Obituary
ഷൊർണൂർ: കവളപ്പാറ പോലയിൽ പരേതനായ കൃഷ്ണെൻറ ഭാര്യ മീനാക്ഷി (76) നിര്യാതയായി. മകൾ: സാവിത്രി. മരുമകൻ: നാരായണൻകുട്ടി.
മണ്ണാർക്കാട്: മനുഷ്യാവകാശ പ്രവർത്തകനും സാമൂഹിക പ്രവർത്തന മേഖലയിൽ സജീവവുമായിരുന്ന പെരിമ്പടാരി ഒറ്റത്തെങ്ങിൽ അബ്ദുറഹീം (59) നിര്യാതനായി. കൊല്ലം കരുനാഗപ്പള്ളി ബാവക്കുഞ്ഞു-സുലൈഖാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ആരിഫ. മകൾ: നേഹ. സഹോദരങ്ങൾ: സൈനബ, അബ്ദുൽ കരീം, സലീന.
മണ്ണാർക്കാട്: അലനല്ലൂർ ജി.വി.എച്ച്.എസ്.എസ് അധ്യാപകനും സ്റ്റാഫ് സെക്രട്ടറിയുമായ മണ്ണാർക്കാട് കൊറ്റിയോട് മലഞ്ചിറ വീട്ടിൽ എം.സി. ഉമ്മർ മാസ്റ്റർ (54) നിര്യാതനായി. എസ്.എസ്.എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, സുന്നി മഹല്ല് ഫെഡറേഷൻ പാലക്കാട് ജില്ല സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: നൂർജഹാൻ. മക്കൾ: ഫഹ്മിദ, മെഹ്ബൂബ് റഹ്മാൻ, ഹുദ നസ്റിൻ, ഹദിയ തസ്നീം. മരുമകൻ: ഷംസുദ്ദീൻ വാഴമ്പുറം.
പട്ടാമ്പി: മുളയങ്കാവ് തൃത്താല നടക്കൽ വാപ്പു ഹാജി (90) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: വീരാൻകുട്ടി, മമ്മു, ജമീല, സുബൈദ, റംലത്ത്, സക്കീന.
രാമപുരം: മുല്ലമറ്റം ആനിത്തോട്ടത്തില്‍ (കിഴക്കേനാകത്ത്) പരേതനായ ജോസഫിെൻറ മകള്‍ ചിന്നമ്മ (73) നിര്യാതയായി. മാതാവ്: രാമപുരം ചീങ്കല്ലേല്‍ കുടുംബാംഗം പരേതയായ അന്നമ്മ. സഹോദരങ്ങള്‍: ജോസ്, മേരി, പരേതയായ വത്സ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് രാമപുരം സെൻറ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.
തൃക്കൊടിത്താനം: കല്ലമ്പറമ്പിൽ വിജയൻനായർ (67, റിട്ട. ആസാം റൈഫിൾസ്) നിര്യാതനായി. ഭാര്യ: രമ. മക്കൾ: വിജിത്, വിന്യ. മരുമക്കൾ: ശ്രീകുമാർ (ഹരിപ്പാട്), സൗമ്യ (ചെങ്ങന്നൂർ).
കൊങ്ങാണ്ടൂർ: കല്ലൂക്കുന്നേൽ പരേതനായ കെ.കെ. കുട്ടെൻറ ഭാര്യ കമലാക്ഷി (76) നിര്യാതയായി. മക്കൾ: കെ.കെ. തങ്കമണി, ജഗദമ്മ, ശ്രീദേവി, ഗീത. മരുമക്കൾ: ഷൈനി, സുരേഷ്, ബാബു, മോഹനൻ.
അടൂർ: തെരുവുനായ് കുറുകെ ചാടി നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മാന്നാർ ചിങ്ങംവേലിൽ പാവുക്കര വീട്ടിൽ നസിമുദ്ദീെൻറ മകൻ ഷഹബാസാണ് (അപ്പു -24) മരിച്ചത്. വ്യാഴാഴ്ച പുലർച്ച 1.30ന് അടൂർ ഭാഗത്തുനിന്ന് ഇപ്പോൾ മാതാപിതാക്കൾക്കൊപ്പം വാടകക്ക് താമസിക്കുന്ന ചങ്ങനാശ്ശേരി കടമാംചിറയിലുള്ള വീട്ടിലേക്ക് പോകുംവഴി അടൂർ മിത്രപുരത്ത് െവച്ചാണ് അപകടം. ബൈക്ക് മറിഞ്ഞ് പരിക്കേറ്റുകിടന്ന ഷഹബാസിനെ അടൂർ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ കാത്ത് ലാബ് ടെക്നിഷ്യനായിരുന്നു. മാതാവ്: ഷീന.
അടൂർ: കോവിഡ് ബാധിച്ച് യുവാവ് മരിച്ചു. അടൂർ വെള്ളിക്കുളങ്ങര വയലിൽ ലക്ഷ്മി ഭവനത്തിൽ പരേതനായ രാജേന്ദ്രെൻറ മകൻ രഞ്ജിത്ത് ലാലാണ് (29) മരിച്ചത്. മാതാവ്: മണി. സഹോദരി: രശ്മി ദേവി.
ആലുവ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കുന്നത്തേരി അഴിവേലിക്കകത്ത് ഇസ്മായിൽ (60) മരിച്ചു. കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തകൻ കുന്നത്തേരി പാണൻപറമ്പിൽ സദാനന്ദെൻറ അയൽവാസിയാണ്. ഇസ്മായിലിെൻറ മകനും മരുമകളും കോവിഡ് ചികിത്സയിലാണ്. ഭാര്യ: ഷാഹിദ. മക്കൾ: ഷിയാസ്, ഷഹാന, ഷബാന. മരുമക്കൾ: ഹാരിസ്, സെലീമ.
ആലുവ: ചുണങ്ങംവേലി ശ്രീവിഹാറില്‍ ചന്ദ്രമോഹന് (ബാബു -55)നിര്യാതനായി. കുവൈത്തില്‍ ജോലി ചെയ്തിരുന്ന ചന്ദ്രമോഹന് അവിടെ വെച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്നാണ് മരിച്ചത്. ഭാര്യ: ജയശ്രീ (കുത്തിയതോട് കാട്ടാപറമ്പില് കുടുംബാംഗം). മകള്‍: ആരതി സി. മോഹന്‍. മരുമകന്: രാജീവ് ശേഖര്‍ (ഇന്‍ഫോ പാര്‍ക്ക്). മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും. ഉച്ചക്കുശേഷം സംസ്കരിക്കും.
പെരുമ്പാവൂർ: വളയൻചിറങ്ങര തുരുത്തിപ്ലി മുതിയേരിൽ എം.വി. ശശിധരൻ (64) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അനൂപ്, അമ്പിളി.