Begin typing your search above and press return to search.
exit_to_app
exit_to_app
ഐ.ടി ലോകത്തി​​െൻറ കോവിഡ്​ സങ്കടങ്ങൾ
cancel
Homechevron_rightOpinionchevron_rightOffbeatchevron_rightഐ.ടി ലോകത്തി​​െൻറ...

ഐ.ടി ലോകത്തി​​െൻറ കോവിഡ്​ സങ്കടങ്ങൾ

text_fields
bookmark_border

പറയു​േമ്പാൾ പകി​ട്ടേറെയുള്ള, പുതിയ കാലത്തി​െൻറ മേച്ചിൽപ്പുറമാണ്​ ഇൻഫർമേഷൻ ടെക്​നോളജി (ഐ.ടി)​. വമ്പൻ നിക്ഷേപ സാധ്യതകൾ. അതിലേറെ തൊഴിലവസരങ്ങൾ. ഐ.ടി പ്രഫഷനൽ എന്നത്​ പറയാൻ കൊള്ളാവുന്ന ജോലി. ജീവിതം തൊഴിലിനായി സ്വയം സമർപ്പിച്ച്​ സായൂജ്യമടയുന്നവരുടെ ലോകം കൂടിയാണിത്​. ആഗോള കാര്യങ്ങളിലൊക്കെ ആകാമെങ്കിൽ ഐ.ടിയിലും വേണമല്ലോ കേരള മോഡൽ. അങ്ങനെ ഉണ്ടായതാണ്​ എറണാകുളം ജില്ലയിലെ കാക്കനാട്ട്​ സംസ്​ഥാന സർക്കാറിന്​ കീഴിലുള്ള വ്യവസായ പാർക്കായ ഇൻഫോ പാർക്ക്​. 80 കമ്പനികളും 17,000 ജീവനക്കാരുമായി 2004ൽ നിലവിൽ വന്ന പാർക്കിൽ ഇപ്പോൾ 270 കമ്പനികളും 45,000 ജീവനക്കാരും. സംസ്​ഥാനത്തി​െൻറ ഐ.ടി കയറ്റുമതിയുടെ മൂന്നിലൊന്ന് ഇന്‍ഫോ പാർക്കി​െൻറ സംഭാവനയാണ്​.

പ്രതിവർഷം പാര്‍ക്കി​െൻറ ശരാശരി വളര്‍ച്ചാനിരക്ക് 35 ശതമാനം. കുറഞ്ഞ ജീവിതച്ചെലവും​ പ്രവർത്തന ചെലവും​ ഐ.ടി കമ്പനികളെ കൊച്ചിയിലേക്ക്​ ആകർഷിച്ചു​. രാജ്യത്തെ ഐ.ടി കമ്പനികളുടെ പരമോന്നത സംഘടനയായ നാസ്​കോമി​െൻറ സംസ്​ഥാനത്തെ ആദ്യ സെൻറർ ഇൻഫോ പാർക്കിലാണ്​. രണ്ട്​​ ലക്ഷം തൊഴിലവസരങ്ങളൊരുക്കി രാജ്യത്തി​െൻറ ഐ.ടി ഹബ്ബാകുക, ഇന്ത്യയിലെ ഐ.ടി പാർക്കുകളുടെ മുൻനിരയിലെത്തുക, കേരളത്തി​െൻറ സംരംഭകത്വ സംസ്​കാരത്തിന്​ പുതിയ ദിശാബോധം നൽകുക ഇതൊക്കെയാണ്​ ലക്ഷ്യങ്ങൾ. ആഗോള ഐ.ടി ഭീമൻമാർ കൊച്ചിയെ തേടിയെത്തുന്ന നല്ല നാളെകളാണ്​ സ്വപ്​നം. അതിലേക്കുള്ള കുതിപ്പിൽ ടി.സി.എസ്, സി.ടി.എസ്, യു.എസ്.ടി ഗ്ലോബൽ, ഐ.ബി.എസ് സോഫ്റ്റ്‌വെയർ സർവീസസ്​ തുടങ്ങിയ വൻകിട കമ്പനികളെല്ലാം ഇൻഫോ പാർക്കിൽ സാന്നിധ്യമറിയിച്ചു.


