Obituary
കോട്ടയം: അലഹബാദ് അഗ്രികൾചറൽ ഇൻസ്റ്റിറ്റ്യൂട്ട് മുൻ പ്രഫസറും ഡയറക്ടറുമായിരുന്ന പ്രഫ. ഫിലിപ് ജേക്കബ് (തമ്പി -70) അമേരിക്കയിൽ നിര്യാതനായി. കുമ്പനാട് നെല്ലിമല കിഴക്കേതിൽ കുടുംബാംഗമാണ്. കോട്ടയം കാരാപ്പുഴ കൊല്ലംപറമ്പിൽ കുടുംബാംഗവും സ്വർഗീയവിരുന്ന് സ്ഥാപക പ്രസിഡൻറ് തങ്കു ബ്രദറിെൻറ സഹോദരിയുമായ ബിനു ഫിലിപ്പാണ് ഭാര്യ. മക്കൾ: സൂസൻ, ഗ്രേസ്, ബിന്നി. മരുമക്കൾ: പ്രതീഷ്, ശീതൾ, ഡാൻസി. സംസ്കാരം പിന്നീട് അമേരിക്കയിൽ.
വാകത്താനം: ഈഴകുന്നേൽ പി.കെ. ഗോപാലെൻറ ഭാര്യ കമലമ്മ (80) നിര്യാതയായി. മക്കള്‍: രാജു, സുശീല. മരുമക്കള്‍: ഗീതമ്മ, പരേതനായ മോഹന്‍ദാസ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
മുണ്ടത്താനം: ആനക്കുഴിയിൽ പരേതനായ തോമസിെൻറ ഭാര്യ മേരി തോമസ് (75) നിര്യാതയായി. മക്കൾ: ബാബു, കുഞ്ഞുമോൻ, രാജൻ, ഉഷ, ഷാജി, രാജു, അനീഷ്. മരുമക്കൾ: ആലീസ്, പൊന്നമ്മ, മിനി, സന്തോഷ്, ഷീന, ദീപ്തി, രജനി.
ചങ്ങനാശ്ശേരി: വടക്കേക്കര കരിമറ്റം ജോസഫ് ആൻറണി (ജോയിച്ചന്‍ -70) നിര്യാതനായി. ഭാര്യ: ആലപ്പുഴ പുന്നമട പാക്കള്ളിയില് കുടുംബാംഗം ഫിലോമിന (പെണ്ണമ്മ). മക്കള്‍: ജിജോ, ജോജി, ജ്യോതി. മരുമക്കള്‍: സൈനോ, ആന്‍സി, റെജി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് വടക്കേക്കര സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.
അഞ്ചാലുംമൂട്: ബന്ധുവായ യുവാക്കളുടെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. തൃക്കടവൂർ സരിതാ ഭവനിൽ ശശിധരൻപിള്ളയാണ് (69) മരിച്ചത്. ജനുവരി 31ന് വൈകീട്ടാണ് ശശിധരൻപിള്ളയെ സഹോദരപുത്രനായ അപ്പു എന്ന വിഷ്ണു (25), ചെറുമകൻ ടിങ്കൂസ് (20) എന്നിവർ ചേർന്ന് മർദിച്ചു. വിഷ്ണു പിതാവിനെ മർദിക്കുന്നതുകണ്ട് തടസ്സം പിടിക്കാൻ ചെല്ലുന്നതിനിടെയാണ് ശശിധരൻപിള്ളക്ക് മർദനമേറ്റത്. വിഷ്ണു വടി കൊണ്ട് തലക്കടിക്കുകയും ടിങ്കൂസ് നെഞ്ചിൽ ചവിട്ടുകയുമായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം മതിലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന്, നില വഷളായതോടെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വെൻറിലേറ്ററിൽ ചികിത്സയിലിരുന്ന ശശിധരൻപിള്ള വെള്ളിയാഴ്ച രാത്രിയോടെയാണ് മരിച്ചത്. ഭാര്യ: ശ്രീദേവി. മക്കൾ: സുനിത, പരേതയായ സരിത. മരുമകൻ: സോനു.കേസിലെ പ്രതിയായ വിഷ്ണു കുരീപ്പുഴയിൽ വീടുകയറി അമ്മയെയും മകനെയും ആക്രമിച്ച കേസിലും പ്രതിയാണ്.അസ്വാഭാവിക മരണത്തിന് കേസെടുത്തതായി അഞ്ചാലുംമൂട് പൊലീസ് പറഞ്ഞു. അതേസമയം മരണം കൊലപാതകമാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
കോട്ടയം: എൻ.ജി.ഒ യൂനിയന്‍ പാമ്പാടി ഏരിയ വൈസ് പ്രസിഡൻറ് അരീപ്പറമ്പ് ഉറുമ്പില്കുന്നേല് കെ.കെ. ഗോപാലന് ചെട്ടിയാര്‍ (63) കുഴഞ്ഞുവീണ് മരിച്ചു. ളാക്കാട്ടൂര്‍ ഗവ. എല്‍.പി സ്കൂളില്‍ പി.ടി.എസ് ആയിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലവില്‍ എൻ.ജി.ഒ യൂനിയന്‍ ജില്ല കൗണ്‍സിൽ അംഗവും കോട്ടയം ഗവ. എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റി നമ്പർ 47 ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. ഭാര്യ: പന്നിമറ്റം കളപ്പറമ്പില്‍ കെ.എസ്. രാജേശ്വരി. മക്കള്‍: പ്രവീണ്‍ ഗോപാല്‍, പ്രദീപ് ഗോപാല്‍. മരുമക്കള്‍: മായ, കെ.ബി. അനുമോള്‍. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് അരീപ്പറമ്പ് സ്കൂളിനുസമീപത്തെ വീട്ടുവളപ്പില്‍.
