Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഅത്​ നുണബോംബല്ല......

അത്​ നുണബോംബല്ല... ലക്ഷ്യം തെറ്റിയ മിസൈലായിരുന്നു

text_fields
bookmark_border
അത്​ നുണബോംബല്ല... ലക്ഷ്യം തെറ്റിയ മിസൈലായിരുന്നു
cancel

അടുത്ത കാലത്ത്​ നടന്ന രണ്ട്​ കഥകൾ പറയാം. ഒന്ന്​- 2018 ഫെബ്രുവരി രണ്ടാംവാരം. അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവ്​ നിഷ്​ഠുരമായി കൊലചെയ്യപ്പെട്ടപ്പോൾ രാജ്യത്തി​െൻറ അഭിമാനതാരമായ വീരേന്ദ്രർ സേവാഗി​െൻറ​ ട്വീറ്റ്​ പലരും മറന്നുകാണില്ല. ഒരു കിലോ അരി മോഷ്​ടിച്ചതിന്​ ഉബൈദും ഹുസൈനും കരീമും ഉൾപ്പെടുന്ന ആൾക്കൂട്ടം മധുവിനെ അടിച്ചുകൊന്നുവെന്നായിരുന്നു ആ ട്വീറ്റ്​. വിവാദമായപ്പോ മാപ്പ്​ പറഞ്ഞ്​ അദ്ദേഹം ട്വീറ്റ്​ പിൻവലിച്ചു...

2020 ജൂൺ ആദ്യവാരം ഗർഭിണിയായ ആന പാലക്കാട്​ സമീപം ദാരുണമായി കൊല്ലപ്പെടുന്നു. മന്ത്രി മനേക ഗാന്ധി പറയുന്നു. മലപ്പുറം പോലെ ​ഇത്തരം നീച പ്രവൃത്തി ചെയ്യുന്ന വേറൊരു ജില്ല രാജ്യത്തില്ലെന്ന്​. രണ്ടുസംഭവങ്ങളും ദേശീയ തലത്തിൽ വൻ കോളിളക്കമുണ്ടാക്കി. പാലക്കാട്​ ജില്ലയിൽ നടന്ന സംഭവം മലപ്പുറത്തി​െൻറ സമീപ ജില്ലയാക്കി ചിലരിട്ട പോസ്​റ്റുകളാണ്​ ദേശീയ സംഭവമാക്കിയത്​.



മധുവി​െൻറ ദാരുണ മരണവും ആനയെ കൊലപ്പെടുത്തിയതുമൊക്കെ ആര്​ എന്ത്​ എങ്ങനെ എന്നതിൽ മലയാളികൾക്കൊരു​ ഒരു സംശയവുമില്ലായിരുന്നു. കുറ്റവാളികളെയൊന്നും നിയമം വെറുതെ വിടില്ലെന്നും മലയാളിക്ക്​ ഉറപ്പുണ്ട്​. പക്ഷേ, വിവരം ദേശീയ തലത്തിൽ എത്തിക്കാൻ കൊടകരയിലെ ആ ദേശീയപാർട്ടി നേതാക്കൾക്ക്​ വലിയ താൽപര്യമാണ്​. അതിലവർ വിജയിക്കുകയും ചെയ്യുന്നു.

ദേശീയ വിഷയമാക്കി കേരളത്തെ അങ്ങ്​ ഇല്ലാതാക്കാൻ കൊണ്ടുപിടിച്ച ശ്രമത്തി​െൻറ ഏറ്റവും ഒടുവി​ലത്തേതാണ്​ കാസർകോ​െട്ട ഭാഷാ ബോംബ്​.

കന്നട, തുളു, പിന്നെ മലയാളവും

മലയാളവും കന്നടയും തുളുവും കൊങ്ങിണിയും എല്ലാം ഒരുപോലെയാണ്​ കാസർകോട്ടുകാർക്ക്​​. നാടും വീടും പേരുമൊക്കെ ഇൗ ഭാഷകളുമായി കെട്ടുപിണഞ്ഞു​ കിടക്കുന്നു. സർക്കാർ സ്​ഥാപനങ്ങൾ, ബാങ്കുകൾ, കടകൾ തുടങ്ങിയതിലെ പേരുകൾ ചുരുങ്ങിയ പക്ഷം മലയാളത്തിലും കന്നടയിലുമുണ്ടാകും. കേരള സർക്കാരി​​െൻറ ഒൗദ്യോഗിക അറിയിപ്പുകൾ മലയാളത്തിനു പുറമെ കന്നടയിലും ഇറക്കുന്ന ഒരേയൊരു ജില്ലയാണ്​ കാസർകോട്​. തെക്ക്​ നിന്ന്​ വരുന്നവർ​ക്ക്​ വാമൊഴിയും സ്​ഥലപേരുമൊക്കെ വഴങ്ങാൻ മാസങ്ങൾ​ എടുക്കാൻ കാരണവും സപ്​തഭാഷാ സംഗമ ഭൂമിയായതിനാലാണ്​.



