Obituary
കണ്ണമ്പ്ര: ആറിങ്കൽപാടം വേലകത്തിങ്കൽ വീട്ടിൽ പരേതനായ ചാമിയുടെ ഭാര്യ കല്യാണി (95) നിര്യാതയായി. മക്കൾ: വാസു, ചന്ദ്രൻ. മരുമക്കൾ: സരളദേവി, സുധ. സംസ്കാരം വ്യാഴാഴ്ച 11ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
വടക്കഞ്ചേരി: പുതുക്കോട് കുന്നത്ത് വീട്ടിൽ പരേതനായ വേലു എഴുത്തച്ഛെൻറ ഭാര്യ ലക്ഷ്മിയമ്മ (88) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ, നാരായണൻ, പരേതനായ അയ്യപ്പൻ. മരുമക്കൾ: കുമാരി, കുമാരി, സീതാലക്ഷ്മി.
വടക്കഞ്ചേരി: പുതുക്കോട് തെക്കേ ഗ്രാമം കൃഷ്ണവിലാസം രവീന്ദ്രനാഥ് (65) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: രൂപേഷ്, റിനീഷ്.
എലപ്പുള്ളി: കൊല്ലങ്കാനം വേലപ്പെൻറ മകൻ ശശീന്ദ്രൻ (56) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ശരൺ, ശ്യാമിനി.
വടക്കഞ്ചേരി: കിഴക്കഞ്ചേരി വടക്കേത്തറ സാറാ ഉമ്മ (86) നിര്യാതയായി. മക്കൾ: അവ്വാ ഉമ്മ, പരേതരായ ആമിന, നൂർ മുഹമ്മദ്, ഇസ്മായിൽ. മരുമക്കൾ: അലി, സുലൈമാൻ, പാത്തുമുത്ത്.
വടക്കഞ്ചേരി: നെല്ലിയാംപാടം ആടഞ്ചേരി വീട്ടിൽ എ. ഉണ്ണികൃഷണൻ നായർ (81) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിദേവി. മക്കൾ: സുരേഷ്, രാജേഷ്, രതീഷ്, ഗിരീഷ്. മരുമകൾ: രമ്യ. സഹോദരൻ: ശിവശങ്കരൻ നായർ.
കോങ്ങാട്: തണലിൽ ബാലസുബ്രഹ്മണ്യൻ (ചിന്നക്കുട്ടൻ നായർ-84) നിര്യാതനായി. ഭാര്യ: പത്മിനി (റിട്ട. അധ്യാപിക). മക്കൾ: പ്രകാശ് (ടി.ടി.ഐ. പേരൂർ), പ്രശാന്ത് (ആസ്ട്രേലിയ). മരുമക്കൾ: ധന്യ, കവിത.
ചവറ: മുകുന്ദപുരം കല്ലുംപുറത്ത് പരേതനായ അലിയാരുകുഞ്ഞിെൻറ ഭാര്യ സാലിയഉമ്മ (87) നിര്യാതയായി. മക്കൾ: യൂനുസ്കുട്ടി, സുലേഖാബീവി, റഷീദ്കുട്ടി, റഹിയാനത്ത്, അബ്ദുൽ സലാം. മരുമക്കൾ: ജമീലാബീവി, അസീസ്, സീനത്ത്, ലത്തീഫ് കല്ലുംപുറം, റഷീദ.
കുടിക്കോട്: മുല്ലശ്ശേരിമുക്ക് കാർത്തികയിൽ (പുത്തൻവിള കുടുംബാംഗം) കെ. രമേശൻ (78 -റിട്ട. അഗ്രികൾച്ചറൽ അസിസ്റ്റൻറ്) നിര്യാതനായി. ഭാര്യ: പി. ആനന്ദവല്ലി (റിട്ട. ഹൈസ്കൂൾ അസിസ്റ്റൻറ്). മക്കൾ: പ്രജീഷ് (സതേൺ റെയിൽവേ, തിരുവനന്തപുരം ഡിവിഷൻ), പ്രീതി രമേശ് (ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെൻറ്, കൊല്ലം). മരുമക്കൾ: രാധിക, അഭിലാഷ് (പോസ്റ്റൽ ഡിപ്പാർട്ട്മെൻറ്, കൊല്ലം).
ഓയൂർ: ചെങ്ങമനാട് തരകൻസ് വില്ലയിൽ വർഗീസ് തരകെൻറ ഭാര്യ മറിയാമ്മ വർഗീസ് തരകൻ (ലീലാമ്മ -62) നിര്യാതയായി. മക്കൾ: ഡോ. ലിവിം മറിയം തരകൻ, ആൻ മറിയം തരകൻ. മരുമക്കൾ: ഡോ. സാബൻ സ്കറിയ, റമിൻ ആവിക്കോട്. സംസ്കാരം 19ന് ഉച്ചക്ക് രണ്ടിന് വീട്ടിലെ ശുശ്രൂഷക്കുശേഷം മൂന്നിന് ചെങ്ങമനാട് മാർത്തോമാ പള്ളി സെമിത്തേരിയിൽ.
കുളത്തൂപ്പുഴ: ജോലി കഴിഞ്ഞ് വീട്ടിലെത്തിയ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കുളത്തൂപ്പുഴ കുമരംകരിക്കം സരസ്വതി ഭവനില്‍ മനോഹരെൻറ ഭാര്യ സരസ്വതി (54) ആണ് ചൊവ്വാഴ്ച വൈകീട്ട് മരിച്ചത്. മക്കള്‍: മുകേഷ്, മഹേഷ്.
ഉമയനല്ലൂര്‍: വടക്കുംകര കിഴക്കേചേരി ശ്രീനികേതനില്‍ റിട്ട. ഹെഡ്മാസ്റ്റര് പി. അയ്യപ്പന്‍പിള്ള (86) നിര്യാതനായി. ഭാര്യ: ബി. ഓമനക്കുട്ടിയമ്മ (റിട്ട. ആരോഗ്യവകുപ്പ്). മക്കള്‍: ഡോ. ഒ. രാജശ്രീ (ആര്.സി.സി, തിരുവനന്തപുരം), എ. രാജേഷ് (ചെന്നൈ). മരുമക്കള്‍: എസ്. സാജൻ (ആര്‍ക്കിടെക്ട്), ഉമ ഉണ്ണികൃഷ്ണന്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.