ചങ്ങനാശ്ശേരി: വിനോദയാത്രക്കിടെ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തൃക്കൊടിത്താനം കൊടിനാട്ടുംകുന്ന് കണ്ണംകുളം സാബു സേവ്യറിെൻറ മകൻ ടോണി സാബുവാണ് (25) മരിച്ചത്. വ്യാഴാഴ്ച തേനിയിൽ മുന്തിരിത്തോട്ടത്തിൽവെച്ചാണ് പാമ്പുകടിയേറ്റത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ച രാത്രി മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം പിതൃസഹോദരെൻറ വീട്ടിലെത്തിച്ചു. സംസ്കാരം ഞായറാഴ്ച വൈകീട്ട് സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മാതാവ്: പുളിങ്കുന്ന് കൊച്ചുപോളയിൽ കുടുംബാംഗം മേഴ്സി. സഹോദരങ്ങൾ: അഞ്ജു, ആൽവിൻ.
കൂട്ടിക്കൽ: കാവുങ്കൽ പരേതനായ കെ.വി. തോമസിെൻറ മകൻ തോമസ് വർഗീസ് (ഷാജി -58) നിര്യാതനായി. ഭാര്യ: കട്ടപ്പന വള്ളിയിൽ കുടുംബാംഗം മോളി. മക്കൾ: വിപിൻ (സൗദി), എബിൻ (മുംബൈ), മനു ( യു.എ.ഇ). മരുമക്കൾ: ജിറ്റി (സൗദി), ബിനുമോൾ (മുംബൈ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കൂട്ടിക്കൽ സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.
തിരുവല്ല: ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കുറ്റൂർ മഹേഷ് ഭവനിൽ മോഹനെൻറ മകൻ മഹേഷാണ് (38) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടരയോടെ ചെയർമാൻസ് റോഡിലായിരുന്നു അപകടം.തലക്ക് ഗുരുതര പരിക്കേറ്റ മഹേഷ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ച മരിച്ചു. മാതാവ്: പരേതയായ രാജമ്മ. ഭാര്യ: സന്ധ്യ. മക്കൾ: ദയ, യദു. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.
തിരുവല്ല: ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കുറ്റൂർ മഹേഷ് ഭവനിൽ മോഹനെൻറ മകൻ മഹേഷാണ് (38) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടരയോടെ ചെയർമാൻസ് റോഡിലായിരുന്നു അപകടം.
തലക്ക് ഗുരുതര പരിക്കേറ്റ മഹേഷ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ച മരിച്ചു. മാതാവ്: പരേതയായ രാജമ്മ. ഭാര്യ: സന്ധ്യ. മക്കൾ: ദയ, യദു. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.
പന്തളം: റിട്ട. സി.ആർ.പി.എഫ് ജവാൻ കടയ്ക്കാട് തെക്ക് ചിറക്കരോടു വീട്ടിൽ എൻ. ദിവാകരക്കുറുപ്പ് (67) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: അജിത് കുമാർ, സജിത്കുമാർ. മരുമകൾ: സന്ധ്യ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
വെട്ടൂർ: ശാസ്താംതുണ്ടിൽ എസ്.ടി. രാമൻപിള്ള (70) നിര്യാതനായി. മക്കൾ: രാരീഷ് ആർ.പിള്ള. മരുമകൾ: പ്രീതി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വസതിയിൽ.
ചെറുതോണി: പൈനാവിനും കുളമാവിനുമിടയിൽ മീൻമുട്ടിയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.രണ്ടുപേർക്ക് പരിക്കേറ്റു. പാലാ പൂവരണി സ്വദേശി ജീരകത്തിനാൽ ചിക്കു കൃഷ്ണനാണ് (34) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ചിക്കുവിെൻറ സഹോദരി രമ്യ (32), ഭർത്താവ് സന്ദീപ് (38) എന്നിവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കിയിൽ പി.എസ്.സി ടെസ്റ്റ് എഴുതാൻ വന്നതായിരുന്നു രമ്യ. കൂടെ വന്നതാണ് ഭർത്താവ് സന്ദീപും ചിക്കു കൃഷ്ണനും. തിരിച്ചുപോകും വഴിയാണ് അപകടം.
ചെറുതോണി: പൈനാവിനും കുളമാവിനുമിടയിൽ മീൻമുട്ടിയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.
രണ്ടുപേർക്ക് പരിക്കേറ്റു. പാലാ പൂവരണി സ്വദേശി ജീരകത്തിനാൽ ചിക്കു കൃഷ്ണനാണ് (34) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ചിക്കുവിെൻറ സഹോദരി രമ്യ (32), ഭർത്താവ് സന്ദീപ് (38) എന്നിവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കിയിൽ പി.എസ്.സി ടെസ്റ്റ് എഴുതാൻ വന്നതായിരുന്നു രമ്യ. കൂടെ വന്നതാണ് ഭർത്താവ് സന്ദീപും ചിക്കു കൃഷ്ണനും. തിരിച്ചുപോകും വഴിയാണ് അപകടം.