Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വ്യവഹാരങ്ങളിലൂടെ അലീഗഢ്
cancel

രാ​ജ്യ​ത്തി​ന്റെ വി​ദ്യാ​ഭ്യാ​സ​മ​ണ്ഡ​ല​ത്തി​ൽ, പ്ര​ത്യേ​കി​ച്ച് മു​സ്‍ലിം സ​മൂ​ഹ​ത്തി​ന്റെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ ച​ർ​ച്ച​ക​ളി​ൽ ഇ​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന നാ​മ​മാ​ണ് ‘അ​ലീ​ഗ​ഢ്’. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ അ​​ലീ​​ഗ​​ഢ് ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​​ക്കു​​ന്ന അ​​ലീ​​ഗ​​ഢ് മു​​സ്​​​ലിം യൂ​​നി​​വേ​​ഴ്സി​​റ്റി (എ.​​എം.​​യു)​യെ അ​തു​കൊ​ണ്ടു​ത​ന്നെ തു​ട​ക്ക​കാ​ലം മു​ത​ൽ​ത​ന്നെ വി​വാ​ദ​ങ്ങ​ളി​ൽ കു​രു​ക്കി​യി​ടാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.

ഇ​ന്ത്യ ആ​ദ​രി​ക്കു​ന്ന സാ​​മൂ​​ഹി​​ക പ​​രി​​ഷ്ക​​ർ​​ത്താ​​വ് സ​​ർ സ​​യ്യി​​ദ് അ​​ഹ്മ​​ദ് ഖാ​​ൻ (1817-1898) മു​​സ്​​​ലിം​​ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ പു​​രോ​​ഗ​​തി ല​​ക്ഷ്യം​​വെ​​ച്ച്, 1875ൽ ​​സ്​​​ഥാ​​പി​​ച്ച മു​​ഹ​​മ്മ​​ദ​​ൻ ആം​​ഗ്ലോ-​​ഓ​​റി​​യ​​ൻ​​റ​​ൽ കോ​​ള​​ജ് ആ​​ണ്, പി​​ന്നീ​​ട് അ​​ലീ​​ഗ​​ഢ് മു​​സ്​​​ലിം സ​ർ​വ​ക​ലാ​ശാ​ല​യാ​യി (1920) മാ​റി​യ​ത്. ഇ​​ന്ത്യ​​ൻ മു​​സ്​​​ലിം​​ക​​ളു​​ടെ ധൈ​​ഷ​​ണി​​ക​​വും വൈ​​ജ്ഞാ​​നി​​ക​​വു​​മാ​​യ വ​​ള​​ർ​​ച്ച​​യി​​ൽ വ​​ലി​​യ സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കി​​യ ഈ ​ക​ലാ​ല​യ​ത്തി​ന്റെ ന്യൂ​ന​പ​ക്ഷ പ​ദ​വി സം​ബ​ന്ധി​ച്ച് സു​പ്രീം​കോ​ട​തി​യി​ൽ നി​യ​മ​പോ​രാ​ട്ടം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ന്യൂ​ന​പ​ക്ഷ പ​ദ​വി എ​ടു​ത്തു​ക​ള​യ​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്; പ​ദ​വി നി​ല​നി​ർ​ത്ത​ണ​മെ​ന്ന് എ.​എം.​യു അ​ധി​കൃ​ത​രും.

ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ൽ ന​ട​ന്ന അ​ന്തി​മ വാ​ദം ഫെ​ബ്രു​വ​രി ഒ​ന്നി​ന് അ​വ​സാ​നി​ച്ചു. ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ വി​ധി വ​രാ​നി​രി​ക്കെ, ഈ ​വ്യ​വ​ഹാ​ര​ത്തി​ന്റെ ഉ​ള്ളു​ക​ള്ളി​ക​ൾ അ​ന്വേ​ഷി​ക്കു​ക​യാ​ണി​വി​ടെ.

നിർണായക വിധി പറയാൻ ഭരണഘടന ബെഞ്ച്

1967ലെ വിധി പരിശോധിച്ച്, അലീഗഢ് സർവകലാശാലക്കും രാജ്യത്തെ ന്യൂനപക്ഷ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അവകാശ നിയമങ്ങൾക്കും ഏതെ നിർണായകമായ വിധി പുറപ്പെടുവിക്കാനിരിക്കുകയാണ് ഏഴംഗ സുപ്രീംകോടതി ഭരണഘടന ബെഞ്ച്. കേവലം ഒരു സർവകലാശാലയുടെ ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെട്ട വിഷയം മാത്രമല്ല ഈ കേസ് ഇപ്പോൾ. സംവരണം, ന്യൂനപക്ഷ അവകാശം, യു.ജി.സി ആക്ട്, നാഷനൽ കമീഷൻ ഓഫ് മൈനോറിറ്റി എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ടിനു കീഴിലുള്ള സ്ഥാപനങ്ങളുടെ ഭാവി, ഭരണഘടനയിലെ അനുച്ഛേദം 30 എന്നിവയൊക്കെ ഇഴകീറി പരിശോധിക്കുന്ന നിയമവ്യവഹാരംകൂടിയാണ്.

ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്റെ പ​രി​ഗ​ണ​ന വി​ഷ​യ​ങ്ങ​ൾ

1.ഭ​ര​ണ​ഘ​ട​ന അ​നു​ച്ഛേ​ദം 30 പ്ര​കാ​രം ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന് ന്യൂ​ന​പ​ക്ഷ പ​ദ​വി അ​നു​വ​ദി​ക്കേ​ണ്ട​തി​ന്റെ മാ​ന​ദ​ണ്ഡം എ​ന്താ​യി​രി​ക്ക​ണം?

2. പാ​ർ​ല​​മെ​ന്റി​ൽ നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ സ്ഥാ​പി​ത​മാ​യ ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന് അ​നു​ച്ഛേ​ദം 30 പ്ര​കാ​രം ന്യൂ​ന​പ​ക്ഷ പ​ദ​വി അ​നു​വ​ദി​ക്കാ​മോ?

3.1967ൽ ​അ​ലീ​ഗ​ഢി​ന്റെ ന്യൂ​ന​പ​ക്ഷ പ​ദ​വി റ​ദ്ദാ​ക്കി​യ സു​പ്രീം​കോ​ട​തി വി​ധി​യു​ടെ വി​ശ​ദ​പ​രി​ശോ​ധ​ന; വി​ധി എ​പ്ര​കാ​ര​മാ​ണ് ന​ട​പ്പാ​ക്കി​യ​തെ​ന്ന അ​ന്വേ​ഷ​ണം

4. ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും മ​റ്റു​മാ​യി 2004ൽ, ​യു.​പി.​എ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന നി​യ​മ​മാ​ണ് നാ​ഷ​ന​ൽ ക​മീ​ഷ​ൻ ഓ​ഫ് മൈ​നോ​റി​റ്റി എ​ജു​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ആ​ക്ട്. അ​നു​ച്ഛേ​ദം 30 അ​നു​സ​രി​ച്ച്, രാ​ജ്യ​ത്ത് ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് സു​ഗ​മ​മാ​ക്കു​ന്ന​തി​നും മ​റ്റു​മാ​ണ് ഈ ​നി​യ​മം കൊ​ണ്ടു​വ​ന്ന​ത്. സം​വ​ര​ണ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ 1956ലെ ​യു.​ജി.​സി നി​യ​മ​വു​മാ​യി ഇ​ത് യോ​ജി​ക്കു​ന്നു​ണ്ടോ എ​ന്ന അ​ന്വേ​ഷ​ണം.

5. നാ​ഷ​ന​ൽ ക​മീ​ഷ​ൻ ഓ​ഫ് മൈ​നോ​റി​റ്റി എ​ജു​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ആ​ക്ടി​ന്റെ വെ​ളി​ച്ച​ത്തി​ൽ ‘അ​സീ​സ് ബാ​ഷ’ കേ​സ് പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​​തു​ണ്ടോ?

6. അ​സീ​സ് ബാ​ഷ’ കേ​സ് വി​ധി ഭ​ര​ണ​ഘ​ട​നാ​ത​ത്വ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ടാ​യി​രു​ന്നോ?

7. അ​നു​ച്ഛേ​ദം 30ൽ ​പ​റ​യു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ ‘അ​ധി​കാ​രി’, ‘സ്ഥാ​പ​നം’ എ​ന്നീ വാ​ക്കു​ക​ളെ പു​തി​യ കാ​ല​ത്ത് എ​ങ്ങ​നെ​യാ​ണ് വ്യാ​ഖ്യാ​നി​ക്കു​ക?

8. അ​നു​ച്ഛേ​ദം 30 പ്ര​കാ​രം, രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് എ​ത്ര​മാ​ത്രം സ്ഥാ​പ​ന​ങ്ങ​ളു​​ടെ​മേ​ൽ അ​ധി​കാ​രം ന​ൽ​കാ​നാ​വും?

എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും പ​ഠി​ക്കാ​വു​ന്ന മു​സ്‍ലിം സ​ർ​വ​ക​ലാ​ശാ​ല

1920ൽ ​​സെ​​ൻ​​ട്ര​​ൽ ലെ​​ജി​​​സ്ലേ​ച്ച​​ർ അ​​ലീ​​ഗ​​ഢ് ആ​​ക്ട് പാ​​സാ​​ക്കി​​യ​​തോ​​ടെ​യാ​ണ് ഈ ​ക​ലാ​ല​യം സർവകലാശാലയായി മാ​റു​ന്ന​ത്. അ​​ലീ​​ഗ​​ഢ് ആ​​ക്ട് പ്ര​​കാ​​രം മു​​സ്​​​ലിം സ​​മൂ​​ഹ​​ത്തി​ന്റെ വി​​ദ്യാ​​ഭ്യാ​​സ-​​സാം​​സ്​​​കാ​​രി​​ക ഉ​​ന്ന​​മ​​ന​​മാ​​ണ് സ്​​​ഥാ​​പ​​ന​​ത്തി​ന്റെ ല​​ക്ഷ്യം. നി​​യ​​ന്ത്രി​​ക്കു​​ന്ന​​ത് മു​​സ്​​​ലിം​​ക​​ൾ മാ​​ത്രം അ​​ട​​ങ്ങി​​യ കോ​​ർ​​ട്ടാ​​യി​​രി​​ക്കും. എ​​ന്നാ​​ൽ, ജാ​​തി​​മ​​ത വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​ഠ​​നം ന​​ട​​ത്താം.