ഇൻഫോപാർക്കി​െൻറ വരവോടെ കൊച്ചിയുടെ വളർച്ച ജില്ലാ ആസ്​ഥാനമായ കാക്കനാ​ട്​ കേന്ദ്രീകരിച്ചായി. നഗരകേന്ദ്രീകൃതമായിരുന്ന വികസനം പുറത്തേക്ക്​ പടർന്നത്​ കാക്കാനാട്​ വഴിയാണ്​. ഇടവഴികളും ചെറുകടകളുമായി ഗ്രാമാന്തരീക്ഷം നിലനിന്ന പ്രദേശത്തി​െൻറ മുഖഛായ മാറിമറിഞ്ഞത്​ പെ​ട്ടെന്നായിരുന്നു. ഒഴിഞ്ഞുകിടന്ന സ്​ഥലങ്ങളിലെല്ലാം ഇൻഫോപാർക്കി​െൻറ സാധ്യതകൾ മുതലെടുത്ത്​ അപ്പാർട്ട്​മെൻറുകളും കൂറ്റൻ ഫ്ലാറ്റുകളും വില്ലകളും ആഡംബര ഹോട്ടലുകളും ഉയർന്നു. ഇൻഫോ പാർക്ക്​ ജീവനക്കാരായിരുന്നു ലക്ഷ്യം.

കാക്കനാ​ട്ടെയും പരിസരത്തെയും നിക്ഷേപമത്രയും പാർക്കിനെ ആശ്രയിച്ച്​ മാത്രമായി. വീടുകളുടെ വശങ്ങളിലും മുകളിലും​ ചെറിയ മുറികൾ പണിത്​ വാടകക്ക്​ നൽകുന്നത്​ ഈ പ്രദേശത്തുകാരുടെ പ്രധാന വരുമാന മാർഗമായി. പണമുള്ളവർ ഫ്ലാറ്റുകളും സ്​റ്റുഡിയോ അപ്പാർട്ട്​മെൻറുകളും വില്ലകളും പണിതു. പതിനായിരം രൂപ കൈയ്യിൽ ബാക്കി വന്നാൽ അത്​ കോൺക്രീറ്റിൽ നിക്ഷേപമായി മാറുന്ന അവസ്​ഥ. കാക്കനാടും പരിസര പ്രദേശങ്ങളായ ചിറ്റേത്തുകര, നിലംപതിഞ്ഞി, ഇടച്ചിറ, അത്താണി, വാഴക്കാല എന്നിവിടങ്ങളിലും ഇത്തരം ആയിരക്കണക്കിന്​ പുതിയ നിർമിതികൾ ഉയർന്നു. കാലങ്ങൾക്ക്​ ശേഷം കാക്കനാട്​ വഴി കടന്നുപോയവർ ഈ മാറ്റം കണ്ട്​ മൂക്കത്ത്​ വിരൽവെച്ചു. നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്​ എന്ന്​ ആത്​മനിർവൃതി കൊണ്ടു.

കാത്തിരിക്കാം, കോവിഡാനന്തര കുതിപ്പിന്​...

ഇത്രയൊക്കെ ആമുഖമായി പറയാൻ കാര്യമുണ്ട്​. ഐ.ടിയും ടെക്കിയും​ ചേർന്ന്​ കൊച്ചിയുടെ, പ്രത്യേകിച്ച്​ കാക്കനാടി​െൻറ മുഖം എത്രമാത്രം മിനുക്കിയെടുത്തോ അ​തിലേറെ തിരുത്തിക്കുറിക്കുകയാണിപ്പോൾ കോവിഡി​െൻറ സവിശേഷ സാഹചര്യം. കേരളത്തിൽ ഐ.ടി മേഖലയെ കോവിഡ്​ എത്രമാത്രം ബാധിച്ചു എന്ന്​ മനസ്സിലാകണമെങ്കിൽ ഇൻഫോപാർക്കി​െൻറയും അനുബന്ധ മേഖലകളുടെയും ഇപ്പോഴത്തെ അവസ്​ഥ അറിയണം. വർഷങ്ങളായി കാക്കനാടി​െൻറയും പ്രാന്തപ്രദേശങ്ങളുടെയും 95 ശതമാനം വളർച്ചയും ഇൻഫോപാർക്കിനെ മാത്രം ആശ്രയിച്ചായിരുന്നു. കോവിഡ്​ വ്യാപനത്തോടെ ​​പ്രൊജക്​ടുകൾ കുറഞ്ഞപ്പോൾ ചെറിയ തോതിൽ​ പ്രവർത്തിച്ചിരുന്ന ഐ.ടി കമ്പനികൾ പലതും പൂട്ടി. പ്രവർത്തിക്കുന്നവയാക​ട്ടെ ജീവനക്കാരെ കുറക്കുകയോ ശമ്പളം ഗണ്യമായി വെട്ടിക്കുറക്കുകയോ ചെയ്​തു.

