Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വലിയ ജീവിതങ്ങൾ ചെറിയ ജീവിതങ്ങളോട്​ ചെയ്യുന്നത്​...
cancel
Homechevron_rightOpinionchevron_rightOffbeatchevron_rightവലിയ ജീവിതങ്ങൾ ചെറിയ...

വലിയ ജീവിതങ്ങൾ ചെറിയ ജീവിതങ്ങളോട്​ ചെയ്യുന്നത്​...

text_fields
bookmark_border

തൃശൂർ: സൗഭാഗ്യങ്ങളുടെ ഉത്തുംഗങ്ങളിൽനിന്ന്​ പിന്നെയും ഉയരെപ്പറക്കാൻ കൊതിക്കുന്നവരുടെ ജീവിതത്തെപ്പറ്റിയല്ല...മൂന്നു നേരവും അന്നം കിട്ടിയാൽ സന്തുഷ്​ടിയുള്ളവരുടെ, അതിനുള്ള വക അധ്വാനിച്ച്​ നേടാൻ സന്നദ്ധതയുള്ളവരുടെ​, സുരക്ഷിതമായി രാപ്പാർക്കാൻ അടച്ചുറപ്പുള്ളൊരു ഇടം ആഗ്രഹിക്കുന്നുവരുടെ, ഇതെല്ലാം നേരായ വഴിക്ക്​ നേടാൻ ആഗ്രഹിക്കുന്നവരുടെ ജീവിതമാണ്​ വിഷയം. കാലങ്ങളായി കീറി മുഷിഞ്ഞ ജീവിത പശ്ചാത്തലമുള്ളവർക്ക്​ തല ചായ്​ക്കാൻ ഒരിടമെന്ന സ്വപ്​നത്തിലേക്ക്​ ഒരു ദുഃസ്വപ്​നമായ ഇറങ്ങിയെത്തുന്നവർ ആരായാലും അവരോടാണ്​...


സംസ്ഥാന തലസ്ഥാനത്തെ വിമാനത്താവളവും വിദേശ രാജ്യത്തി​െൻറ കോൺസുലേറ്റ്​ നയതന്ത്ര ബാഗേജും സ്വർണ കള്ളക്കടത്തും ഐ.എ.എസും സർക്കാരും രാഷ്​ട്രീയവും കൂടിക്കുഴഞ്ഞ വലിയ വലിയ കാര്യങ്ങൾ മധ്യകേരളത്തിലെ വടക്കാഞ്ചേരിയിൽ വീടെന്ന സ്വപ്​നം നെയ്​ത്​ കാത്തിരിക്കുന്ന 140 പേരുടെ ജീവിതത്തിലേക്ക്​ ഇടിത്തീയായി പെയ്​തിറങ്ങുന്ന കാലമാണിത്​. വടക്കാഞ്ചേരിയിൽ അങ്ങിങ്ങ്​ ചിതറി ജീവിക്കുന്ന ചേരി ജീവിതങ്ങളുടെ പുനഃരധിവാസത്തിന്​ സാധ്യമാവുന്ന പദ്ധതിയെന്ന നിലക്കാണ്​ ചരൽപ്പറമ്പിൽ 140 ഫ്ലാറ്റുകളുടെ സമുച്ചയങ്ങൾ ഉയരുന്നത്​.

വെള്ളത്തിന്​ ക്ഷാമമുള്ള പ്രദേശത്ത്​, റോഡിന്‍റെ അപര്യാപ്​തയുള്ള ഇടത്ത്​ ഫ്ലാറ്റുകൾ നിർമിക്കുന്നുവെന്ന എതിർ രാഷ്​ട്രീയ ആക്ഷേപങ്ങൾക്കൊന്നും ഇവിടത്തെ പാവങ്ങൾ ഇതുവരെ ചെവി കൊടുത്തിരുന്നില്ല. എത്രയും വേഗം പണി കഴിഞ്ഞ്​ താക്കോൽ കിട്ടിയാൽ സുരക്ഷിതമായി താമസിക്കാൻ ഇടമായല്ലോ എന്ന കാത്തിരിപ്പിലായിരുന്നു അവർ. ആ കാത്തിരിപ്പിലേക്ക്​ തീമഴ പെയ്യുന്നത്​.