എ.​​എം.​​യു ആ​​ക്ടി​​ലെ 3, 4 വ​​കു​​പ്പു​​ക​​ൾ പ്ര​​കാ​​രം എം.​​എ.​​ഒ കോ​​ള​​ജ്, ന​​ട​​ത്തി​​പ്പു​​കാ​​രാ​​യ മു​​സ്​​​ലിം യൂ​​നി​​വേ​​ഴ്സി​​റ്റി അ​​സോ​​സി​​യേ​​ഷ​​ൻ, മു​​സ്​​​ലിം യൂ​​നി​​വേ​​ഴ്സി​​റ്റി ഫൗ​​ണ്ടേ​​ഷ​​ൻ ക​​മ്മി​​റ്റി എ​​ന്നി​​വ ഇ​​ല്ലാ​​താ​​വു​​ക​​യും അ​​വ​​യു​​ടെ സ്വ​​ത്തു​​വ​​ഹ​​ക​​ൾ അ​​ലീ​​ഗ​​ഢ് മു​​സ്​​​ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​​ക്ക് മാ​​റ്റ​​പ്പെ​​ടു​​ക​​യും ചെ​​യ്തി​​രി​​ക്കു​​ന്നു. ഗ​​വ​​ർ​​ണ​​ർ ജ​​ന​​റ​​ലാ​​യി​​രി​​ക്കും ലോ​​ഡ് റെ​​ക്ട​​ർ. സ​ർ​വ​ക​ലാ​ശാ​ല ആ​രം​ഭി​ച്ച് ഏ​താ​നും വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ത​ന്നെ ഹി​ന്ദു​ത്വ ശ​ക്തി​ക​ളു​ടെ നീ​ക്ക​വും ആ​രം​ഭി​ച്ചി​രു​ന്നു. 40ക​ളു​ടെ ഒ​ടു​ക്ക​ം ഈ ​നീ​ക്കം ശ​ക്ത​മാ​യ​തോ​ടെ അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സാ​ക്ഷാ​ൽ നെ​ഹ്റു​ത​ന്നെ രം​ഗ​ത്തി​റ​ങ്ങി. അ​ങ്ങ​നെയാണ് സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം പാ​ർ​ല​മെ​ന്റി​ൽ പു​തി​യ നി​യ​മ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​ത്.

നെ​ഹ്റു​വി​ന്റെ വി​യോ​ഗ​ത്തോ​ടെ തു​ട​ങ്ങി​യ ദു​ര്യോ​ഗം

എ​തി​ർ​പ്പു​ക​ൾ മ​റി​ക​ട​ക്കാ​നും വി​ഭ​ജ​നാ​ന​ന്ത​ര സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ സ്ഥാ​പ​ന​ത്തി​ന്റെ അ​സ്തി​ത്വം ചോ​ർ​ന്നു​പോ​കാ​തി​രി​ക്കാ​നു​മാ​ണ് 1951ൽ ​അ​ലി​ഗ​ഢ് ആ​ക്ടി​ൽ ചി​ല്ല​റ മാ​റ്റം വ​രു​ത്തി​യ​ത്. വി​ഭ​ജ​ന​ത്തോ​ടെ പൂ​ട്ടി​പ്പോ​കേ​ണ്ട​താ​ണെ​ന്ന് പ​റ​ഞ്ഞ് ആ​ർ.​എ​സ്.​എ​സും ഹി​ന്ദു​മ​ഹാ​സ​ഭ​യും വാ​ഴ്സി​റ്റി​ക്കെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തി​യിരുന്നു. 1920ലെ ​​അ​​ലീ​​ഗ​​ഢ് ആ​​ക്ടി​​ൽ​​നി​​ന്ന് 23 (1) വ​​കു​​പ്പ് എ​​ടു​​ത്തു​​ക​​ള​​ഞ്ഞ​​പ്പോ​​ൾ മു​​സ്​​​ലി​​മി​​ത​​ര വി​​ഭാ​​ഗ​​ത്തി​​നും കോ​​ർ​​ട്ടി​​ൽ അം​​ഗ​​ങ്ങ​​ളാ​​വാം എ​​ന്നാ​യി. മ​​ത​​പ​​ഠ​​നം ഐ​​ച്ഛി​​ക​​വി​​ഷ​​യ​​മാ​​യി മാറി. ഇങ്ങനെ മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് നെ​ഹ്റു​വി​ന്റെ വി​യോ​ഗം.

