Obituary
നാദാപുരം: വളയം വലിയ കുന്നുമ്മൽ കുഞ്ഞിരാമൻ (88) നിര്യാതനായി. ഭാര്യ: ചിരുത. മക്കൾ: വിമല, രാജൻ, സതി, ഷീബ. മരുമക്കൾ: ഷൈമ, നാണു, കുമാരൻ, രാജൻ. സഹോദരങ്ങൾ: പൊക്കിണൻ, കണ്ണൻ, കണാരൻ, കുങ്കർ, ചാത്തു.
മേപ്പയ്യൂർ: കൊഴുക്കല്ലൂരിലെ പുതുക്കുടിക്കണ്ടി കല്യാണി (82) നിര്യാതയായി. ഭർത്താവ്: ചാത്തു (കൂത്താളി, മുതുകാട് കർഷക സമരഭടൻ). മക്കൾ: പി.കെ. കൃഷ്ണൻ (എച്ച്.എം.എസ് പഞ്ചായത്ത് കമ്മിറ്റി അംഗം). പി.കെ. കുമാരൻ (ഡ്രൈവർ), കമല (നൊച്ചാട്). മരുമക്കൾ: ശാന്ത (കാളിയത്ത് മുക്ക്), ചന്ദ്രിക (കൊയിലാണ്ടി താലൂക്ക് ആശുപത്രി), ചെക്കോട്ടി അത്രംവള്ളി (നൊച്ചാട്). സഹോദരങ്ങൾ: പരേതരായ ചെക്കോട്ടി (അരിക്കുളം), കുഞ്ഞിപ്പെണ്ണ് (നിടുമ്പോവിൽ), കുഞ്ഞിക്കണ്ണൻ കൈതേരി (ഊരള്ളൂർ).
ഉള്ള്യേരി: കക്കഞ്ചേരി പുതിയേടത്ത് രാജൻ (69) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അനഘ, ആർദ്ര. മരുമക്കൾ: സുരേഷ് ചേളന്നൂർ, ബിന്നി മുണ്ടോത്ത്. സഹോദരങ്ങൾ: സൗമിനി, വിലാസിനി, ഉഷ, ഷാജു, പരേതനായ ബിജു.
ഉള്ള്യേരി: കന്നൂര് നോർത്ത് നരിക്കോട്ട് കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: പുഷ്പ, പരേതനായ ഗണേശൻ. മരുമക്കൾ: ലക്ഷ്മി മുചുകുന്ന്, രഘു കന്നൂര്, പരേതയായ ദീപ്തി എറണാകുളം. സഹോദരങ്ങൾ: ഉണിച്ചിരക്കുട്ടി, ചിരുതക്കുട്ടി, ബാലൻ.
പാലേരി: പടിഞ്ഞാറെ പീടികക്കണ്ടി മൊയ്ദു ഹാജി (69) നിര്യാതനായി. ഭാര്യ: കുന്നുമ്മൽ സുബൈദ. മക്കൾ: റഈസ് (ബഹ്റൈൻ), ജസ്രിയ. മരുമക്കൾ: മുഹമ്മദലി കണ്ണാച്ചംകണ്ടി പൊരൂർ, അഫ്സിന കൂട്ടൂർ. സഹോദരങ്ങൾ: കുട്ടിമമ്മി, സുലൈഖ, ഫാത്തിമ, പരേതരായ അമ്മദ്, ആയിഷ. ഖബറടക്കം വ്യാഴാഴ്ച രാവിലെ പാലേരി പുത്തൻപള്ളി ഖബർസ്ഥാനിൽ.
ബേപ്പൂർ: നടുവട്ടം മാഹിയിൽ മുൻ എസ്.ബി.ടി മാനേജർ ഇ.വി. രാജന്റെ ഭാര്യ കെ.കെ. ഗീത (62) നിര്യാതയായി. പിതാവ്: പരേതനായ കെ.കെ. ബാലൻ (പേരാമ്പ്ര -ചെറുവണ്ണൂർ). മാതാവ്: കാർത്യായനി. മക്കൾ: ഇ.വി. ജിജിന (ബോംബെ), ഇ.വി. ജിതിൻ (ജോണ്ടീർ, പുണെ). മരുമക്കൾ: കെ.എ. സൂരജ് തിരുവങ്ങൂർ (ജി.എം.ഒ.എൻ.ജി.സി മുംബൈ), പി. ഐശ്വര്യ ഓർക്കാട്ടേരി (പുണെ). സഹോദരങ്ങൾ: കെ.കെ. അജിത്കുമാർ, കെ.കെ. സിന്ധു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഗോതീശ്വരം ശ്മശാനത്തിൽ.