വൻ തോക്കുകൾ ഇടപെട്ടുവെന്ന്​ ന്യായമായും സംശയിക്കുന്ന സ്വർണം കള്ളക്കടത്തി​െൻറ ചിലന്തിവലയുടെ ഇ​ങ്ങേയറ്റത്ത്​ വടക്കാഞ്ചേരിയിലെ ലൈഫ്​ മിഷൻ ഫ്ലാറ്റ്​ സമുച്ചയങ്ങൾ കുരുങ്ങിയിരിക്കുന്നു. മുഖ്യമന്ത്രിയും തദ്ദേശ ഭരണ സ്ഥാപന വകുപ്പ്​ മന്ത്രിയും മറ്റെല്ലാവരും നിരനിരയായി എന്തെല്ലാം വിശദീകരിച്ചാലും സംശയം തീരാത്ത അനവധി നിരവധി കാര്യങ്ങൾ ബാക്കിയാവുകയാണ്​. ലൈഫ്​ മിഷൻ എന്ന, ഭവനരഹിത-ഭൂരഹിത പുനഃരധിവാസത്തിനുള്ള കേരളത്തി​െൻറ മാതൃകാ പദ്ധതിയെ തങ്ങളുടെ രാഷ്​ട്രീയ-സാമ്പത്തിക മോഹ പൂർത്തീകരണത്തിന്​ ഇരയാക്കുന്നത്​ ആരെല്ലാമാണെന്ന്​ ഇനിയും വ്യക്തമല്ല. പക്ഷെ ഒന്ന്​ പറയാം, നിങ്ങളാരും പറയുന്നതൊന്നും ഇവിടെയാരും തൊണ്ടതൊടാതെ വിഴുങ്ങിയിട്ടില്ല.

ലൈഫ്​ മിഷൻ പദ്ധതിയിലേക്ക്​ കോൺസുലേറ്റ്​ വഴി യു.എ.ഇയുടെ സഹായം എത്തിയതുവരെ മനസിലാവും. ഫ്ലാറ്റ്​ സമുച്ചയമുണ്ടാക്കാൻ കേരളത്തിൽ അറിയപ്പെടുന്ന 'ഹാബിറ്റാറ്റ്​' എന്ന ആർക്കിടെക്​ട്​ സ്ഥാപനത്തെയാണ്​ ചുമതലപ്പെടുത്തിയത്​. അവർ പിന്നീട്​ പിന്മാറിയത്​ എന്ത്​ കാരണത്താലാണ്​?. 'ഹാബിറ്റാറ്റ്​' ശീലിച്ചിട്ടില്ലാത്ത ഒരു നിർമാണ സാ​ങ്കേതിക വിദ്യയാണ്​ വടക്കാഞ്ചേരിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന്​ പറഞ്ഞതുകൊണ്ടാണത്രെ അവർ പിന്മാറിയത്​. എന്നാൽ, പിന്നീട്​ 'യൂണിടാക്​'​എന്ന സ്ഥാപനം രംഗത്തെത്തുകയും നാട്ടുനടപ്പ്​ രീതിയിൽതന്നെ നിർമാണം നടത്തുകയും ചെയ്യുകയാണ്​.