ഭ​ര​ണ​പ​ക്ഷ​ം രാ​​ഷ്ട്രീ​​യ​​വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രി​​ട്ട ഒ​​രു​​ഘ​​ട്ട​​ത്തി​​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​​ന്ദി​​ര ഗാ​​ന്ധി തീ​​വ്ര​വ​​ല​​തു​​പ​​ക്ഷ​​ത്തി​ന്റെ പി​​ന്തു​​ണ കി​ട്ടാ​ൻ ഉ​പ​യോ​ഗി​ച്ച​ത് അ​ലീ​ഗ​ഢി​നെ​യാ​ണ്. വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി​​ മു​​ഹ​​മ്മ​​ദ് ക​​രീം ച​​ഗ്ല​യെ ഉ​​പ​​യോ​​ഗി​​ച്ച് ഇ​ന്ദി​ര നി​​യ​​മ​​ം വീ​ണ്ടും മാ​​റ്റ​​ി. അ​​ലീ​​ഗ​​ഢ് കോ​​ർ​​ട്ടി​ന്റെ അ​ധി​​കാ​​ര​​പ​​ദ​​വി എ​​ടു​​ത്തു​​ക​​ള​ഞ്ഞ് ചു​മ​ത​ല എ​​ക്സി​​ക്യൂ​​ട്ടി​​വ് കൗ​​ൺ​​സി​​ലി​​നെ ഏ​ൽ​പി​ച്ചു. അ​തോ​ടെ, സ​ർ​ക്കാ​റി​ന്റെ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​യി. അ​വി​ടം മു​ത​ൽ അ​ലീ​ഗ​ഢി​ന്റെ ന്യൂ​ന​പ​ക്ഷ പ​ദ​വി ന​ഷ്ട​മാ​യെ​ന്ന് പ​റ​യാം.

ന്യൂ​ന​പ​ക്ഷ പ​ദ​വി മാ​യു​ന്നു

ച​​ഗ്ല​യു​ടെ പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രെ അ​ലീ​ഗ​ഢ് അ​ധി​കൃ​ത​ർ സു​പ്രീം​കോ​ട​തി​യി​ലെ​ത്തി. ഇ​താ​ണ് പ്ര​മാ​ദ​മാ​യ അ​​സീ​​സ്​ ബാ​​ഷ-​​യൂ​​നി​​യ​​ൻ ഓ​​ഫ് ഇ​​ന്ത്യ കേ​​സ്. ഭേ​ദ​ഗ​തി​ക​ൾ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കും മ​റ്റും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​നും ന​ട​ത്താ​നു​മു​ള്ള മൗ​ലി​കാ​വ​കാ​ശ​ത്തി​ന്റെ -അ​നു​​ച്ഛേ​ദം 30 (എ)- ​ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ര​ജി. ഭേ​ദ​ഗ​തി​യോ​ടെ ഭ​ര​ണ​ഘ​ട​ന​യു​ടെ 25, 26, 31 അ​നു​ച്ഛേ​ദ​ങ്ങ​ളും ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്നും ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

1967 ഒ​​ക്ടോ​​ബ​​ർ 30ന് ​​ചീ​​ഫ് ജ​​സ്​​​റ്റി​​സ്​ വാ​​ഞ്ചു​​വി​ന്റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ഞ്ചം​​ഗ ബെ​​ഞ്ച് വി​ധി​ച്ച​ത്, സ​ർ​വ​ക​ലാ​ശാ​ല നി​ല​കൊ​ള്ളു​ന്ന​ത് സ്വാ​ത​ന്ത്ര്യ​പൂ​ർ​വ കാ​ല​ത്ത് രൂ​പം ന​ൽ​കി​യ 1920ലെ ​അ​ലീ​ഗ​ഢ് ആ​ക്ട് പ്ര​കാ​ര​മാ​ണെ​ന്നും, ഭ​​ര​​ണ​​ഘ​​ട​​ന​ പ്ര​​ദാ​​നം​​ചെ​​യ്യു​​ന്ന ന്യൂ​​ന​​പ​​ക്ഷ​​സ്​​​ഥാ​​പ​​നം എ​​ന്ന ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ അ​ക്കാ​ര​ണം കൊ​ണ്ടു​ത​ന്നെ സാ​ധ്യ​മ​ല്ലെ​ന്നു​മാ​യി​രു​ന്നു. വി​ധി​യി​ലെ ഒ​രു വാ​ച​കം ഇ​ങ്ങ​നെ: അ​ലീ​ഗ​ഢ് സ്ഥാ​പി​ക്ക​പ്പെ​ട്ട​ത് ഒ​രു​പ​ക്ഷേ മു​സ്‍ലിം ന്യൂ​ന​പ​ക്ഷ​ത്തി​ന്റെ ശ്ര​മ​ഫ​ല​മാ​യി​ട്ടാ​കാം; എ​ന്നാ​ൽ, 1920ലെ ​നി​യ​മ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ത് മു​സ്‍ലിം ന്യൂ​ന​പ​ക്ഷം സ്ഥാ​പി​ച്ചു​വെ​ന്ന് അ​തി​ന് അ​ർ​ഥ​മി​ല്ല’’. അ​ങ്ങ​നെ ഫ​ല​ത്തി​ൽ, അ​ലീ​ഗ​ഢി​ന്റെ ന്യൂ​ന​പ​ക്ഷ പ​ദ​വി ന​ഷ്ട​മാ​യി.

