കോഴിക്കോട്: കേരള സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ കാവ് നഗര്‍ 107 'സൂര്യഗൃഹ'ത്തില്‍ സി. രവീന്ദ്രന് (68) അന്തരിച്ചു. കേരള എന്‍.ജി.ഒ അസോസിയേഷന് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. കാവ് നഗര്‍ റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റുമാണ്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.സഞ്ചയനം ഞായറാഴ്ച. തലക്കളത്തൂര്‍, കുന്ദമംഗലം, ബാലുശ്ശേരി, ബത്തേരി, കാക്കൂര്‍, രാമനാട്ടുകര പഞ്ചായത്തുകളില്‍ സെക്രട്ടറി ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്. മലപ്പുറം കരുവാരക്കുണ്ട് പഞ്ചായത്ത് സെക്രട്ടറിയായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. കെ.എസ്.യു ജില്ലാ സെക്രട്ടറിയും കോഴിക്കോട് ഗുരുവായൂരപ്പന് കോളേജ് വിദ്യാർഥി യൂണിയൻ ചെയര്‍മാനുമായിരുന്നു. തിക്കോടി പള്ളിക്കരയില്‍ പരേതനായ നെല്ല്യേരി എന്‍.കെ. ദാമോദരന്‍ നായരുടേയും ചെറിയത്ത് കല്ല്യാണി അമ്മയുടേയും മകനാണ്. എസ്.ബി.ടി യില്‍ നിന്ന് വിരമിച്ച സി.പി. ലക്ഷ്മിദേവിയാണ് ഭാര്യ. മക്കൾ: ആരതി മേനോന് (ബാംഗ്ലൂര്‍), ഡോ. അനുപമ മേനോന് (ബാംഗ്ലൂര്‍), അശ്വതി മേനോന് (ചീഫ് മാനേജര്‍, എസ്.ബി.ഐ, മൂവാറ്റുപുഴ). മരുമക്കൾ: കേണല്‍ സേതുമാധവന് (ഇന്ത്യന്‍ ആര്‍മി, ഛത്തീസ്ഗഢ്), അനീഷ് മേനോന് (വൈസ് പ്രസിഡന്റ്, സ്വിസ്സ് ആര് ഇ, ബാംഗ്ലൂര്‍). സഹോദരങ്ങള്‍: രാജേഷ്, രഞ്ജിത്ത്, ശോഭ, ശൈലജ, പരേതരായ രണ്‍ധീര്‍, ശ്യാമള. സംസ്കാരം പയ്യോളി പള്ളിക്കരയിലെ തറവാട്ടുവളപ്പില്‍ നടന്നു. കെ.മുരളീധരന് എംപി, മുല്ലപ്പള്ളി രാമചന്ദ്രന്, എം.കെ രാഘവന് എം.പി തുടങ്ങിയവര്‍ അനുശോചിച്ചു.