ഇവിടെയാണ്​ ആദ്യ ചോദ്യം; ഹാബിറ്റാറ്റ്​ പിന്മാറാൻ വേണ്ടി ആ കുരുട്ടുബുദ്ധി പ്രയോഗിച്ചത്​ ആരാണ്​?. പിന്നെ സംശയങ്ങളുടെ നിരതന്നെയാണ്​. യൂണിടാക്​ ഈ മേഖലയിൽ പരിചയ സമ്പന്നരാണോ​?. യു.എ.ഇയിലെ സന്നദ്ധ സംഘടനയായ റെഡ്​ ക്രസൻറ്​ മുഖേന നടപ്പാക്കുന്ന പദ്ധതിയിലേക്ക്​ യൂണിടാക്ക്​ എത്തിയ വഴി ഇപ്പോഴും ദുരൂഹമാണ്​. ഓരോ ദിനവും ഓരോരോ രേഖകൾ പുറത്ത്​ വരു​േമ്പാൾ സംശയം കൂടുന്നതേയുള്ളൂ. കരാർ കിട്ടാൻ കമീഷൻ കൊടുത്തുവെന്ന്​ യൂണിടാക്​ പറഞ്ഞത്രെ, കിട്ടിയെന്ന്​ സ്വർണ കടത്തുകാരി പറഞ്ഞതായും അന്വേഷണ ഏജൻസികൾ നൽകുന്ന വിവരമായി മാധ്യമങ്ങൾ പുറത്തുവിടുന്നു.


കമീഷൻ കൊടുത്തെന്ന്​ കൊടുത്തയാളും കിട്ടിയെന്ന്​ കിട്ടിയയാളും പറഞ്ഞെങ്കിൽ ഇടപാട്​ വ്യക്തമാണ്​. എങ്കിൽ ഇതി​െൻറ ഗുണഫലം എത്തിയത്​ ആരിലേക്കെല്ലാമാണ്​?. അവരായിരിക്കുമല്ലോ കാര്യങ്ങൾ ഇത്തരത്തിൽ എത്തിക്കാൻ വല നെയ്​തത്​. സ്വർണക്കടത്തിൽനിന്ന്​ ലൈഫ്​ മിഷൻ ഫ്ലാറ്റിലേക്ക്​ ആരോപണ-വിവാദ വല നീളു​േമ്പാൾ മുഖ്യമന്ത്രി ആവർത്തിക്കുന്നതാണ്​ പറയാനുള്ളത്​; അന്വേഷണം എ​െൻറ ഓഫീസിലെത്തിയാലും സ്വാഗതം. അതെ, സൂത്രധാരന്മാർ ആരായാലും അവരിലേക്കെല്ലാം അന്വേഷണം എത്തണം. അതിനിടക്ക്​ സ്വന്ത-ബന്ധുക്കളെ വല പൊട്ടിച്ച്​ രക്ഷിക്കരുതെന്ന്​ മാത്രം.


അന്വേഷണം അതി​െൻറ വഴിക്ക്​ നീങ്ങ​ട്ടെ. ആരോപണവും വിമർശനവും അതിനുള്ള മറുപടികളും ക്ഷോഭവും സമരവും പ്രതിഷേധവുമെല്ലാം നടക്ക​ട്ടെ. പക്ഷെ; ഒരു കാര്യം ഓർത്താൽ നല്ലതാണ്​, എല്ലാവരും. നിങ്ങളുടെ മോഹവലകൾ വരിഞ്ഞു മുറുക്കുന്നത്​ ചരൽക്കുന്നിൽ സുരക്ഷിതമായി ചേക്കേറാൻ കാത്തിരിക്കുന്ന 140 കുടുംബങ്ങളുടെ സ്വപ്​നങ്ങളെയാണ്​. അവരെ വെറുതെ വി​​ട്ടേക്കുക. എല്ലാം കലങ്ങിത്തെളിയു​​േമ്പാൾ ചരൽപ്പറമ്പിലെ ഫ്ലാറ്റ്​ സമുച്ചയം പണിതീരാത്ത അസ്ഥികൂടങ്ങളായി അവശേഷിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിച്ചാൽ നല്ലത്​, അത്ര മാത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HabitatLife mission ProjectwadakkancheryPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
Next Story