ഇ​ന്ത്യ​ൻ മു​സ്‍ലിം​ക​ൾ സ്ഥാ​പി​ച്ച വി​ദ്യാ​ഭ്യാസ ​സ്ഥാപനം’; പ്രാ​യ​ശ്ചി​ത്ത​വു​മാ​യി ഇ​ന്ദി​ര

കോ​ട​തി​വി​ധി ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കി. സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ വി​മ​ർ​ശ​ന​വും വ​ന്നു. അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ തി​രി​ച്ച​ടി​ക്കു​ശേ​ഷം അ​ധി​കാ​ര​ത്തി​ൽ​വ​ന്ന ഇ​ന്ദി​ര ത​ന്റെ തെ​റ്റി​ന് പ്രാ​യ​ശ്ചി​ത്തം ചെ​യ്യു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. 1981ൽ, ​മ​റ്റൊ​രു ഭേ​ദ​ഗ​തി വ​ന്നു. ഇ​​ന്ത്യ​​ൻ മു​​സ്‌​​ലിം​​ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ​​പ​​ര​​വും സാം​​സ്‌​​കാ​​രി​​ക​​വു​​മാ​​യ ഉ​​ന്ന​​മ​​നം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യെ​​ന്ന​​തു സ്‌​​ഥാ​​പ​​ന​​ത്തി​​ന്റെ ല​​ക്ഷ്യ​​മാ​​യി വ്യ​​വ​​സ്‌​​ഥ​ചെ​​യ്‌​​താ​ണ് ഭേ​ദ​ഗ​തി. നേ​ര​ത്തെ, ല​ക്ഷ്യ​മ​താ​യി​രു​ന്നു​വെ​ങ്കി​ലും ആ​ക്ടി​ൽ അ​ക്കാ​ര്യം കൃ​ത്യ​ത​യോ​ടെ പ​റ​ഞ്ഞി​രു​ന്നി​ല്ല.

ഇ​തി​ന് പ​രി​ഹാ​രം ക​ണ്ട്, ന്യൂ​ന​പ​ക്ഷ പ​ദ​വി തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന​താ​യി​രു​ന്നു പു​തി​യ ഭേ​ദ​ഗ​തി​യു​ടെ ല​ക്ഷ്യം. ആ​ക്ടി​ൽ ‘സ​ർ​വ​ക​ലാ​ശാ​ല​യെ’ നി​ർ​വ​ചി​ച്ച​പ്പോ​ൾ, ഇ​ന്ത്യ​ൻ മു​സ്‍ലിം​ക​ൾ സ്ഥാ​പി​ച്ച വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം എ​ന്നു​ത​ന്നെ എ​ഴു​തി​യ​ത് ഇ​ക്കാ​ര​ണം കൊ​ണ്ടാ​ണ്. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ധി​കാ​ര​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന അ​ഞ്ചാം വ​കു​പ്പി​ലും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി. ഈ ​ഭേ​ദ​ഗ​തി​യു​ടെ ബ​ല​ത്തി​ലാ​ണ് 2004 വ​രെ മു​ന്നോ​ട്ടു​പോ​യ​ത്.

50 ശ​ത​മാ​നം സം​വ​ര​ണം

അ​ലീ​ഗ​ഢ് ആ​ക്ടി​ലെ അ​ഞ്ചാം വ​കു​പ്പി​ന്റെ പ​രി​ധി​യി​ൽ​നി​ന്നു​കൊ​ണ്ട്, നി​യ​മ​വി​ധേ​യ​മാ​യി​ത്ത​ന്നെ മെ​ഡി​ക്ക​ൽ പി.​ജി പ്ര​വേ​ശ​ന​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ല 50 ശ​ത​മാ​നം മു​സ്‍ലിം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, 1967ലെ ​സു​പ്രീം​കോ​ട​തി വി​ധി ചൂ​ണ്ടി​ക്കാ​ണി​ച്ച് ചി​ല കേ​ന്ദ്ര​ങ്ങ​ൾ അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി​യി​ലെ​ത്തി. ഹൈ​കോ​ട​തി പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്കി. ഇ​താ​ണ് ഇ​പ്പോ​ളുള്ള കേ​സി​ന്റെ തു​ട​ക്കം. 2006ൽ, ​ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സ​ർ​വ​ക​ലാ​ശാ​ല സു​പ്രീം​കോ​ട​തി​യി​ലെ​ത്തി. കേ​ന്ദ്രം ഭ​രി​ച്ചി​രു​ന്ന യു.​പി.​എ സ​ർ​ക്കാ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വാ​ദം അം​ഗീ​ക​രി​ച്ചു.

