Obituary
ചക്കുംകടവ്: ഇസ്ലാഹിയ്യാ പള്ളിക്ക് സമീപമുള്ള ചെറിയ ഒറ്റയിൽ പാലക്കൽ അബ്ദുൽ കരീം (64) നിര്യാതനായി. ഭാര്യ: ഹന്നത്ത്. മക്കൾ: ലുബ്ന, സബ്ന. മരുമക്കൾ: എം.എം ഹൗസിൽ ഹജാസ്, പുളിക്കലകം ഷാഹുൽ ഹമീദ്. സഹോദരങ്ങൾ: പാലക്കൽ അബ്ദുൽ ലത്തീഫ്, അബൂബക്കർ കോയ, മുംതാസ്, പരേതരായ സുബൈദ, ഹാജറ.
വടകര: മണിയൂർ ചെല്ലട്ടുപൊയിൽ തരിപ്പ മലയിൽ ദാമോദരൻ (72) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: സബിത, നിഷ. മരുമക്കൾ: സജീവൻ, മനോജൻ. സഹോദരങ്ങൾ: സീത, അശോകൻ, രാജൻ, സുശീല, ചന്ദ്രൻ, രവി, പുരുഷു, ശശി.
പൊൻകുന്നം: പുതുപ്പറമ്പിൽ തോമസിെൻറ (ജോയി) ഭാര്യ എത്സമ്മ (62) നിര്യാതയായി. പൊൻകുന്നം പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മകൾ: നാൻസി. മരുമകൻ: സാബു (ചെല്ലന്തറ). സംസ്കാരം തിങ്കളാഴ്ച 10ന് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ.
പൊൻകുന്നം: മഞ്ഞപ്പള്ളിക്കുന്ന് മാറുകാട്ട് ചെല്ലപ്പൻ (80) നിര്യാതനായി. ഭാര്യ: വെള്ളൂർ അണ്ണായി കുടുംബാംഗം വത്സമ്മ. മകൻ: അനീഷ്. മരുമകൾ: ഷിജി (പാലത്തിങ്കൽ, പൊൻകുന്നം). സംസ്കാരം തിങ്കളാഴ്ച നാലിന് വീട്ടുവളപ്പിൽ.
സുൽത്താൻ ബത്തേരി: ചെതലയം ശാസ്താംപറമ്പിൽ രാജു (60) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സന്ദീപ്, ശരണ്യ. സഹോദരങ്ങൾ: ചന്ദ്രൻ, വിജയൻ, കാർത്യായനി, രമാദേവി.
ചെറുവള്ളി: ഞണ്ടുകുഴിയില് പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ (93) നിര്യാതയായി. പഴയിടം കുന്നുംപുറത്ത് തടത്തേല്‍ കുടുംബാംഗമാണ്. മക്കള്‍: കത്രിക്കുട്ടി, മേരിക്കുട്ടി, ആനിയമ്മ, ഗ്രേസമ്മ, ജെസി. മരുമക്കള്‍: ദേവസ്യാച്ചന് കൈപ്പന്‍പ്ലാക്കല്‍ (വാഗമണ്‍), ബേബിച്ചന് നടുവത്താനിയില്‍ (പ്ലാശനാല്‍), തോമാച്ചന് കൈപ്പള്ളിയില്‍ (എരുമേലി), ജോയിച്ചന്‍ മുട്ടത്ത് (ചിറക്കടവ്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചെറുവള്ളി സെൻറ് മേരീസ് ദേവാലയ സെമിത്തേരിയില്‍.
ചങ്ങനാശ്ശേരി: പെരുന്ന കിഴക്ക് രാജീവ് സദനത്തില്‍ പരേതനായ വാസുക്കുട്ടന് നായരുടെ (എന്‍.എസ്.എസ് ഹൈസ്കൂള്‍ റിട്ട. ഹെഡ്മാസ്റ്റര് ഇടപ്പനാട്ട് ) ഭാര്യ ഇന്ദിര കുട്ടിയമ്മ (റിട്ട. ലൈബ്രേറിയന്‍, ചങ്ങനാശ്ശേരി എന്‍.എസ്.എസ് ഹിന്ദു കോളജ് -87) നിര്യാതയായി. മക്കള്‍: വി. രാജീവ് ( യു.എസ്.എ), വി. സജീവ് (എച്ച്.എന്‍.എല്‍ വെള്ളൂര്‍), വി. മനോജ് (ദുബൈ). മരുമക്കള്‍: യു. ശ്രീകുമാരി (യു.എസ്.എ). രേഖ, മായ (ദുബൈ).
തരുവണ: തരുവണ സി.എച്ച് (ചാലിൽ) അബ്ദുല്ലയുടെ ഭാര്യ ഫാത്തിമ (47) നിര്യാതയായി. മക്കൾ: മുഹമ്മദ് ഫഹീം, മുഹമ്മദ് ഫർഹാൻ, മുഹമ്മദ് ഫായിസ്, ഫർസാന. മരുമക്കൾ: റാഷിദ്, റൈഹാനത്ത്.
മേപ്പാറ: കുരുവിക്കൊമ്പിൽ കുര്യാക്കോസിെൻറ മകൻ അനീഷ് (33) നിര്യാതനായി. ഭാര്യ: തെങ്ങണ പുതുപ്പറമ്പിൽ കുടുംബാംഗം നിതി. മകൾ: ആഷ്ലി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മേപ്പാറ ലൂർദ്മാത പള്ളി സെമിത്തേരിയിൽ.
പടിഞ്ഞാറ്റിൻകര: ചാമക്കാലായിൽ പരേതനായ ജോസിെൻറ മകൻ സിജോ ജോസ് (36) നിര്യാതനായി. മാതാവ്: സാലി. സഹോദരങ്ങൾ: നിഷ ഒറ്റത്തങ്ങാടി ഉഴവൂർ, ലിജി നടുതുണ്ടത്തിൽ ഏറ്റുമാനൂർ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് ചെറുകര ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
കോന്നി: താഴം കാക്കാംതോട്ടില്‍ കെ.സി. ജോസഫ് (ജോസ് -73) നിര്യാതനായി. ഭാര്യ: പെരുനാട് മേലേടത്ത് കുടുംബാംഗം മേരിക്കുട്ടി. മക്കള്‍: ചാക്കോച്ചി, തോമ്മാച്ചി. മരുമക്കള്‍: രജനി, സ്മിത.
പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 86ാം നമ്പർ പത്തനംതിട്ട ടൗൺ ശാഖ മുൻ പ്രസിഡൻറ് കരിമ്പനാകുഴി അജി വിലാസത്തിൽ വി. അജികുമാർ (അമ്പാടി ഹോട്ടൽ, കൊടുമൺ -54) നിര്യാതനായി. ഭാര്യ: ജയശ്രീ (അമ്പിളി). മകൻ: അർജുൻ അമ്പാടി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭൗതികശരീരം എട്ടിന് വൈകീട്ട് മൂന്നുമുതൽ സ്വവസതിയിൽ പൊതുദർശനത്തിന് െവക്കും.