വടകര: കവിയും സാംസ്കാരിക പ്രവർത്തകനുമായ തട്ടാശ്ശേരി അമ്പലത്തിനു സമീപം താമസിക്കുന്ന ജ്യോതി പുല്ലനാട്ട് (66) നിര്യാതനായി. കോഴിക്കോട് കലാകേന്ദ്രം നാടകവേദിയിൽ നടനായിരുന്നു. ആകാശവാണി കോഴിക്കോട് നിലയത്തിൽ ലളിതഗാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ‘കത്തുന്ന ആകാശം’ എന്ന കവിതസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമന്വയ ജനസംസ്കാര വേദി വടകരയുടെ മുൻ താലൂക്ക് കമ്മിറ്റി സെക്രട്ടറിയായിരുന്നു. മൗനം സംഗീത ആൽബത്തിനായി കവിതകൾ എഴുതിയിട്ടുണ്ട്. ഭാര്യ: ശോഭന. മക്കൾ: പരേതനായ ജിതിൻ, ജിഷ്ണു. സഹോദരങ്ങൾ: ജയരാജ് ബാബു, പരേതരായ ജയന്തിബായ്, ജഗദീഷ് ബാബു.
വടകര: ഏറാമല ചേരുള്ള പറമ്പത്ത് മൊയ്തു (74) നിര്യാതനായി. ഭാര്യ: കുഞ്ഞലു. മക്കൾ: റിയാസ്, റഊഫ് (ഇരുവരും ദുബൈ), റഹീന. മരുമക്കൾ: റിയാസ്, ജസീല, ഖദീജ. സഹോദരങ്ങൾ: ഉസ്മാൻ കിഴക്കയിൽ, അന്ത്രു, യൂസഫ്, ഹലീമ (കച്ചേരി), പരേതനായ കുഞ്ഞമ്മദ്.
നടക്കാവ്: അരങ്ങിൽ രഘുനാഥ് റോഡ് വലിയവീട്ടിൽ വി.എസ്. മുഹമ്മദ് അഷ്റഫ് (63) നിര്യാതനായി. മൊയ്തീൻ പള്ളി റോഡിലെ ആച്ച കാർപെറ്റ്സ് ഉടമയാണ്. പരേതരായ വി.ബി. സൈദുകുട്ടിയുടെയും സി.പി. ആച്ചബിയുടെയും മകനാണ്. ഭാര്യ: ഇ.പി. ഷീബ (അരക്കിണർ). മക്കൾ: അനുൻ റിബ (ദമ്മാം), ഡോ. അമിൽ റിത, അഫിൽ അഷ്റഫ് (കാനഡ). മരുമക്കൾ: ഫാസിൽ അഹ്മദ് (ദമ്മാം), ജിനാദ് അഹമ്മദ് (മേപ്പയൂർ). സഹോദരങ്ങൾ: കദീജ അഷ്റഫ്, പരേതനായ വി.എസ്. അബ്ദുൽ സലീം.
കടലുണ്ടി: കലാകായിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന പുൽപ്പയിൽ ബാലകൃഷ്ണൻ (89) മലപ്പുറം തിരുവാലിയിലെ വസതിയിൽ നിര്യാതനായി. ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്കൂൾ അധ്യാപകനായിരുന്നു. നിലമ്പൂരിലെ തറവാട്ടുവീട്ടിൽ നിന്ന് കടലുണ്ടിയിൽ സ്ഥിരതാമസമാക്കിയ ബാലകൃഷ്ണൻ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. കടലുണ്ടി സഹകരണ ബാങ്ക് ഡയറക്ടർ, പ്രസിഡന്റ് പദവികൾ വഹിച്ചിട്ടുണ്ട്. തികഞ്ഞ ഗാന്ധിയനായിരുന്ന അദ്ദേഹം ‘പുൽപ്പായി’ എന്നാണറിയപ്പെട്ടിരുന്നത്. ഭാര്യ: സാവിത്രി (റിട്ട. അധ്യാപിക). മക്കൾ: രാജീവ്, രജീന.
കൊടിയത്തൂർ: പൂളമണ്ണിൽ ടി.ടി. ഹഫ്സത്ത് (58) നിര്യാതയായി. ഭർത്താവ്: പി.എം. ബഷീർ. മക്കൾ: സിയാദ് (ദുബൈ), ഫാത്തിമ ജിൽന, ഹനീൻ ബഷീർ. മരുമകൻ: മുഹമ്മദ് സാദിഖ്.
പയ്യോളി: സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന തുറയൂരിലെ മഠത്തിൽ ബാബു (52) നിര്യാതനായി. പിതാവ്: പരേതനായ കേളപ്പൻ. മാതാവ്: പരേതയായ നാരായണി. ഭാര്യ: സവിത. മക്കൾ: സഹിഷ്ണ, അഭിരാം. മരുമകൻ: അമൽഹരി (സിവിൽ പൊലീസ് ഓഫിസർ). സഹോദരങ്ങൾ: രാജൻ, ദിനേശൻ (കോൺട്രാക്ടർ), ജാനു, കമല.