1981ൽ, ​പാ​ർ​ല​മെ​ന്റ് പാ​സാ​ക്കി​യ നി​യ​മ ഭേ​ദ​ഗ​തി​യോ​ടെ, 1967ലെ ​സു​പ്രീം​കോ​ട​തി​വി​ധി അ​പ്ര​സ​ക്ത​മാ​യെ​ന്നും അ​തി​നാ​ൽ, ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​മെ​ന്ന നി​ല​യി​ൽ സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ൽ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​ത​യി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി​യി​ൽ കേ​ന്ദ്രം സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി. അ​തേ​സ​മ​യം 2006 ഏ​പ്രി​ൽ 24ന് ​ജ​സ്റ്റി​സ് കെ.​ജി. ബാ​ല​കൃ​ഷ്ണ​ന്റെ ബെ​ഞ്ച്, സം​വ​ര​ണ നീ​ക്ക​ത്തി​ന് സ്റ്റേ ​ഏ​ർ​പ്പെ​ടു​ത്തി; വി​ഷ​യം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​ണോ എ​ന്ന് നി​ശ്ച​യി​ക്കാ​ൻ കേ​സ് വി​പു​ല ബെ​ഞ്ചി​ലേ​ക്ക് വി​ടു​ക​യും ചെ​യ്തു.

ട്വി​സ്റ്റ് വ​രു​ന്നു

കേ​സി​ന്റെ ഏ​റ്റ​വും വ​ലി​യ ട്വി​സ്റ്റ് ഇ​വി​ടം മു​ത​ലാ​ണ്. 2014ൽ, ​ബി.​ജെ.​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​​ലെ​ത്തി​യ​തോ​ടെ അ​ലീ​ഗ​ഢി​നോ​ടു​ള്ള ഭ​ര​ണ​കൂ​ട മ​നോ​ഭാ​വം മാ​റി. അ​ലീ​ഗ​ഢി​ന്റെ പ്രാ​ദേ​ശി​ക കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​മാ​ർ​ത​​ന്നെ ഭീ​ഷ​ണി മു​ഴ​ക്കി. 2016 ജ​നു​വ​രി​യി​ൽ കേ​സ് പി​ൻ​വ​ലി​ക്കു​ന്ന​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

അ​​ലീ​​ഗ​​ഢ് സ​​ർ​​വ​​ക​​ലാ​​ശാ​​ല ന്യൂ​​ന​​പ​​ക്ഷ സ്​​​ഥാ​​പ​​ന​​മ​​ല്ലെ​​ന്നും അ​​ല​​ഹ​​ബാ​​ദ് ഹൈ​​കോ​​ട​​തി വി​​ധി​​ക്കെ​​തി​​രെ യു.​​പി.​​എ സ​​ർ​​ക്കാ​​ർ ന​​ൽ​​കി​​യ അ​​പ്പീ​​ൽ പി​​ൻ​​വ​​ലി​​ക്കു​​ക​യാ​ണെ​ന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അ​റ്റോ​ണി ജ​ന​റ​ൽ മു​കു​ൾ റോ​ത്ത​ഗി ജ​സ്​​റ്റി​സ്​ ജെ.​എ​സ്. കേ​ഹാ​ർ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് മു​മ്പാ​കെ പ​റ​ഞ്ഞു. രോ​ഹ​ത​ഗി​യും അ​വ​ലം​ബി​ച്ച​ത് 1967ലെ ​വി​ധി​യാ​യി​രു​ന്നു. കേ​​ന്ദ്ര ആ​​ക്ട് പ്ര​​കാ​​രം സ്​​​ഥാ​​പി​​ത​​മാ​​യ​ സ​ർ​വ​ക​ലാ​ശാ​ല​ക്ക് ന്യൂ​ന​പ​ക്ഷ പ​ദ​വി ന​ൽ​കാ​നാ​വി​ല്ലെ​ന്നു സ​ർ​ക്കാ​റി​ന്റെ വാ​ദം. ഇ​തോ​ടെ, ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ അ​ലീ​ഗ​ഢ് മാ​നേ​ജ്മെ​ന്റ് മാ​ത്ര​മാ​യി മാ​റി.

ഭരണഘടന ബെഞ്ചിലേക്ക്

ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ൻ ​ഗൊ​ഗോ​യ്, ജ​സ്റ്റി​സു​മാ​രാ​യ എ​ൽ. നാ​ഗേ​ശ്വ​ര റാ​വു, സ​ഞ്ജീ​വ് ഖ​ന്ന എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​യി​രു​ന്നു കേ​സ് പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. 1967ലെ ​സു​പ്രീം​കോ​ട​തി വി​ധി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് വി​ഷ​യ​ത്തി​ൽ വി​ധി പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നാ​യി ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന് കേ​സ് കൈ​മാ​റാ​ൻ തീ​രു​മാ​നി​ച്ചു. 2023 ഒ​ക്ടോ​ബ​ർ 12നാ​ണ് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡി​ന്റെ ​നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ചി​ലേ​ക്ക് കേ​സ് ലി​സ്റ്റ് ചെ​യ്ത​ത്. ജ​സ്റ്റി​സു​മാ​രാ​യ എ​സ്.​കെ. കൗ​ൾ, സ​ഞ്ജീ​വ് ഖ​ന്ന, ബി.​ആ​ർ. ഗ​വാ​യ്, സൂ​ര്യ​കാ​ന്ത്, ജെ.​ബി. പ​ർ​ദി​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​രാ​ണ് ബെ​ഞ്ചി​ലെ മ​റ്റു ജ​ഡ്ജി​മാ​ർ.

