Obituary
കൂറ്റനാട്: നാഗലശ്ശേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി മൈലാഞ്ചിക്കാട് കൊലവരായ്ക്കൽ ഗംഗാധരൻ (59) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: നവ്യ, നിഥില. മരുമക്കൾ: നവനീത്, നിർമൽ.
പാലക്കാട്: കല്പാത്തി ചാത്തപുരം പുഷ്പാഞ്ജലിയില്‍ എം.എന്‍. ബാലഗോപാല്‍ (82) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. എക്സിക്യൂട്ടിവ് എൻജിനീയറാണ്. പാല മഠത്തിനാല്‍ നീലകണ്ഠപിള്ളയുടെ മകനാണ്. ഭാര്യ ആര്. സുമംഗലക്കുട്ടി (റിട്ട. പ്രഫ. വിക്ടോറിയ കോളജ്). മക്കള്‍: ബിന്ദു ബാലഗോപാല്‍ (പ്രഫ. വിക്ടോറിയ കോളജ്), ഡോ. അനുരൂപ് (ആസ്റ്റര്‍ മെഡ്സിറ്റി). മരുമക്കള്‍: എസ്. ജഗദീഷ് ബാബു (മാധ്യമപ്രവർത്തകൻ), ഡോ. അനുപമ (ലേക്ഷോര് ഹോസ്പിറ്റല്‍).
പാലക്കാട്: ജൈനിമേട് ഇ.എസ്.ഐ ആശുപത്രിക്ക് സമീപം താമസിക്കുന്ന തമ്പിക്കുട്ടി (81) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനാണ്. മക്കള്‍: ഉമര്‍ഫാറൂഖ് (എ.എസ്.ഐ, മലമ്പുഴ സ്േറ്റഷന്), നസീമ, ഷാജിത. മരുമക്കള്‍: ഷാജിത, ഖലീല്‍, മുഹമ്മദ് ശരീഫ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് കാവില്‍പ്പാട് ഖബര്‍സ്ഥാനില്‍.
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ചാപ്പാറയിൽ എലിപ്പനി ബാധിച്ച് മരിച്ച ഗൃഹനാഥന് കോവിഡ് സഥിരീകരിച്ചു. ചാപ്പാറ മുരളിക്കുന്ന് ദേശത്ത് താമസിക്കുന്ന കുക്കാടി ഭഗവതീയെൻറ മകൻ രാധാകൃഷ്ണനാണ് (57) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച മരിച്ചത്.എലിപ്പനി ബാധിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്കാരം ചൊവ്വാഴ്ച കൊടുങ്ങല്ലൂർ മുനിസിപ്പൽ ക്രിമിറ്റോറിയത്തിൽ നടക്കും. ഭാര്യ: ആശ (ബേബി). മക്കൾ: ആതിര, ആരതി, അഭിരാമി. മരുമകൻ: അഭിജിത്ത്.
വെള്ളാനിക്കര: ടെന്‍സ് വിദ്യാനഗറില്‍ അയിലൂര്‍ കളരിക്കല്‍ ഗോപിനാഥന് (72) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: ഗിരീഷ്കുമാര്‍, സീമ, നളിനി. മരുമക്കള്‍: കവിത, മുരളീധരന്, രാജന് പണിക്കര്‍.
പൂവത്തൂർ: തിരുനെല്ലൂർ ഒലക്കേങ്കിൽ തോമസ് (82) നിര്യതനായി. ഭാര്യ: റോസ. മക്കൾ: ഡെയ്സി, ആനി, അൽഫോൺസ, ലൂസി, ജാൻസി, റജീന, സോഫി. മരുമക്കൾ: ഔസേപ്പ്, ജോണി, സാജു, ജോയ്, ഷാജു, സേവിയർ, ലിജോ.
ഗുരുവായൂര്‍: തൊഴിയൂർ കടലാപറമ്പിൽ ഖാദർ (67) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റഹ്മത്ത്, റഹീന, റംഷീന. മരുമക്കൾ: അബൂബക്കർ, ഫൈസൽ, ലത്തീഫ്.
വേലൂർ: വെങ്ങിലശ്ശേരി ചിങ്ങപുരത്ത് വീട്ടിൽ ജാനകിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കെപ്പാട്ട് ഗോപാലൻ നായർ. മക്കൾ: നന്ദനൻ, വസന്തകുമാരി, പരേതനായ അരവിന്ദാക്ഷൻ. മരുമക്കൾ: രമണി, രമാദേവി, ശശിധരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ.
അന്നമനട: അയ്യാരിൽ അമ്പാടൻ പറമ്പിൽ പരേതരായ എ.സി. കുഞ്ഞുമുഹമ്മദിെൻറയും പാനായിക്കുളം വേഴപ്പിള്ളി കൊല്ലംപറമ്പിൽ കൊച്ചായിശുമ്മയുടെയും മകൻ അബ്ദുസ്സലാം (80) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ബാബു (ഹാരിസ്), ഹാഷിം, ഫസീഹ, ഷബ്ന, ഗസ്ന.
തളിക്കുളം: കച്ചേരിപ്പടി ഈശ്വരമംഗലത്ത് ശശിധരൻ (70) നിര്യാതനായി. കൃഷിവകുപ്പ് (തൃശൂർ) റിട്ട. എക്സിക്യൂട്ടിവ് ഓഫിസറാണ്. ഭാര്യ: ശാന്തകുമാരി (റിട്ട. അധ്യാപിക, സി.എം.എസ്.യു.പി സ്കൂൾ തളിക്കുളം). മക്കൾ: ശ്രീഹരി (ദുബൈ), ഹിരൺ (കേരള ഗ്രാമീൺ ബാങ്ക്, തൃശൂർ). മരുമക്കൾ: അപർണ, രശ്മി.
മതിലകം: േബ്ലാക്ക് ഓഫിസിന് കിഴക്ക് വലിയകത്ത് പരേതനായ ഇസ്മാലിയുടെ മകൻ ഹംസ (77) നിര്യാതനായി. സഹോദരങ്ങൾ: പരേതരായ ബീരാൻ, അബ്ദുൽ ഖാദർ, കുഞ്ഞുമുഹമ്മദ്, സെയ്തുമുഹമ്മദ്, സൈനബ.
അഞ്ചേരി: സൊസൈറ്റി റോഡ് എലുവത്തിങ്കൽ വറീതിെൻറ മകൻ ഷാജി (52) നിര്യാതനായി. മാതാവ്: പരേതയായ അമ്മിണി. ഭാര്യ: ഷേർളി. മക്കൾ: റോയിഡ്, ശിൽപ. മരുമകൻ: ഷിേൻറാഷ്.