂലധനത്തിെൻറ േപ്രരണയാൽ നിയോ ലിബറൽ ഭരണകൂടം ഇന്ന് ഏറ്റവും യാഥാസ്​ഥിതികമായ മുതലാളിത്തത്തെ പിന്തുടരുകയാണ്. നിയോലിബറലിസത്തിനു കീഴിൽ ഭരണകൂടം ഭരണവർഗ താൽപര്യം പൂർണമായും നടപ്പാക്കുന്നു.

നിയോലിബറൽ ഭരണകൂടം ചെറുകിട ഉൽപാദനത്തിനും കർഷക കൃഷിക്കും നൽകിയ പിന്തുണ വലിയ പരിധിവരെ പിൻവലിച്ചിട്ടുണ്ട്. അത് ആ മേഖലയെ കൂടുതൽ തകർക്കുന്നു. നോട്ട് നിരോധനത്തിലൂടെയും ജി.എസ്.​ടി ഭരണകൂടത്തിലേക്ക് മാറുന്നതിലൂടെയും ഈ മേഖലക്കുള്ള ഉൽപന്നങ്ങളുടെ കരുതൽ സംവരണം ഉപേക്ഷിച്ചു. കുടിയൊഴിപ്പിക്കപ്പെട്ട കൃഷിക്കാരും ചെറുകിട ഉൽപാദകരും തൊഴിൽതേടി പട്ടണങ്ങളിലേക്ക് ഒഴുകുന്നു. പക്ഷേ, ലൈസൻസിങ്​ സമ്പ്രദായം നേരത്തെ ഏർപ്പെടുത്തിയിരുന്ന സമ്പദ്​വ്യവസ്​ഥയിലെ സാങ്കേതിക ഘടനാപരമായ മാറ്റത്തിനുള്ള എല്ലാ തടസ്സങ്ങളും ഉപേക്ഷിച്ചതിനാൽ തൊഴിൽ ഇല്ലാതായിരിക്കുന്നു. തൊഴിലാളികളുടെ കരുതൽസൈന്യത്തിെൻറ പെരുപ്പം സംഘടിത തൊഴിലാളികളുടെ സ്​ഥിതി കൂടുതൽ വഷളാക്കുന്നു. കർഷകരുടെയും കാർഷിക തൊഴിലാളികളുടെയും ചെറുകിട ഉൽപാദകരുടെയും സംഘടിത തൊഴിലാളികളുടെയും അവസ്​ഥ വളരെയധികം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇത് സാമ്പത്തിക അസമത്വം വിപുലീകരിക്കുക മാത്രമല്ല, ദാരിദ്യ്രം പെരുകാനും ഇടയാക്കുന്നു.

അതേസമയം, നിയോ ലിബറലിസം നിരവധി പ്രവർത്തനങ്ങളെ മാറ്റിമറിച്ചു. പ്രത്യേകിച്ച് സേവനമേഖലയിൽനിന്നുള്ള (ഐ.ടി ബന്ധിത സേവനങ്ങളിൽനിന്ന്) മാറ്റം. മെേട്രാപൊളീസിൽനിന്ന് ഇന്ത്യൻ സമ്പദ്​ വ്യവസ്​ഥയിലേക്കുള്ള മാറ്റം സമ്പദ് വ്യവസ്​ഥയുടെ ജി.ഡി.പി നിരക്കിനെ വർധിപ്പിച്ചു. ഇത് പാർട്ടിക്ക് പുതിയ വെല്ലുവിളി സൃഷ്​ടിച്ചു.

ഉൽപാദന ശക്തികളുടെ വികാസത്തിെൻറ വ്യക്തമായ സൂചന ജി.ഡി.പി വളർച്ച നിരക്കാണ്. ജി.ഡി.പി വളർച്ച മുന്നോട്ടായിരിക്കുന്നിടത്തോളം അസമത്വം, ചൂഷണ സ്വഭാവം എന്നിവയുടെ പേരിൽ ഭരണത്തെ എതിർക്കുന്നത് അനുപേക്ഷണീയമല്ല എന്ന വാദം പലതലത്തിൽനിന്ന് ഉയരുന്നു. ഈ വാദം ഉന്നയിക്കുന്നവർ പറയുന്നത് നിയോ ലിബറൽ ആഗോളീകരണത്തെ എതിർക്കരുത്, പകരം വേണമെങ്കിൽ വിമർശനാത്മകയായിത്തന്നെ അതിെൻറ രാഷ്​ട്രീയ അണിയിൽ ചേരാമെന്നാണ്. ഈ തെറ്റായ വാദത്തിന് ചരിത്രപരിശോധനയിൽ സാംഗത്യമില്ല. ജി.ഡി.പി വളർച്ചയെ ഉൽപാദന രീതിയുടെ ചരിത്രാവസ്​ഥയുടെ സൂചകമായി പരിഗണിക്കുന്നത് തെറ്റാണ്.