അ​ന്തി​മ​വാ​ദം

2024 ജ​നു​വ​രി ഒ​മ്പ​തി​നാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ​ ബെ​ഞ്ച് ഇ​രു ക​ക്ഷി​ക​ളു​ടെ​യും വാ​ദം കേ​ട്ട​ത്. എ​ട്ടു ദി​വ​സം മു​ഴു​വ​ൻ വാ​ദം കേ​ൾ​ക്കാ​നാ​യി സു​പ്രീം​കോ​ട​തി മാ​റ്റി​വെ​ച്ചു. ഫെ​ബ്രു​വ​രി ഒ​ന്നി​ന് അ​വ​സാ​ന വാ​ദ​വും കേ​ട്ട പ​ര​മോ​ന്ന​ത നീ​തി​പീ​ഠം വി​ധി പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നാ​യി കേ​സ് മാ​റ്റി.

ഭരണഘടന ബെഞ്ചിൽ വന്ന പ്ര​ധാ​ന വാ​ദ​ങ്ങ​ൾ

30ാം അ​​നുഛേ​​ദം ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളു​​ടെ ഹൃ​​ദ​​യ​​വും ആ​​ത്മാ​​വും

ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ ഹൃ​​​ദ​​​യ​​​വും ആ​​​ത്മാ​​​വു​​​മാ​​​ണ് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 30ാം അ​​​നുഛേ​​​ദം. അ​​​ലീ​​​ഗ​​​ഢ് മു​​​സ്‍ലിം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ​​​വി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​ണ്. ​​അ​​​ലീ​​​ഗ​​​ഢി​​​ന്റെ പ​​​ച്ച​​​നി​​​റ​​​ത്തി​​​ലു​​​ള്ള ഔ​​​ദ്യോ​​​ഗി​​​ക ചി​​​ഹ്ന​​​ത്തി​​​ലു​​​ള്ള​​​ത് ഖു​​​ർ​​​ആ​​​ൻ വ​​​ച​​​ന​​​മാ​​​ണ്. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടേ​​​താ​​​യി മു​​​സ്‍ലിം പ​​​ള്ളി​​​യു​​​ണ്ട്. ഇ​​​സ്‍ലാ​​​മി​​​ക ദൈ​​​വ​​​ശാ​​​സ്ത്രം അ​​​വി​​​ടെ പാ​​​ഠ്യ​​​വി​​​ഷ​​​യ​​​മാ​​​ണ്. മു​​​സ്‍ലിം ന്യൂ​​​ന​​​പ​​​ക്ഷ സ്ഥാ​​​പ​​​ന​​​മാ​​​ണെ​​​ന്ന് തെ​​​ളി​​​യി​​​ക്കു​​​ന്ന എ​​​ല്ലാ രേ​​​ഖ​​​ക​​​ളും അ​​​വി​​​ടെ​​​യു​​​ണ്ട്. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി അ​​​ലീ​​​ഗ​​​ഢി​​​നെ പൂ​​​ർ​​​ണ​​​മാ​​​യും സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ക്കാ​​​നാ​​​വി​​​ല്ല.

നി​​​യ​​​മ​​​മു​​​ണ്ടാ​​​ക്കി​​​യ ശേ​​​ഷം ഇ​​​ന്നോ​​​ളം എ​​​ല്ലാ കോ​​​ർ​​​ട്ട് അം​​​ഗ​​​ങ്ങ​​​ളും ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രും 37ഓ​​​ളം വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രും മു​​​സ്‍ലിം​​​ക​​​ളാ​​​ണ്. അ​​​ക്കാ​​​ദ​​​മി​​​ക് കൗ​​​ൺ​​​സി​​​ലി​​​ലും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് കൗ​​​ൺ​​​സി​​​ലി​​​ലും മു​​​സ്‍ലിം​​​ക​​​ളാ​​​ണ്. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ മു​​​സ്‍ലിം​​​ക​​​ളെ നി​​​യ​​​മി​​​ക്കു​​​ന്ന​​​ത് സ​​​ർ​​​ക്കാ​​​റാ​​​ണ്. സ്വ​​​ന്തം ഇ​​​ഷ്ട​​​പ്ര​​​കാ​​​രം വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​മെ​​​ന്ന് പ​​​റ​​​യു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​ന അ​​​നുഛേ​​​ദ​​​ത്തി​​​ലെ ‘ഇ​​​ഷ്ട​​​പ്ര​​​കാ​​​രം’ എ​​​ന്ന പ്ര​​​യോ​​​ഗ​​​ത്തി​​​ന് അ​​​ടി​​​വ​​​ര​​​യി​​​ട​​​ണം. ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്ക് വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ക്കാ​​​നും ന​​​ട​​​ത്താ​​​നു​​​മു​​​ള്ള അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്. ഏ​​​തെ​​​ങ്കി​​​ലും നി​​​യ​​​മം കൊ​​​ണ്ട് ഭ​​​ര​​​ണ​​​ഘ​​​ട​​​ന അ​​​നുഛേ​​​ദ​​​ത്തെ മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​കി​​​ല്ല.