കമ്പനികൾ വ്യാപകമായി വർക്​ അറ്റ്​ ഹോം നടപ്പാക്കിയതോടെ 45,000 ജീവനക്കാരിൽ 15,00ഓളം പേർ മാത്രമാണ്​ ഇപ്പോൾ ഇൻഫോ പാർക്ക്​ കാമ്പസിലെത്തുന്നത്​. ഓഫീസുകളുടെ വിസ്​തീർണവും ആഡംബരവും വല്ലാതെ ശോഷിച്ചു. 16,000 ചതുരശ്രയടി സ്​ഥലത്ത്​ പ്രവർത്തിച്ചിരുന്ന ഒരു ഓഫീസ്​ ഇപ്പോൾ പ്രവർത്തിക്കുന്നത്​ 3,000 ചതുരശ്രയടിയിലാണ്​. ജോലി നഷ്​ടപ്പെട്ടവർ ഐ.ടിയുടെ പകി​ട്ടൊന്നും നോക്കാൻ നിന്നില്ല. പഠിച്ചതും പത്രാസും മറന്ന്​ പച്ചക്കറി കച്ചവടം മുതൽ തെരുവ്​ വാണിഭത്തിലേക്ക്​ വരെ തിരിഞ്ഞു. ചിലർ ശമ്പളം കുറഞ്ഞാലും ജോലി ​ഉണ്ടായാൽ മതിയെന്ന ​ൈവറ്റ്​ കോളർ മനഃസ്​ഥിതിയിൽ പിടിച്ചുനിൽക്കുന്നു. ശമ്പളം കുറക്കാനും ജീവനക്കാരെ പിരിച്ചുവിടാനുമുള്ള സുവർണാവസരമാക്കി കോവിഡിനെ മാറ്റിയ കമ്പനികളുമുണ്ട്​.


ഐ.ടി മേഖലയിലെ ജോലി തന്നെ മാനസിക സമ്മർദത്തിന്​ പേര്​ കേട്ടതാണ്​. ജോലി വീട്ടിലിരുന്നായതോടെ ഇ​ത്തരം പ്രശ്​നങ്ങൾ കൂടിയെന്ന്​ അനുഭവസ്​ഥർ പറയുന്നു. പ്രൊഡക്​ടിവിറ്റി കൂട്ടാനുള്ള മികച്ച മാർഗമായാണ്​​ വീട്ടിലിരുന്നുള്ള ജോലിയെ ചില കമ്പനികൾ അവതരിപ്പിച്ചത്​. അർധരാത്രിക്കും കമ്പ്യൂട്ടറിന്​ മുന്നിൽ ഉറക്കമിളച്ചിരുന്ന്​ ജോലി ചെയ്യാൻ ജീവനക്കാർ നിർബന്ധിതരായി. രാവും പകലും തിരിച്ചറിയാതെ കുടുംബവും തൊഴിലും വേർതിരിക്കാനാവാതെ അടിമജീവിതത്തിന്​ ഉടമകളായി മാറിയ ഐ.ടി പ്രെഫഷനുലുകൾ കോവിഡ്​ കാലത്തി​െൻറ ബാക്കിപത്രമാണ്​. പലരുടെയും കുടുംബജീവിതത്തെ വരെ ഇത്​ ബാധിച്ചു.

