Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഐശ്വര്യ യാത്ര, വികസന...

ഐശ്വര്യ യാത്ര, വികസന മുന്നേറ്റ ജാഥ; ഇനി വിജയയാത്രയുമായി ബി.ജെ.പിയും

text_fields
bookmark_border
ഐശ്വര്യ യാത്ര, വികസന മുന്നേറ്റ ജാഥ; ഇനി വിജയയാത്രയുമായി ബി.ജെ.പിയും
cancel

​നിയമസഭ തെരഞ്ഞെടുപ്പ്​ പടിവാതിക്കൽ എത്തിയതോടെ സംസ്​ഥാനത്ത്​ ജാഥകൾ അരങ്ങുവാഴാൻ തുടങ്ങി. സർക്കാറിനെതിരെയുള്ള കുറ്റപത്രവുമായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയാണ്​ ആദ്യം ​െഎശ്വര്യ കേരളയാത്രയുമായി ഇറങ്ങി തിരിച്ചത്​. യാത്ര തിരുവനന്തപുരത്ത്​ എത്തും മുമ്പാണ്​ എൽ.ഡി.എഫ്​ വികസന മുന്നേറ്റ ജാഥയുമായി രംഗത്തെത്തിയത്​. ഇൗ ജാഥ സമാപിക്കും മുമ്പ്​ ബി.ജെ.പിയും യാത്രയുമായി എത്തുകയാണ്​. രാഷ്​ട്രീയ നേട്ടം കൊയ്യുകതന്നെയാണ്​ യാത്രകളിലൂടെ ഇരുമുന്നണികളും ബി.ജെ.പിയും ലക്ഷ്യമാക്കുന്നത്​.



കേരളത്തിൽ നിലനിൽക്കുന്നത്​ അഴിമതി ഭരണമാണെന്നും സംശുദ്ധ ഭരണം യു.ഡി.എഫിനു മാത്രമേ കഴിയൂവെന്നും ജനങ്ങളെ ഉദ്​ബോധിപ്പിച്ചാണ്​ പ്രതിപക്ഷ നേതാവി​െൻറ നേതൃത്വത്തിൽ ​െഎശ്വര്യ കേരള യാത്ര നടത്തുന്നത്​. ഒന്നിനു പിറകെ ഒന്നായി വിവാദങ്ങൾ എൽ.ഡി.എഫിനെ വരിഞ്ഞു മുറുക്കു​േമ്പാൾ അത്​ മുതലെടുത്ത്​ എൽ.ഡി.എഫി​െൻറ തുടർഭരണ മോഹം തച്ചുടക്കാനാണ്​ യു.ഡി.എഫ്​ ശ്രമം. പിൻവാതിൽ നിയമനവും ബന്ധുനിയമനവുമടക്കം ചൂണ്ടിക്കാട്ടി സർക്കാർ സമ്പൂർണ പരാജയമാണെന്നാണ്​ യു.ഡി.എഫ്​ ​െഎശ്വര്യ കേരള യാത്രയിൽ ചൂണ്ടിക്കാട്ടുന്നത്​.

ആസന്നമായ തെരഞ്ഞെടുപ്പിൽ തുടർഭരണം ലഭിക്കുമെന്ന ആത്​മവിശ്വാസം വ്യക്​തമാക്കുന്നതായിരുന്നു എ. വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ ഉപ്പളയിൽ ഉദ്​ഘാടനം ചെയ്​ത്​ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം. കഴിഞ്ഞ നാലര വർഷത്തെ ഭരണ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ അദ്ദേഹത്തിന്​ സംസ്​ഥാനത്തെ ജനങ്ങൾ എൽ.ഡി.എഫിന്​ ഒപ്പമാണെന്ന കാര്യത്തിൽ സംശയമില്ല. യു.ഡി.എഫ്​ നിലപാടിനെ രൂക്ഷമായി വിമർശിച്ച അദ്ദേഹം ബി.ജെ.പിയുടെയും ആർ.എസ്​.എസി​െൻറയും വർഗീയ നിലപാടുകളെ തുറന്നു കാട്ടാനും മറന്നില്ല. ഇവരുടെ വർഗീയ നിപാടുകളെ ചെറുക്കാൻ ന്യൂനപക്ഷങ്ങൾ ഇടതു മുന്നണിക്കൊപ്പം അണിനിരക്കണമെന്നും പിണറായി ആഹ്വാനം ചെയ്​തു. പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന്​ അർഥശങ്കക്ക ്​ ഇടമില്ലാത്ത വിധം മുഖ്യമന്ത്രി ശനിയാഴ്​ചയും ആവർത്തിച്ചത്​ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ ലക്ഷ്യമിട്ടുതന്നെയാണ്​. യു.ഡി.എഫും ബി.ജെ.പിയും ഉന്നയിക്കുന്ന ആ​േരാപണങ്ങൾ തുറന്നു കാട്ടുകയാണ്​ ജാഥയിലൂടെ എൽ.ഡി.എഫ്​ ചെയ്യുന്നത്​.



അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപിടിച്ചാണ്​ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രന്‍ വിജയ യാത്ര നയിക്കുന്നത്​. ഇൗമാസം 21ന്​ വൈകീട്ട്​ മൂന്നിന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലെയും പ്രചരണ പരിപാടികള്‍ക്ക് ശേഷം മാര്‍ച്ച് ഏഴിന്​ യാത്ര തിരുവനന്തപുരത്ത് സമാപിക്കും. കഴിഞ്ഞ തെര​െഞ്ഞടുപ്പിൽ നിയമസഭയിൽ അക്കൗണ്ട്​ തുറക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ്​ വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പി ഒരുങ്ങുന്നത്​. സംസ്​ഥാനത്ത്​ ഒന്നിൽ കൂടുതൽ സീറ്റുകളിൽ വിജയിക്കാൻ ലക്ഷ്യമിട്ടാണ്​ ബി.ജെ.പി തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്​.

പതിവു രീതിയിൽ കാസർകോട്ടു നിന്നു തന്നെയാണ്​ വികസന മുന്നേറ്റ ജാഥയും ​െഎശ്വര്യ കേരള യാത്രയും തുടങ്ങിയത്​. ബി.ജെ.പിയുടെ വിജയ യാത്ര തുടങ്ങുന്നതും സപ്​തഭാഷ സംഗമ ഭൂമിയായ കാസർകോട്ടു നിന്നുതന്നെയാണ്​. ജാഥകളും യാത്രകളും ഒ​േട്ടറെ കണ്ടവരാണ്​ കേരളത്തിലെ ജനങ്ങൾ. അതുകൊണ്ടുതന്നെ യാത്രകൾക്ക്​ ജനങ്ങളുടെ മനസ്സ്​ മാറ്റാൻ കഴിയുമോയെന്ന കാത്തിരുന്ന്​ കാണേണ്ടതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpmcongressAishwarya kerala Yathravikasana munnetta jathavijaya yathraBJP
News Summary - Aishwarya kerala Yathra, vikasana munnetta jatha, BJP's vijaya yathra
Next Story