ന്യൂ​​ന​​പ​​ക്ഷ പ​​ദ​​വി ഇ​​ല്ലാ​​താ​​ക്കി​​യാ​​ൽ തു​​ല്യ​​ത​​ക്കു​​ള്ള അ​​വ​​കാ​​ശം ഹ​​നി​​ക്ക​​പ്പെ​​ടും

അ​​​ലീ​​​ഗ​​​ഢ് മു​​​സ്‍ലിം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ​​​വി ഇ​​​ല്ലാ​​​താ​​​ക്കി​​​യാ​​​ൽ തു​​​ല്യ​​​ത​​​ക്കു​​​ള്ള അ​​​വ​​​കാ​​​ശ​​​മാ​​​ണ് ഹ​​​നി​​​ക്ക​​​പ്പെ​​​ടു​​​ക​. അ​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 14ാം അ​​​നു​​​ച്ഛേ​​​ദ​​​ത്തി​​​ന്റെ​കൂ​​​ടി ലം​​​ഘ​​​ന​​​മാ​​​കും. ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്ക് സ്കൂ​​​ളും കോ​​​ള​​​ജും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യും സ്ഥാ​​​പി​​​ക്കാ​​​മെ​​​ന്ന് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 30ാം അ​​​നു​​​ച്ഛേ​​​ദം പ​​​റ​​​യു​​​മ്പോ​​​ൾ അ​​​വ നി​​​യ​​​മ​​​പ​​​ര​​​മാ​​​ക്കി യു.​​​ജി.​​​സി​​​യെ സ​​​മീ​​​പി​​​ച്ചാ​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ​​​വി ന​​​ഷ്ട​​​മാ​​​കു​​​മെ​​​ന്ന് പ​​​റ​​​യു​​​ന്ന​​​തി​​​ലെ യു​​​ക്തി എ​ന്താ​ണ്? ഏ​​​തെ​​​ങ്കി​​​ലും നി​​​യ​​​മ​​​മോ നി​​​യ​​​ന്ത്ര​​​ണ​​​മോ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ അ​​​ത് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന് ടി.​​​എം.​​​എ. പൈ ​​​കേ​​​സി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ 11 അം​​​ഗ ബെ​​​ഞ്ചി​​​ന്റെ വി​​​ധി​​​യു​ള്ള​താ​ണ്.

കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ മ​റു​വാ​ദം

അ​​​ലീ​​​ഗ​​​ഢ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​ന് മു​​​മ്പു​​​ള്ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ആ​​​യ​​​തി​​​നാ​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ​​​വി ന​​​ൽ​​​കാ​​​നാ​​​വി​​​ല്ല. സം​​​വ​​​ര​​​ണ​​​മി​​​ല്ലാ​​​തെ​​​ത​​​ന്നെ അ​​​ലീ​​​ഗ​​​ഢ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ 70 മു​ത​ൽ 80 ശ​​​ത​​​മാ​​​നം വ​രെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മു​​​സ്‍ലിം​​​ക​​​ളാ​​​യി​​​രു​​​ന്നു; ഇ​ത് അ​ത്യ​ന്തം ഗു​രു​ത​ര​മാ​യ പ്ര​​​തി​​​ഭാ​​​സ​​​മാ​ണ്. മു​​​സ്‍ലിം​​​ക​​​ൾ​​​ക്ക് 50 ശ​​​ത​​​മാ​​​നം സം​​​വ​​​ര​ണം​​ ന​​​ൽ​​​കി​​​യാ​​​ൽ എ​സ്.​സി, എ​സ്.​ടി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് സം​​​വ​​​ര​​​ണ​​​മു​​​ണ്ടാ​​​കി​​​ല്ല. ഇ​​​ത് സാ​​​മൂ​​​ഹി​​​ക നീ​​​തി​​​ക്കെ​​​തി​​​രാ​​​ണ്. ദേ​​​ശീ​​​യ​​​പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള ഒ​​​രു സ്ഥാ​​​പ​​​നം ദേ​​​ശീ​​​യ​​​ഘ​​​ട​​​ന​​​യെ പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്ക​​​ണം. 1920ലെ ​ആ​ക്ട് വ​ഴി അ​ലീ​ഗ​ഢ് അ​തി​ന്റെ ന്യൂ​ന​പ​ക്ഷ പ​ദ​വി ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​റി​ന് അ​ടി​യ​റ​വ് വെ​ച്ച​താ​ണ്. അ​തി​നാ​ൽ, 1967ലെ ​സു​പ്രീം​കോ​ട​തി വി​ധി അ​നു​സ​രി​ച്ച് റ​ദ്ദാ​ക്ക​പ്പെ​ട്ട ന്യൂ​ന​പ​ക്ഷ പ​ദ​വി പു​നഃ​സ്ഥാ​പി​ച്ചു​കൂ​ടാ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aligarh Muslim University
News Summary - Aligarh Muslim University
Next Story