Obituary
കൊക്കയാർ: മറ്റത്തിൽ എം.കെ. ശശി (54) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ആശക്കുട്ടി, ഓമനക്കുട്ടി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വണ്ടൻപതാൽ ടി.പി.എം സെമിത്തേരിയിൽ.
ചന്തവിള: ശ്രീരമ്യത്തിൽ പരേതനായ തുളസീധരൻ നായരുടെ ഭാര്യ ഗിരിജാദേവി (63) നിര്യാതയായി. മക്കൾ: ഹരിപ്രസാദ്, രേണുകാദേവി. മരുമക്കൾ: ദീപ്തിമോൾ, തുളസീധരൻ. സഞ്ചയനം ഞായറാഴ്ച 8.30ന്.
ചിറയിന്‍കീഴ്: അമിതവേഗത്തില്‍ വന്ന ബുള്ളറ്റിടിച്ച് കുട്ടി മരിച്ചു. അഞ്ചുതെങ്ങ് മുഖ്യസ്ഥന്‍ പറമ്പില്‍ ജ്യോതി-നിഷ ദമ്പതികളുടെ മകള്‍ ഹനീഷ (7) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്കാണ് അപകടം. അഞ്ചുതെങ്ങ് കോട്ടക്ക് സമീപം പൂത്തുറ നെടുന്തോപ്പില് റോഡിന് സമീപം നില്‍ക്കുകയായിരുന്ന കുട്ടിയെയാണ് ബുള്ളറ്റിടിച്ച് തെറിപ്പിച്ചത്. മുതലപ്പൊഴയില്നിന്ന് വര്‍ക്കല ഭാഗത്തേക്ക് പോകുകയായുന്നു ബൈക്ക്. കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന വിദഗ്ധ ചികിത്സക്ക് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. അഞ്ചുതെങ്ങ് പൊലീസ് തുടര്‍നടപടി സ്വീകരിച്ചു.
ചിറയിന്‍കീഴ്: അമിതവേഗത്തില്‍ വന്ന ബുള്ളറ്റിടിച്ച് കുട്ടി മരിച്ചു. അഞ്ചുതെങ്ങ് മുഖ്യസ്ഥന്‍ പറമ്പില്‍ ജ്യോതി-നിഷ ദമ്പതികളുടെ മകള്‍ ഹനീഷ (7) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്കാണ് അപകടം.
അഞ്ചുതെങ്ങ് കോട്ടക്ക് സമീപം പൂത്തുറ നെടുന്തോപ്പില് റോഡിന് സമീപം നില്‍ക്കുകയായിരുന്ന കുട്ടിയെയാണ് ബുള്ളറ്റിടിച്ച് തെറിപ്പിച്ചത്. മുതലപ്പൊഴയില്നിന്ന് വര്‍ക്കല ഭാഗത്തേക്ക് പോകുകയായുന്നു ബൈക്ക്. കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന വിദഗ്ധ ചികിത്സക്ക് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. അഞ്ചുതെങ്ങ് പൊലീസ് തുടര്‍നടപടി സ്വീകരിച്ചു.
ചിറക്കടവ്: കാരയ്ക്കാമറ്റം കുഴിപ്പള്ളിൽ പരേതനായ കെ.എം. ദേവസ്യയുടെ ഭാര്യ അന്നമ്മ (80) നിര്യാതയായി. വേലനിലം കോശാക്കൽ കുടുംബാംഗമാണ്. മക്കൾ: മാത്യു, ജൈനമ്മ. മരുമക്കൾ: സോഫി, ബേബിച്ചൻ. സംസ്കാരം വ്യാഴാഴ്ച 9.30ന് ചിറക്കടവ് താമരക്കുന്ന് പള്ളി സെമിത്തേരിയിൽ.