ഓടി വരണേ, പേര്​ മാറ്റുന്നു

ജൂൺ 25നാണ്​ ആ സംഭവം. കർണാടക ബോർഡർ ഏരിയ വികസന അതോറിറ്റി ഒരു വാർത്താകുറിപ്പ്​ പുറത്തുവിട്ടു. കാസർകോട്​ ജില്ലയിലെ പത്തോളം അതിർത്തി ഗ്രാമങ്ങളുടെ കന്നടയിലുള്ള പേര്​ കേരള സർക്കാർ മലയാളത്തിലേക്ക്​ മാറ്റിയെന്നാണ്​ പത്രക്കുറിപ്പി​െൻറ ചുരുക്കം. ശേഷിക്കുന്ന ​കന്നട പേരുകളും താമസിയാതെ മലയാളീകരിക്കുന്നു. വിഷയം ഏറ്റുപിടിച്ച്​ കർണാടക ബോർഡർ ഏരിയ വികസന അതോറിറ്റി ചെയർമാൻ സി. സോമശേഖരൻ രംഗത്തെത്തി.

പിന്നെയത്​ കാട്ടുതീ പോലെ പടർന്നു. കന്നട ഭാഷയോടും കന്നട സംസാരിക്കുന്നവരോടുമുള്ള വിവേചനമായും അധിനിവേശമായും കേരളത്തി​െൻറ അഹങ്കാരമായും വ്യാഖ്യാനിക്കപ്പെട്ടു. കർണാടക മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും മുഖ്യമന്ത്രി ബി.എസ്​. യെദ്യുരപ്പയും തുടങ്ങി സകലരുടെയും പ്രതികരണ പരമ്പര. അപ്പോഴും കാസർകോ​െട്ട മാധ്യമങ്ങൾക്കോ നാട്ടുകാർക്കോ കലക്​ടർ ഉൾപ്പടെയുള്ളവർക്കോ ഒന്നും തിരിയുന്നില്ല. കേരള ബി.ജെ.പിയും മുഖപത്രവും സർക്കാരിനെതിരെ രംഗത്തുവന്നു. 'ചിലരെ' പ്രീതിപ്പെടുത്താനുള്ള നീക്കം എന്ന തെളിവുമായി പ്രസിദ്ധമായ ക്ഷേത്രത്തി​െൻറ പടം സഹിതം സംസ്​ഥാന ബി.ജെ.പി അധ്യക്ഷനും പോസ്​റ്റിട്ടു.

വിഷയം കത്തിച്ച്​ ദേശീയ മാധ്യമങ്ങൾ

കർണാടകയിൽ ഒതുങ്ങിയില്ല കാര്യങ്ങൾ. ഹിന്ദുസ്​ഥാൻ ടൈംസ്​, ഇന്ത്യ ടുഡേ, ഡെക്കാൻ ഹെറാൾഡ്​, ഇന്ത്യൻ എക്​സ്​പ്രസ്​, എൻ.ഡി.ടി.വി, ദി ഹിന്ദു, റിപ്പബിക് ടി.വി, ദ വീക്ക്​, എ.എൻ.​െഎ ഏജൻസി, ടൈംസ്​ നൗ, സീ ന്യൂസ്​ തുടങ്ങി ദേശീയ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. ഇരു സംസ്​ഥാനങ്ങൾ തമ്മിലുള്ള ചേരിതിരിവിലേക്ക്​ മാറുന്ന സ്​ഥിതിയായി. സാമൂഹിക മാധ്യമങ്ങൾ ആഘോഷിച്ചു.

അപൂർവം ചില ഇംഗ്ലീഷ്​ ഒാൺലൈനുകളും പത്രങ്ങളും മുഖ്യമന്ത്രിയെയും ടൂറിസം-തദ്ദേശ വകുപ്പ്​ മന്ത്രിമാരെയും കാസർകോട്​ കലക്​ടറെയും ബന്ധപ്പെട്ട്​ നിജ​സ്​ഥിതി ജനങ്ങളിലെത്തിച്ചു. കേരളമോ കാസർകോട്​ ജില്ലയോ അതിർത്തിയിലെ തദ്ദേശ സ്​ഥാപനങ്ങളോ ഉച്ചയുറക്കത്തിൽ പോലും കാണാത്ത സ്വപ്​നമാണ്​ പടച്ചുവിട്ടതെന്ന്​ ആളുകൾ തിരിച്ചറിഞ്ഞു. കേരളത്തിനെതിരെ പ്രതിഷേധമറിയിച്ച്​ ട്വീറ്റ്​ ചെയ്​ത എച്ച്​.ഡി. കുമാര സ്വാമി അത്​ തിരുത്തി. വ്യാജ വാർത്തയുണ്ടാക്കിയവർ മലയാള പത്രങ്ങളെയോ ചാനലുകളെയോ സമീപിച്ചില്ല എന്നതാണ്​ ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

