വാഴക്കാട്: അനന്തായൂർ മരുതാലമ്മൽ വെള്ളായിക്കോട് പരേതനായ ഉണ്ണിമോയിയുടെ മകൻ എം.സി അഹമ്മദ് മാസ്റ്റർ (64) നിര്യാതനായി. അനനതായൂർ മഹല്ല് മുൻ പ്രസിഡൻറും വാഴക്കാട് ഗവ ഹൈസ്കൂൾ അധ്യാപകനുമായിരുന്നു. ഭാര്യ: അസ്മാബി. മക്കൾ: അഫ്താബ് റഹ്മാൻ, ഡോ. അദീബ് സമാൻ, അമാൻ ഷിബിലി, അസ്ലത്ത് ഷഹാന. മരുമക്കൾ: അസ്ലം, ഫൈറൂസുന്നിസ, ഡോ: ജസ്നി. സഹോദരങ്ങൾ: ബീരാൻ, അബ്ദുല്ല മാസ്റ്റർ, മൂസക്കുട്ടി, എം.സി. നാസർ, ആയിശ, നഫീസ, സൗദബീവി (അധ്യാപിക, കെ.കെ.എം.എച്ച്.എസ്.എസ് ചീക്കോട്), പരേതനായ മൊയ്തീൻ. ഖബറടക്കം ബുധൻ രാവിലെ 11ന് അനന്തായൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.