Obituary
പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം കോഴിച്ചുണ്ടവീട്ടിൽ കെ.എ. നാരായണെൻറ ഭാര്യ രുക്മിണി (76) നിര്യാതയായി. മക്കൾ: അഡ്വ. കെ.എൻ. പത്മകുമാർ, അമ്പിളി പുഷ്കരൻ, ധന്യ രാജേഷ്. മരുമക്കൾ: എം.കെ. പുഷ്കരൻ (റിട്ട. എസ്.പി.) ശോഭ പത്മകുമാർ, രാജേഷ് ബാബു.
പട്ടാമ്പി: ആമയൂർ പരേതനായ കണ്ണാടൻ വീരൻകുട്ടി ഹാജിയുടെ മകൻ ഹനീഫ (50) നിര്യാതനായി. ഭാര്യ: റുബീന. മക്കൾ: ഹിസാന, മുഹ്സിന, ജംഷീന, ഫയാസ്. മരുമക്കൾ: ഷാഫി (കൊടുമുടി), ഷമീം (കൊപ്പം).
പട്ടാമ്പി: ആമയൂർ എളാംപറമ്പിൽ മുഹമ്മദ് (76)നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുസ്തഫ, അഷ്റഫ് അലി, നൗഫൽ, ഫൈസൽ, കദീജ, സാജിത. മരുമക്കൾ: സുഹ്റ, ഫൗസിയ, ഷംന, ഷെറിൻ, ഉമൈർ, നാസർ.
പട്ടാമ്പി: പെരുമുടിയൂർ മുളക്കൽ പരേതനായ മൊയ്തീെൻറ മകൻ മുഹമ്മദ് അഷറഫ് എന്ന ബാവ (50) നിര്യാതനായി. മാതാവ്: ബീപാത്തു. ഭാര്യ: ബുഷറ. മക്കൾ: അൻഷിഫ്, ആഷിഖ്, അൻസിൽ.
കിളിമാനൂർ: കൊടുവഴന്നൂർ, പന്തുവിള കടമുക്ക് പുളിമൂട്ടിൽ വീട്ടിൽ സുധാകരെൻറ ഭാര്യ സുശീല (60) കോവിഡ് ബാധിച്ച് മരിച്ചു. കടുത്ത രക്തസമ്മർദത്തെ തുടർന്ന് ആഗസ്റ്റ് 24 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സർജറിക്ക് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. മക്കൾ: സുമേഷ്, സുജിത്ത്.
ശാസ്താംകോട്ട: കുന്നത്തൂർ പാലത്തിൽനിന്ന് കല്ലടയാറ്റിൽ ചാടിയ യുവ സൈനികെൻറ മൃതദേഹം മൂന്നാംദിവസം കണ്ടെടുത്തു. കുന്നത്തൂർ നടുവിൽ ഇടവനവിള വീട്ടിൽ ബാബുവിെൻറയും രാധാമണിയുടെയും മകൻ വിനീതി(32)െൻറ മൃതദേഹമാണ് കണ്ടെടുത്തത്. ഞായറാഴ്ച രാവിലെ 10.30ഓടെയാണ് ഇദ്ദേഹം ആറ്റിൽ ചാടിയത്. അവധിക്കുശേഷം ശ്രീനഗറിലെ സൈനിക ക്യാമ്പിലേക്ക് മടങ്ങേണ്ട ദിവസമാണ് സംഭവം. ശാസ്താംകോട്ടയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും കൊല്ലത്ത് നിന്നെത്തിയ സ്കൂബാ ടീമും തിരച്ചിൽ നടത്തിവരവേ ചൊവ്വാഴ്ച രാവിലെ 11.30ഓടെ പാലത്തിന് സമീപത്തുനിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യ: ദീഷ്മ. മക്കൾ: കാശിനാഥ്, ബദരിനാഥ്. ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധനക്കുശേഷം സംസ്കരിക്കും.
മുഖത്തല: കിഴവൂർ കടയിൽ പുത്തൻവീട്ടിൽ റാവുത്തർ ഇബ്രാഹിംകുട്ടിയുടെയും റഫീക്കാബീവിയുടെയും മകൻ പൂക്കുഞ്ഞ് (57) മദീനയിൽ നിര്യാതനായി. ഭാര്യ: ബുഷ്റാബീവി. മകൾ: ഷിബിന. മരുമകൻ: ഷിബിൻ. സഹോദരങ്ങൾ: റഹിയാനത്തുബീവി, ലൈലാബീവി, ഷാജഹാൻ.
പുനലൂർ: വാളക്കോട് പനമണ്ണ റസീതാ വിലാസത്തിൽ പരേതനായ കെ. വാസുവിെൻറ ഭാര്യ എൻ. സുമതി (80) നിര്യാതയായി. മക്കൾ: നന്ദനൻ, സുന്ദരേശൻ, വത്സല, ഹരികുമാർ (പ്രസി., വാളക്കോട് എസ്.എൻ.ഡി.പി ശാഖ). മരുമക്കൾ: ഉഷ, ലത, ജയപ്രസാദ്, സുഷമ കുമാരി. സഞ്ചയനം 26ന്.
പരവൂർ: കുറുമണ്ടൽ ശങ്കരമംഗലത്തിൽ റിട്ട. എ.ഇ.ഒ കെ.കെ. കരുണാകരൻ (91) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: രാജീവ്, ഉണ്ണികൃഷ്ണൻ. മരുമക്കൾ: മിനി രാജീവ്, സുജ ഉണ്ണികൃഷ്ണൻ.
അഞ്ചൽ: പുത്തയം മൂന്നാറ്റിൻമൂല കൊച്ചുവീട്ടിൽ ഇബിനു അബ്ബാസിെൻറ ഭാര്യ ഹയാത്തറുനിസ (70) നിര്യാതയായി. മക്കൾ: നാസറുദ്ദീൻ (സൗദി), സജീന, ബിന്ദുമോൾ, സബീന. മരുമക്കൾ: ബുഷ്റത്ത്, പരേതനായ അബ്ദുൽ സലാം, നിസാർ, സലീം (മസ്കത്ത്).
പരവൂർ: പൊഴിക്കര ത്രിവേണിയിൽ പി. ബാലകൃഷ്ണക്കുറുപ്പ് (സിംഗപ്പൂർ-89) നിര്യാതനായി. ഭാര്യ: ആനന്ദവല്ലിയമ്മ. മക്കൾ: പ്രേമലത, ശാന്തി, ഉഷ, മുരളീധരൻപിള്ള. മരുമക്കൾ: മുരളീധരൻപിള്ള, സുന്ദരൻപിള്ള, അമൃതലിംഗം. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.
കരുനാഗപ്പള്ളി: പട: തെക്ക് മനിലാഭവനം വീട്ടില് ബേബിപ്പിള്ള (82) നിര്യാതനായി. ഭാര്യ: ഇ.സരസ്വതിയമ്മ. മക്കള്: മഞ്ജു, മനോജ്, മനില. മരുമക്കൾ: വി. രാധാകൃഷ്ണപിള്ള, ബിജിത, ഹരികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.