Obituary
കാക്കനാട്: ഇടച്ചിറ ഹീരാ സൈബര്‍ വ്യൂസ് 6-എച്ചില് ചന്ദ്രശേഖരന് നായരുടെ ഭാര്യ ശ്യാമ സി. നായര്‍ (76) നിര്യാതയായി. മക്കള്‍: ദീപ (യു.കെ), രൂപ (തിരുവനന്തപുരം), അനൂപ് (എറണാകുളം). മരുമക്കള്‍: മഞ്ജിത്, സോമകുമാര്‍.
കോഴിക്കോട്: പാവമണി കുടുംബത്തിലെ മുതിർന്ന അംഗവും മോസസ് റൂത്ത് പാവമണി ദമ്പതികളുടെ മകനുമായ മേജർ ലോറൻസ് അബ്രഹാം പാവമണി എറണാകുളത്തെ വസതിയിൽ നിര്യാതനായി. 1964, 1971 യുദ്ധങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടിയിട്ടുണ്ട്. ഭാര്യ: പരേതയായ ആനി എലിസബത്ത്. മകൾ: ഷർലി, െമർലിൻ, ജറാൾഡ്. മരുമക്കൾ: ലോറൻ മനോഹർ, അശോക് നിക്കളസ്.
നീലീശ്വരം: സത്യവിലാസത്തിൽ എസ്.കെ. ദിവ്യൻ (77) നിര്യാതനായി. ഭാര്യ: സുമ. മകൾ: ശ്രീദേവി (ഇസാഫ്, തൃശൂർ). മരുമകൻ: ഷൺമുഖൻ.
കോതമംഗലം: നെല്ലിമറ്റത്ത് പഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന നേര്യമംഗലം മണിമരുതംചാൽ സ്വദേശി കൂട്ടത്തിക്കുടി പരേതനായ മക്കാരിെൻറ മകൻ നിഷാദ് (37) നിര്യാതനായി. ഭാര്യ: സജന. മക്കൾ: അഹമ്മദ് അദ്നാൻ, അഹമ്മദ് അദ്ഹാൻ.
കാരപ്പറമ്പ്: വെണ്ണീർവയൽ വടക്കേതൊടിയിൽ രാഘവൻ (റിട്ട. എസ്.ഐ നല്ലളം-69) നിര്യാതനായി. ഭാര്യ: ചിന്ന. മക്കൾ: റെനീഷ്, റെഷീന (നഴ്സ്, മെഡിക്കൽ കോളജ് കോഴിക്കോട്). മരുമക്കൾ: വിഗിത, സണ്ണി (അധ്യാപകൻ, ഗവ. യു.പി സ്കൂൾ മേലാങ്കോട്). പിതാവ്: പരേതനായ നല്ലൻ. മാതാവ്: പരേതയായ കല്യാണി. സഹോദരങ്ങൾ: കെ.ടി. ബാലൻ, പരേതരായ വെള്ളൻകുട്ടി, വേലായുധൻ (റിട്ട. എസ്.ഐ), വിശ്വൻ.
ശ്രീമൂലനഗരം: കൂളിക്കര ആത്തപ്പിള്ളി പരേതനായ അന്തോണിയുടെ മകൻ എ.എ. ദേവസിക്കുട്ടി (63) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: ലിസ്മി, ലിയോ (ദുബൈ). മരുമകൻ: ജസ്റ്റിൻ (ഒമാൻ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് ശ്രീമൂലനഗരം രാജഗിരി പള്ളി സെമിത്തേരിയിൽ.
മുക്കം: കക്കാട് കല്ലടയിൽ ദേവകി (85) നിര്യാതയായി. മക്കൾ: അറുമുഖൻ, ബാബു, ശ്രീധരൻ, പുഷ്പ, ഗിരീഷ്, സജിനി, അനീഷ്, അനു. മരുമക്കൾ: ശിവദാസൻ (മുണ്ടയിൽ), രജീഷ് (പുറമേരി), ശാരദ, വിജയ, രാധാമണി, ബീന, രാധിക
പറവൂർ: ചന്ദ്രവിലാസത്തിൽ എം.എസ്. ബാലൻ ചെട്ടിയാർ (കെ.എസ്.ആർ.ടി.സി ഡിപ്പോ റിട്ട. എൻജിനീയർ -74) നിര്യാതനായി. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: സന്ധ്യ, രവീന്ദ്രൻ.
എകരൂല്‍: ഇയ്യാട് ആശാരിക്കണ്ടി ബാലെൻറ ഭാര്യ കമലാവതി (60) നിര്യാതയായി. മക്കൾ: ജെസ്ന (ഗീത), ജിനീഷ്, ജസിത. മരുമക്കൾ: ബാബു (എകരൂൽ), ഗിരീഷ് (കല്ലുരുട്ടി).
മൂവാറ്റുപുഴ: മീങ്കുന്നം പൊട്ടക്കല്‍ പരേതനായ ജോണിെൻറ ഭാര്യ ബ്രിജീത്ത ജോണ്‍ (86) നിര്യാതയായി. തോട്ടക്കര പുതുക്കുളങ്ങര കുടുംബാംഗമാണ്. മക്കള്‍: പോള്‍, ആനീസ്, ജോയിസ്, ജോസി. മരുമക്കള്‍: മരിയ, ടെസി, പരേതനായ ജോര്‍ജ്.
വേങ്ങേരി: നേതാജി വായനശാല നമ്പികുളങ്ങര കൊങ്ങെൻറ പുരക്കല്‍ ഉസ്മാന് കെ.പി (80) നിര്യാതനായി. ഭാര്യ: പരേതയായ സൈഫുന്നിസ. മക്കള്‍: ഷൗക്കത്ത് നിഷ, റഹിയാനത്ത്, അബ്ദുല്‍ നാസര്‍, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ ഒലീദ് (ഫിറ്റ്നെസ് ഫസ്റ്റ്), സാലീകത്ത്, ഫജര്‍ സാദിക്ക്. മരുമക്കള്‍: റുബീന, മുബീന, റജുല, ഷമീന, അബ്ദുല്ല (പരപ്പനങ്ങാടി), മുജീബ് റഹ്മാന് (പറമ്പില്‍ക്കടവ്).
കക്കട്ടിൽ: തിനൂരിലെ പുഴക്കല പീടിക അന്ത്രു (75) നിര്യാതനായി.മണ്ടോകണ്ടി മഹല്ല് പ്രസിഡൻറായിരുന്നു. മക്കൾ: ലത്തീഫ്, മനാഫ്, ജമാൽ (മൂവരും മസ്കത്ത്), നസീമ, അസ്ലമി. മരുക്കൾ: ഹാശിം, റഷീദ്, നയീമ, തസ്ലീമ. സഹോദരങ്ങൾ, പരേതരായ പി.പി. അബ്ദുല്ല ഹാജി, ഐശ മാബ്രമ്മൽ, കെ.ടി. മാമിത.