ഭൂപരിഷ്​കരണത്തിൽനിന്നു മുന്നോട്ടു പോകാനാവാതെ

മറ്റ് രാഷ്​ട്രീയശക്തികൾ നിയോ ലിബറൽ ആഗോളീകരണത്തെ അംഗീകരിച്ചപ്പോൾ പാർട്ടി ഉറച്ച രീതിയിൽ എതിർത്തു. അത് മറ്റ് പല രാജ്യങ്ങളിലെ ഇടതു രൂപവത്​കരണങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ ചെയ്തതുപോലെ നിയോലിബറൽ ആഗോളീകരണത്തിന് ഇരകളായ തൊഴിലാളികൾക്കും കർഷകർക്കും ഒപ്പം നിന്നു.

ഇത് പ്രായോഗിക പ്രശ്നങ്ങളുണ്ടാക്കി. ഒരു കമ്യൂണിസ്​റ്റ് സർക്കാർ അധികാരത്തിൽ വന്നാൽ ഭൂപരിഷ്കരണം നടത്തുക എന്നതാണ് ലക്ഷ്യം. പക്ഷേ, നിശ്ചിത തലത്തിൽ ഭൂപരിഷ്കരണം പൂർത്തിയാക്കിയാൽ എന്താണ് അടുത്ത കടമ എന്നതിൽ അവ്യക്തത വന്നു. വ്യവസായവത്​കരണം ആവശ്യമാണെങ്കിൽ ഏത് രൂപം സ്വീകരിക്കണം, അത് എങ്ങനെയൊക്കെ ബാധിക്കും എന്നിവയെപ്പറ്റി നിലപാട് സ്വീകരിക്കണം. നവ ലിബറൽകാലത്ത് സംസ്​ഥാന സർക്കാറുകൾക്ക് വളരെ കുറച്ചേ തീരുമാനമെടുക്കാനാവൂ. അതിനാൽ, കമ്യൂണിസ്​റ്റുകൾ അധികാരത്തിലിരുന്ന സ്​ഥലങ്ങളിൽ മറ്റ് സംസ്​ഥാന സർക്കാറുകൾ വ്യവസായവത്​കരണം നടത്തുന്നത് അനുകരിക്കാൻ നിർബന്ധിക്കപ്പെട്ടു. ഇതാണ് കൂടുതൽ ചിന്തയും പരീക്ഷണങ്ങളും നടത്തേണ്ട ഒരു മേഖല.

നിയോ ലിബറൽ ആഗോളീകരണം അതിെൻറ അന്ത്യത്തിലെത്തിയിരിക്കുന്നു. അതിെൻറ സൂചനയാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ മുളച്ചുപൊന്തുന്ന ഏകാധിപത്യ/ ഫാഷിസ്​റ്റ് സർക്കാറുകൾ. അവർ അടിച്ചമർത്തൽ, 'അപരനെ' ശത്രുവാക്കി ശ്രദ്ധ തിരിക്കൽ എന്നിവയുടെ സംയോജനത്തിലൂടെ ഉൗർധ്വൻ വലിക്കുന്ന നിയോലിബറൽ മുതലാളിത്തത്തെ സംരക്ഷിക്കുകയാണ്. ഈ ഘട്ടത്തെ തരണം ചെയ്യുകയാണ് ഇന്ത്യൻ കമ്യൂണിസത്തിന് മുന്നിൽ ശതാബ്​ദി വർഷത്തിലെ പുതിയ വെല്ലുവിളി.

(Newsclick.in ൽ എഴുതിയ ലേഖനത്തിെൻറ സ്വതന്ത്ര വിവർത്തനം)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Communism
Next Story