മൗനം പാലിച്ച്​ കേരളവും ജില്ല ഭരണകൂടവും

ദേശീയ തലത്തിൽ ഹേറ്റ്​ കാമ്പയിൻ ശക്​തമാകു​േമ്പാഴും കേരളം പാലിച്ചത്​ കുറ്റകരമായ അനാസ്​ഥ. മാധ്യമങ്ങൾ അങ്ങോട്ട്​ വിളിച്ച്​ നിജസ്​ഥിതി ചോദിച്ചാൽ മാത്രം അങ്ങനെയൊന്നുമില്ലെന്ന പ്രതികരണത്തിൽ ഒതുക്കി നമ്മുടെ മന്ത്രിമാരും മറ്റുള്ളവരും. മുഖ്യമന്ത്രിയോടും അങ്ങോട്ട്​ ചോദിച്ചപ്പോൾ മാത്രം മറുപടി നൽകി.

ഇല്ലാത്ത കാര്യമാണ്, വ്യാജവാർത്തയാണ്​ എന്നതൊക്കെ ശരിയാണെങ്കിലും നാലാൾ കൂടി പറഞ്ഞാൽ നുണ സത്യമാവുന്ന ഇൗ കാലത്ത്​ എന്തിനീ മൗനമെന്ന്​ ആർക്കുമറിയില്ല. സർക്കാരി​െൻറ ഒൗദ്യേഗിക എംബ്ലം കലക്​ടറേറ്റ്​ കെട്ടിടത്തിൽ സ്​ഥാപിച്ചത്​ വാർത്താക്കുറിപ്പ്​ ആക്കി പ്രസിദ്ധീകരണത്തിന്​ നൽകുന്ന കാസർകോട്​ കലക്​ടറും ഇക്കാര്യത്തിൽ മൗനിയായി.



ഭാഷയല്ല പ്രശ്​നം

കന്നട ഭാഷ സംസാരിക്കുന്ന ജനവിഭാഗത്തെ അകറ്റി നിർത്തി സമൂഹത്തിൽ വിഭജന രാഷ്​ട്രീയം ശക്​തമാക്കുന്നു എന്നതായിരുന്നു നുണബോംബിലെ പ്രധാന ചേരുവ. കന്നട ഭാഷക്കാർ തങ്ങൾക്കൊപ്പമെന്ന്​ വീണ്ടും വീണ്ടും ഉറപ്പാക്കുകയാണ്​ ലക്ഷ്യം. മഞ്ചേശ്വരം മണ്ഡലത്തിൽ ഇതൊക്കെ പയറ്റിയാണ്​ ബി.ജെ.പി രണ്ടാംസ്​ഥാനത്ത്​ വരുന്നത്​. ഭാഷാ ന്യൂനപക്ഷത്തോടുള്ള കപട പ്രേമം എ.കെ.എം. അഷ്​റഫ്​ എം.എൽ.എ പൊളിച്ചടക്കിയതിലുള്ള കലിപ്പുമുണ്ട്​ ഇൗ വ്യാജ വാർത്തക്കു പിന്നിൽ. നിയമസഭയിൽ കന്നടയിൽ സത്യപ്രതിജ്​ഞ ചെയ്​ത എം.എൽ.എയുടെ നിലപാടിനെ ഇവർ ഭയക്കുന്നു​. മഞ്ചേശ്വർ മഞ്ചേശ്വരമാക്കിയെന്നും നെല്ലികിൻജ നെല്ലിക്കുന്നാക്കിയെന്നും കേട്ടാൽ കാസർകോട്ടുകാർ ചിരിക്കുമെന്നറിയാം. ഭാഷാവികാരം കത്തിച്ച്​ മുതലെടുക്കാനായിരുന്നു ഇതെല്ലാം. ഒരു കാര്യം ഉറപ്പുണ്ട്​. ഇനിയും വരും ഇത്തരം നുണബോംബുമായി. ആരും നടപടിയൊന്നുമെടുക്കില്ലെന്ന ഉറപ്പുള്ളതിനാൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake newsBJPmanjeswaramkannada
News Summary - fake news about kasarkod name changing
Next Story