Obituary
മണ്ണാർക്കാട്: കുന്തിപ്പുഴയിൽ ബുധനാഴ്ച കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. ചങ്ങലീരി കൂനിവരമ്പ് ആറുവന്പാറ കുളിക്കടവില് ബുധനാഴ്ച കാണാതായ പറമ്പുള്ളി കാരാട്ടുപറമ്പിൽ ഷംസുവിെൻറ മകൻ താഹിറി (36) െൻറ മൃതദേഹമാണ് ഒരു ദിവസം നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് കുളിക്കാൻ പോയ താഹിറിനെ കാണാതായത്. പുഴക്കടവിൽ വസ്ത്രങ്ങൾ കണ്ട നാട്ടുകാരും അഗ്നിരക്ഷാസേനയും ബുധനാഴ്ച മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വ്യാഴാഴ്ച രാവിലെ ഫയർ ഫോഴ്സ് സ്കൂബ സംഘവും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഉച്ചക്ക് ഒന്നോടെ മൃതദേഹം കണ്ടെത്തിയത്ത്. താഹിറിനെ കാണാതായ സ്ഥലത്തിന് കുറച്ചു മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ജിദ്ദയിൽ ജോലി ചെയ്യുന്ന താഹിർ കഴിഞ്ഞ മാർച്ചിലാണ് അവധിക്ക് നാട്ടിലെത്തിയത്. മാതാവ്: സുലൈഖ. ഭാര്യ: തശ്രീഫ. മക്കൾ: സിനാൻ, ഹന.
മണ്ണന്തല: യുവരശ്മിനഗർ പ്ലാക്കാട്ട് പൊറ്റയിൽവീട്ടിൽ ബാബുരാജ് (49, ലൈൻമാൻ, കെ.എസ്.ഇ.ബി വട്ടപ്പാറ) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: അമൽരാജ്, ആൽക്കരാജ്.
ഈരാറ്റുപേട്ട: നടയ്ക്കൽ വി.ഐ.പി കോളനിയിൽ ആറ്റുപുറത്ത് അബ്ദുൽ റഹീം (74) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സൈനുദ്ദീൻ, നസീർ, ജലീൽ. മരുമക്കൾ: ഷാജിദ, നസീമ, സമീന.
മലയിൻകീഴ്: കുഴയ്ക്കാട് സതീഷ് ഭവനിൽ കെ. കരുണാകരൻ നായർ (85) നിര്യാതനായി. ഭാര്യ: സുലോചനഅമ്മ. മക്കൾ: കെ. സതീഷ്ബാബു (എൽ.ഐ.സി അഡ്വൈസർ), എസ്. ലീലാമണി, എസ്. ജയശ്രീ. മരുമക്കൾ: രാധാകൃഷ്ണൻനായർ (വിമുക്തഭടൻ), അജിത്കുമാർ (റിട്ട. സി.ആർ.പി.എഫ്), ആർ.പി. കവിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
റാന്നി: പഴവങ്ങാടി നീരേറ്റുകാവ് താഴേത്തെകൂറ്റ് ബാബുവിെൻറ ഭാര്യയും കോൺഗ്രസ് സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറിയും പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ സി.ഡി.എസ് ചെയർപേഴ്സനും കില പഴവങ്ങാടി പഞ്ചായത്ത് റിസോഴ്സ്പേഴ്സനുമായ ടി.കെ. പ്രസന്നകുമാരി (47) നിര്യാതയായി. കോവിഡിനെ തുടർന്ന് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെറ്ററൻസ് സ്പോർട്സിൽ രാജ്യാന്തര മത്സരങ്ങളിൽ സ്വർണമെഡൽ നേടിയിട്ടുണ്ട്. ഒരു മാസം മുമ്പ് കർണാടകയിൽ നടന്ന സേവാദൾ അഖിലേന്ത്യ ക്യാമ്പിൽ കേരളത്തിെൻറ പ്രതിനിധിയായി പങ്കെടുത്തിരുന്നു.
ആലത്തൂർ: മേലാർക്കോട് വടക്കേ തറ അശോക് നിലയത്തിൽ റിട്ട. റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ കെ. രാജെൻറ ഭാര്യ ബി. ശാന്തമ്മ (61) ചെന്നൈയിൽ നിര്യാതനായി. മകൻ: പ്രണോയ് രാജൻ (ഡിലോയ്റ്റ് ഹൈദ്രാബാദ്).
മലയിൻകീഴ്: വിളവൂർക്കൽ നാലാംകല്ല് വിനീത് ഭവനിൽ പ്രേമചന്ദ്രൻനായർ (67^തങ്കമണി) നിര്യാതനായി. ഭാര്യ: ഷീലകുമാരി. മക്കൾ: വിനീത്, വിദ്യ. മരുമക്കൾ: ഗോപകുമാർ, ആര്യകൃഷ്ണൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
അടൂർ: പെരിങ്ങനാട് കുന്നത്തൂക്കര ഇന്ദിരഭവനത്തിൽ ഗോപാലൻ (70) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രാജി, ജ്യോതി. മരുമക്കൾ: അജയൻ, പ്രസാദ്. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം പറകുണ്ടിൽ വീട്ടിൽ റിട്ട. ഇൻറലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ ഐ.സി. കുഞ്ചായി (77) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വിദ്യ, ഉദയ, പ്രിയദർശൻ. മരുമക്കൾ: ശരവണൻ, അനിൽകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കടമ്പഴിപ്പുറം ശ്മശാനത്തിൽ.
കല്ലൂപ്പാറ- കടമാൻകുളം: മാവുങ്കൽ പരേതനായ ശമുവേലിെൻറ ഭാര്യ ചിന്നമ്മ (68) നിര്യാതയായി. മകൾ: ആൻസി ശമുവേൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് വസതിയിലെ ശുശ്രൂഷക്കുശേഷം ചങ്ങനാശ്ശേരി ഗ്രേസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ.
വട്ടിയൂർക്കാവ്: മേലത്തുമേല വട്ടിയൂർക്കാവ് എം.എം.ആർ.എ -141ൽ (ചന്ദ്രിക ഭവൻ, മണ്ണാംമൂല) രവീന്ദ്രൻ നായർ (85) നിര്യാതനായി. മക്കൾ: ചന്ദ്രലേഖ, ജയചന്ദ്രൻ, ജയശ്രീ. മരുമക്കൾ: രാജശേഖരൻ നായർ, ദിവ്യ, രാജേഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ആലങ്ങാട് കിഴാനെല്ലൂർ മന പരമേശ്വരൻ നമ്പൂതിരിയുടെ ഭാര്യ നന്ദിനി (56) നിര്യാതയായി. മക്കൾ: കെ.എം. നാരായണൻ, കെ.എം. പരമേശ്വരൻ. മരുമകൾ: എൻ. രശ്മി.