Obituary
ഇരിങ്ങാലക്കുട: ഗേള്‍സ് ഹൈസ്കൂള്‍ റോഡ് ഏളങ്കുന്നപ്പുഴ കൊടലിപറമ്പില്‍ വർഗീസിെൻറ മകന് ജോസ് (74) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ (ടെസ്സി). മക്കള്‍: ജെയമി, ജാക്സി. മരുമക്കള്‍: റിയ, ജോസ്.
ഇരിങ്ങാലക്കുട: റെയില്‍വേ സ്റ്റേഷന് റോഡില്‍ ചക്കാലമറ്റത്ത് പള്ളന്‍ വീട്ടില്‍ പരേതനായ തോമസിെൻറ മകള്‍ മേരി (73) നിര്യാതയായി. സഹോദരങ്ങള്‍: പി.ടി. ജോര്‍ജ് (നഗരസഭ വൈസ് ചെയര്മാന്), ലില്ലി റാഫേല്‍, പരേതനായ ജോസ്.
െതാടുപുഴ: ഉണ്ടപ്ലാവിൽ കാരകുന്നേൽ സെയ്തുമുഹമ്മദ് (ബഷീർ, -69) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സൽമ, ഹംസ, താഹിറ. മരുമക്കൾ: ബഷീർ, അൻസി, താജുദ്ദീൻ.
നടത്തറ: ചേരുംകുഴി പുത്തന്‍പുരയ്ക്കല്‍ ദേവസ്യയുടെ ഭാര്യ സിസിലി (58) നിര്യാതയായി. മക്കള്‍: ലിന്‍സി, ലിേൻറാ. മരുമക്കള്‍: വിനോദ്, ഐശ്വര്യ (ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം).
അടിമാലി: ബൈസൺവാലിയിൽ ആപ്പ് ഉപയോഗിച്ച് വിറകു കീറുന്നതിനിടയിൽ ചീള് ശരീരത്ത് തറഞ്ഞുകയറി തൊഴിലാളി മരിച്ചു. ബൈസൺവാലി തടത്തേൽ രാജുവാണ് (50) മരിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടം. ബൈസൺവാലി കണിയാംകണ്ടത്തിൽ സിബിയുടെ പുരയിടത്തിൽ ഏലയ്ക്ക സ്റ്റോറിലേക്കുള്ള വിറക് കീറുകയായിരുന്നു രാജു. കൂടവും ആപ്പും ഉപയോഗിച്ചാണ് വിറക് കീറിയിരുന്നത്. ഇതിനിടെ ആപ്പിെൻറ ചീള് തെറിച്ച് രാജുവിെൻറ തുടയിൽ തറഞ്ഞുകയറുകയായിരുന്നു. രക്തപ്രവാഹം നിലക്കാതിരുന്നതിനെത്തുടർന്ന് അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജാക്കാട് പൊലീസ് നടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച സംസ്കാരം നടത്തും. ഭാര്യ: സേനാപതി വെള്ളാംകണ്ടത്തിൽ കുടുംബാംഗം സിജി. മക്കൾ: ജിയ, ജിറ്റി, അൾജിയ. മരുമക്കൾ: ബേസിൽ ഇലവുംകുടിയിൽ, റിഥിക് മുകുളേൽ.
പുത്തൻപീടിക: മഞ്ഞപിത്തം സെൻററിന് പടിഞ്ഞാറ് മേലേടത്ത് ഗോവിന്ദൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മകൾ: ജിബി. മരുമകൻ: കണ്ണൻ (പുത്തൻപീടിക റൈറ്റ് വേ ഡ്രൈവിങ് സ്കൂൾ).
തൊടുപുഴ: ആലുങ്കപറമ്പില്‍ എ.ആര്. രാമകമ്മത്ത് (റിട്ട. സിന്‍ഡിേക്കറ്റ് ബാങ്ക്,- 79) നിര്യാതനായി. ഭാര്യ: വിജയ കമ്മത്ത്. മക്കള്‍: ഹേമലത, എ.ആര്. ബാലകൃഷ്ണന്. മരുമകന്: സജീവ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് നഗരസഭ ശാന്തിതീരം പൊതുശ്മശാനത്തില്‍.
പുതുശ്ശേരി: ശാസ്താങ്കൽ താഴത്തേമുറിയിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (റിട്ട. പ്രഥമാധ്യാപിക, 85) നിര്യാതയായി. കാരയ്ക്കൽ ചെറുവള്ളിൽ കുടുംബാംഗമാണ്. മക്കൾ: ശ്രീലേഖ, പരേതനായ രവികുമാർ. മരുമകൻ: പ്രസാദ് കുമാർ (വിമുക്തഭടൻ). സംസ്കാരം ബുധനാഴ്ച്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ജീവനക്കാരനെ ദേവസ്വം െഗസ്റ്റ് ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്രത്തിലെ മാസപ്പടി ജീവനക്കാരനായ ഇരിങ്ങാലക്കുട വിരുത്തി പറമ്പിൽ ജയെൻറ മകൻ രാജേഷിനെയാണ് (30) തിങ്കളാഴ്ച രാത്രി ദേവസ്വത്തിെൻറ കർണകി െഗസ്റ്റ് ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വല്ലച്ചിറ ക്ഷേത്രത്തിൽനിന്ന് മൂന്ന് മാസം മുമ്പാണ് ഇയാൾ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേക്ക് സ്ഥലം മാറിയെത്തിയത്.
ചങ്ങനാേശ്ശരി: നേര്‍ച്ചപ്പാറ വലിയവീട്ടില്‍ വി.കെ. മായിന്‍കുട്ടി (70) നിര്യാതനായി. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ഉണക്കമീന്‍ വ്യാപാരിയായിരുന്നു.
മാമ്മൂട്: തകിടി ചേനമറ്റം ജോബ് യോഹന്നാൻ (ഡ്രൈവർ ബേബി, 82)നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: സാബു, ഗ്രേസമ്മ (പതിനാലാം മൈൽ), സിബി, പരേതനായ ഷാജിമോൻ.
മുളങ്കുന്നത്തുകാവ്: വീടിെൻറ ബാൽക്കണിയിൽനിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. കിലക്ക് സമീപം കെ.എസ്.എച്ച്.ബി കോളനിയിൽ ഇമ്മാനുവേൽ വീട്ടിൽ ഡാലിെൻറ മകൻ ഒരുവയസ്സുള്ള ഡാനിയേൽ ആണ് മരിച്ചത്. അപ്പാർട്മെൻറിലെ രണ്ടാം നിലയിലെ ബാൽക്കണിയിൽനിന്ന് ചൊവ്വാഴ്ച രാവിലെ 11ഒാടെ താഴെ വീണ് ഗുരുതര പരിക്കേറ്റ കുഞ്ഞിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും വൈകീട്ട് 3.45ന് മരിച്ചു. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.