ഈരാറ്റുപേട്ട: തലപ്പള്ളിയിൽ പരേതനായ അലിയാരിെൻറ ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കൾ: നാസർ, ഖലീൽ, മുജീബ്, മുനീർ, റഷീദ്, ഹാമിലത്ത്. മരുമക്കൾ: സൽമത്ത്, റസീന, ഷഹർ ബാൻ, ഹാജറ, നുസ്റ, താഹ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പുത്തൻപള്ളി ഖബർസ്ഥാനിൽ.
തിരുവല്ല: ഡ്യൂട്ടിക്കിടെ ബി.എസ്.എഫ് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. തിരുവല്ല മുത്തൂർ ചാലുങ്കൽ പ്രഹരിയിൽ വീട്ടിൽ സി.ജി. സുശീലനാണ് (55) മരിച്ചത്. ഉത്തർപ്രദേശിലെ മഥുരയിലെ ബി.എസ്.എഫ് ക്യാമ്പിലെ ഡ്യൂട്ടിക്കിടെ തിങ്കളാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിമാനമാർഗം നാട്ടിൽ എത്തിച്ച മൃതദേഹം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: ഗീത. മക്കൾ: ഭരത് എസ്. പണിക്കർ, എബി എസ്. പണിക്കർ.
പെരുനാട്: മുക്കം ദീപാസദനത്തിൽ സി.എൻ. രാജപ്പെൻറ ഭാര്യ വി.എൻ. ശോഭന (61) നിര്യാതയായി. വടക്കേമുക്കത്ത് കുടുംബാംഗമാണ്. മക്കൾ: ദീപ, ദിലീവ്. മരുമക്കൾ: സന്തോഷ്, അഞ്ജന. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന്.
കോഴിക്കോട്: പരേതനായ വെട്ടുകടവിൽ സിദ്ധാർഥെൻറ (റിട്ട. ട്രാകോ കേബിൾ) ഭാര്യ ശാന്ത (75) എറണാകുളം നെട്ടൂരിലുളള വസതിയിൽ നിര്യാതയായി. മക്കൾ: റസ്സൽ സിദ്ധാർഥൻ, നിഖിൽ സിദ്ധാർഥൻ, സ്മിത, നിഷ. മരുമക്കൾ: ശിവാനന്ദ് ചക്കവളപ്പിൽ (എച്ച്.ഇ.എഫ് മുൻ സംസ്ഥാന സെക്രട്ടറി), ശങ്കർ, ദർശന, അഡ്വ. നന്നാട്ട് ജിജി.
കുളത്തൂർ: വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ നടുഭാഗം തേൻപാറ പരേതനായ ടി.എം. രാഘവൻ നായരുടെ ഭാര്യ കെ.കെ. പങ്കജാക്ഷിയമ്മ (92) നിര്യാതയായി. മുരണി കാവനാൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ പുല്ലാട് (വിദ്യാഭ്യാസവകുപ്പ് റിട്ട. ഉദ്യോഗസ്ഥ), ശശിധരൻ നായർ, രവീന്ദ്രൻ നായർ, ശോഭനകുമാരി, പരേതയായ ശ്രീകുമാരി. മരുമക്കൾ: ചന്ദ്രൻ നായർ, ലീലാമ്മ, സുധാകുമാരി, ഗോപാലകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ.
പന്തളം: തോന്നല്ലൂർ ഐഷമൻസിൽ പി. ഷംസുദ്ദീൻ (71) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: നിലോഫ്, നിഹാസ്, നിയാദ്. മരുമക്കൾ: റെസ്മി, മെഹ്നാസ്, സുമി.
കടമേരി: പരേതനായ വടക്കയിൽ ചാത്തുവിെൻറ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: ചീരു, നാരായണി, മാതു, ബാലൻ, രാധ, രാജൻ, നളിനി. മരുമക്കൾ: കൃഷ്ണൻ, ശ്രീജ, പ്രീത, പരേതരായ കുമാരൻ, ആണ്ടി, കണാരൻ, നാണു.
പന്തളം: മങ്ങാരം മുള്ളങ്കോട്ട് വിളയിൽ എം.കെ. രാജൻ (73) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ഗോകുൽ രാജ്, പരേതനായ രാഹുൽ രാജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.