ജീവനക്കാർ വീടുകളിലിരിക്കാൻ തുടങ്ങിയതോടെ ഇൻഫോപാർക്കിനകത്തും പുറത്തുമായി പ്രവർത്തിച്ചിരുന്ന ഹോട്ടലുകളും റെസ്​റ്റോറൻറുകള​ും ഭൂരിഭാഗവും അടച്ചുപൂട്ടി. വൻ മുതൽ മുടക്കോടെ തുടങ്ങിവയാണ്​ ഇവയിൽ പലതും. ഇവിടങ്ങളിൽ പണിയെടുത്തിരുന്നവരുടെ വരുമാനം നിലച്ചു. ലോക്​ഡൗണിന്​ മുമ്പ്​ അടച്ചവ ഇടക്കൊന്ന്​ തുറന്നെങ്കിലും പ്രതികൂല സാഹചര്യത്തിൽ പ്രവർത്തനം തുടരാനായില്ല. പാർക്കി​െൻറ പ്രൗഢിയുടെ തണലിൽ കാക്കനാടും പരിസരത്തും വാണിജ്യ, വ്യാപാര മേഖലയും ഏറെ പച്ച പിടിച്ചിരുന്നു. ​ പക്ഷേ, സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണ്​ അവരും നേരിടുന്നത്​. ആളനക്കം കുറഞ്ഞ ഐ.ടി നഗരത്തി​െൻറ പ്രതിഫലനം ഇവിടങ്ങളിലെ ബസ്​സ്​റ്റോപ്പുകളിലും ഇതുവഴി കടന്നുപോകുന്ന ബസുകളിലും നിരത്തുകളിലും കാണാം.

വീടുകളും അപ്പാർട്ടുമെൻറുകളും ഫ്ലാറ്റുകളും വില്ലകളുമായി നൂറുകണക്കിന്​ കെട്ടിടങ്ങളാണ്​ ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്നത്​. ബാങ്ക്​ വായ്​പയെടുത്ത്​ ഈ മേഖലയിൽ നിക്ഷേപിച്ചവർ ഇപ്പോൾ കാൽ കാശ്​ വരുമാനമില്ലാത്ത കടക്കാരാണ്​. ഇൻഫോ പാർക്ക്​ വികസനത്തി​െൻറ ഭാഗമായി ഐ.ടി സ്​ഥാപനങ്ങളുടെ നിർമാണ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെയാണ്​ കോവിഡ്​ കടന്നുവന്നത്​. മാർച്ചിൽ നിലച്ച പല കെട്ടിടങ്ങളുടെയും നിർമാണം ഇനിയെന്ന്​ പുനരാരംഭിക്കുമെന്ന്​ ഒരു നിശ്​ചയവുമില്ല​. ഇവിടങ്ങളിൽ തൊഴിലെടുത്തിരുന്നവരിൽ 85 ശതമാനവും ഇതര സംസ്​ഥാനക്കാരായിരുന്നു. അവരിൽ ഭൂരിഭാഗവും നാട്ടിലേക്ക്​ മടങ്ങി. ഇതോടെ ഇവിടുത്തെ ലേബർ ക്യാമ്പുകൾ പലതും അടക്കേണ്ടിവന്നു. നാട്ടുകാരായ തൊഴിലാളികൾ അവസരം മുതലെടുത്ത്​ ഇരട്ടി കൂലി ഈടാക്കുകയാണെന്ന്​ കരാറുകാർ പറയുന്നു.


ഐ.ടി മേഖലയിലെ കോടികളുടെ മുതൽ മുടക്കിൽ കൊച്ചി നഗരത്തിനൊപ്പം വളർന്ന പ്രദേശമാണ്​ കാക്കനാട്​. കോവിഡ്​ പ്രതിസന്ധി ഐ.ടി കമ്പനികളെ മാത്രമല്ല, ഒരു നാടി​െൻറ​യാകെ സാമൂഹിക, സാമ്പത്തികാവസ്​ഥകളെ തകിടം മറിച്ചതാണ്​ ഇവിടുത്തെ വർത്തമാനകാല കാഴ്​ച. കോവിഡ്​ മാറ്റിയെഴുതുന്ന കേരളീയ ജീവിതത്തി​െൻറ ഒരു പരിച്​ഛേദമാണിത്​. നല്ല വാർത്തകൾക്ക്​ കാതോർക്കാം. കുറഞ്ഞകാലം കൊണ്ട്​ ​ആഗോള​​ ഐ.ടി ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തിയ ഇൻഫോ പാർക്കി​െൻറ കോവിഡാനന്തര കുതിപ്പിന്​ കാത്തിരിക്കുന്നു​ കൊച്ചി.

Show Full Article
TAGS:Kochi info park IT crisis during covid time 
News Summary - IT crisis during covid time
Next Story