Obituary
ഈരാറ്റുപേട്ട: തലപ്പള്ളിയിൽ പരേതനായ അലിയാരിെൻറ ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കൾ: നാസർ, ഖലീൽ, മുജീബ്, മുനീർ, റഷീദ്, ഹാമിലത്ത്. മരുമക്കൾ: സൽമത്ത്, റസീന, ഷഹർ ബാൻ, ഹാജറ, നുസ്റ, താഹ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പുത്തൻപള്ളി ഖബർസ്ഥാനിൽ.
തിരുവല്ല: ഡ്യൂട്ടിക്കിടെ ബി.എസ്.എഫ് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. തിരുവല്ല മുത്തൂർ ചാലുങ്കൽ പ്രഹരിയിൽ വീട്ടിൽ സി.ജി. സുശീലനാണ് (55) മരിച്ചത്. ഉത്തർപ്രദേശിലെ മഥുരയിലെ ബി.എസ്.എഫ് ക്യാമ്പിലെ ഡ്യൂട്ടിക്കിടെ തിങ്കളാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിമാനമാർഗം നാട്ടിൽ എത്തിച്ച മൃതദേഹം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: ഗീത. മക്കൾ: ഭരത് എസ്. പണിക്കർ, എബി എസ്. പണിക്കർ.
പെരുനാട്: മുക്കം ദീപാസദനത്തിൽ സി.എൻ. രാജപ്പെൻറ ഭാര്യ വി.എൻ. ശോഭന (61) നിര്യാതയായി. വടക്കേമുക്കത്ത് കുടുംബാംഗമാണ്. മക്കൾ: ദീപ, ദിലീവ്. മരുമക്കൾ: സന്തോഷ്, അഞ്ജന. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന്.
കോഴിക്കോട്: പരേതനായ വെട്ടുകടവിൽ സിദ്ധാർഥെൻറ (റിട്ട. ട്രാകോ കേബിൾ) ഭാര്യ ശാന്ത (75) എറണാകുളം നെട്ടൂരിലുളള വസതിയിൽ നിര്യാതയായി. മക്കൾ: റസ്സൽ സിദ്ധാർഥൻ, നിഖിൽ സിദ്ധാർഥൻ, സ്മിത, നിഷ. മരുമക്കൾ: ശിവാനന്ദ് ചക്കവളപ്പിൽ (എച്ച്.ഇ.എഫ് മുൻ സംസ്ഥാന സെക്രട്ടറി), ശങ്കർ, ദർശന, അഡ്വ. നന്നാട്ട് ജിജി.
കുളത്തൂർ: വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ നടുഭാഗം തേൻപാറ പരേതനായ ടി.എം. രാഘവൻ നായരുടെ ഭാര്യ കെ.കെ. പങ്കജാക്ഷിയമ്മ (92) നിര്യാതയായി. മുരണി കാവനാൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ പുല്ലാട് (വിദ്യാഭ്യാസവകുപ്പ് റിട്ട. ഉദ്യോഗസ്ഥ), ശശിധരൻ നായർ, രവീന്ദ്രൻ നായർ, ശോഭനകുമാരി, പരേതയായ ശ്രീകുമാരി. മരുമക്കൾ: ചന്ദ്രൻ നായർ, ലീലാമ്മ, സുധാകുമാരി, ഗോപാലകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ.
പന്തളം: തോന്നല്ലൂർ ഐഷമൻസിൽ പി. ഷംസുദ്ദീൻ (71) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: നിലോഫ്, നിഹാസ്, നിയാദ്. മരുമക്കൾ: റെസ്മി, മെഹ്നാസ്, സുമി.
കടമേരി: പരേതനായ വടക്കയിൽ ചാത്തുവിെൻറ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: ചീരു, നാരായണി, മാതു, ബാലൻ, രാധ, രാജൻ, നളിനി. മരുമക്കൾ: കൃഷ്ണൻ, ശ്രീജ, പ്രീത, പരേതരായ കുമാരൻ, ആണ്ടി, കണാരൻ, നാണു.
പന്തളം: മങ്ങാരം മുള്ളങ്കോട്ട് വിളയിൽ എം.കെ. രാജൻ (73) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ഗോകുൽ രാജ്, പരേതനായ രാഹുൽ രാജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ചെറുവണ്ണൂർ: കമാന പാലത്തിന് സമീപം വീണക്കാട്ട് പരേതനായ രാമെൻറ മകൻ സുധാകരൻ (52) നിര്യാതനായി. മാതാവ്: പരേതയായ യശോദ. ഭാര്യ: പ്രബിത. മക്കൾ: സരത്ത്, ഐശ്വര്യ. മരുമക്കൾ: വിജിത്ത്, ഗീതാജ്ഞലി. സഹോദരങ്ങൾ: വനജ, ശ്യാമള, ദിവാകരൻ, പ്രഭാകരൻ, ദിനകരൻ, പരേതനായ രാമകൃഷ്ണൻ.
കുമാരമംഗലം: മാവടിയിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (94) നിര്യാതയായി. മക്കൾ: രാജൻ, വിജയൻ, തങ്കമണി, പരേതനായ ബാബു. മരുമക്കൾ: വനജ, തങ്കമണി, കൃഷ്ണകുമാരി, പരേതനായ ശേഖരപിള്ള.
കട്ടപ്പന: ഉപ്പുതറ ഏറത്ത് പരേതനായ തോമസിെൻറ ഭാര്യ സാറാമ്മ (79) നിര്യാതയായി. മക്കൾ: ബിനി, മേരിക്കുട്ടി വർഗീസ് (യു.എസ്.എ), പരേതനായ എ.ടി. തോമസ്. മരുമക്കൾ: മിനി തോമസ് (യു.എസ്.എ), സാം ബെഹനൻ (കുവൈത്ത്), സാം വർഗീസ് (കാനഡ), റെജി പോൾ (യു.എസ്.എ). സംസ്കാരം ഞായറാഴ്ച മൂന്നിന് ഐ.പി.സി പെന്തക്കോസ്ത് സഭ സെമിത്തേരിയിൽ.
കട്ടപ്പന: നരിയമ്പാറ വാഴയിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ജാനകിയമ്മ (99) നിര്യാതയായി. മക്കൾ: രാജപ്പൻ, മോഹനൻ, അനിൽ, അമ്മിണി, ഓമന, ഗീത. മരുമക്കൾ: ഓമന, വിജയമ്മ, വത്സല, ശശിധരൻ, രാമചന്ദ്രൻ, വിജയൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.