Obituary
ചാലക്കുടി: കൊരട്ടി കുലയിടം മാറേക്കാടൻ വർഗീസിെൻറ ഭാര്യ അന്നം (89) നിര്യാതയായി. മക്കൾ: ഗ്രേസി, മേരി, ലിസി, സാബു, പരേതനായ ബാബു. മരുമക്കൾ: നോബർട്ട്, ബേബി, ജോർജ്, ലിസി, സീന.
കോന്നി: വി-കോട്ടയത്ത് ദമ്പതികൾ മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചു. വി-കോട്ടയം കുഴിവിളയിൽ (ചെമ്മുക്കിൽ) വീട്ടിൽ രാജപ്പൻ (70), ഭാര്യ സൗദാമിനി (68) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചയായിരുന്നു അന്ത്യം. മകൻ: സുബാഷ്.
കൊടുങ്ങല്ലൂർ: കോതപറമ്പ് പുഞ്ചപ്പാടത്ത് പരേതനായ അലിയുടെ ഭാര്യ ഫാത്തിമ (71) നിര്യാതയായി. മകൻ: അജീബ് (ജനസേവന മെഡിക്കൽസ്, കൊടുങ്ങല്ലൂർ). മരുമകൾ: റസിയ.
അടൂർ: പട്ടാഴി കടുവാത്തോട് ഇടക്കടവ് പാലത്തിൽനിന്ന് കല്ലടയാറ്റിലേക്ക് ചാടിയ മധ്യവയസ്കെൻറ മൃതദേഹം ഏനാത്ത് കണ്ടെത്തി. പത്തനാപുരം മാലൂർ കോളജ് പാറക്കടവില്‍ ലളിത വിലാസത്തിൽ സുരേഷ് കുമാറാണ് (50) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയാണ് സംഭവം.സുരേഷിെൻറ ബൈക്ക് കടുവാത്തോട്-പട്ടാഴി പാതയിലെ ഇടക്കടവ് പാലത്തില്‍ കണ്ട് സംശയം തോന്നിയ പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പാലത്തിന് സമീപത്തുനിന്ന് സുരേഷിെൻറ പഴ്സ്, ചെരിപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ അഗ്നിരക്ഷാസേനയും സ്കൂബാ ടീമും രണ്ടുദിവസം പാലം മുതല്‍ തടയണവരെ പരിശോധന നടത്തിയിരുന്നു.ചൊവ്വാഴ്ച പുലർച്ച ഏനാത്ത് ഇളങ്ങമംഗലം തൂക്കുപാലത്തിന് സമീപത്തെ മുളങ്കൂട്ടത്തില്നിന്നാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് അടൂരില്‍നിന്ന് സീനിയർ ഫയർ ഓഫിസർ അനിൽ കുമാറിെൻറ നേതൃത്വത്തിൽ ആറംഗസംഘം എത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്. സുരേഷ് കുമാര്‍ പട്ടാഴിയിലെ ബന്ധുവീട്ടില്‍ വന്നതാണ്. തിരികെ പോകുകയാണെന്ന് പറഞ്ഞാണ് ഞായറാഴ്ച പുലർച്ച വീട്ടില്‍നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
മണ്ണഞ്ചേരി: ഭാര്യ മരിച്ച് അറുപതാം നാൾ ഭർത്താവും മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 22ാം വാർഡ് കോച്ചോത്ത് വെളിയിൽ അബൂബക്കർ മുസ്ലിയാരാണ് (73) മരിച്ചത്. കോവിഡ് ബാധിച്ച് ഭേദമായശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു. രണ്ടുമാസം മുമ്പ് വീട്ടിലെ അഞ്ചുപേർക്ക് കോവിഡ് ബാധിച്ചിരുന്നു. ഭാര്യ സൗദ ബീവി രോഗം ഭേദമായി വീട്ടിൽവന്ന് അടുത്തദിവസം മരിച്ചിരുന്നു. മക്കൾ: കൗലത്ത്, അഷറഫ്, ബുഷ്റ, നിസാമുദ്ദീൻ. മരുമക്കൾ: സുബൈർ, സജീന, എ.കെ. സലാഹുദ്ദീൻ (കലവൂർ ടൗൺ ജുമ മസ്ജിദ് പ്രസിഡൻറ്), സുബിത.
പുത്തൻചിറ: വെള്ളൂർ പ്രൊജക്റ്റ് കുന്നിൽ താമസിക്കുന്ന പരേതനായ ചോലാത്തിരി കുഞ്ഞിപേങ്ങെൻറ ഭാര്യ കാർത്യായനി (70) നിര്യാതയായി. മക്കൾ: ഗീത, പ്രീതി, ബിന്ദു, രതീഷ്. മരുമക്കൾ: വിജയൻ, വേണു, ദാമു, നീനു.
മാള: നെയ്തക്കുടി കാതികുളത്ത് ലോഹിതാക്ഷൻ (74) നിര്യാതനായി. ഭാര്യ: പ്രേമ (പുന്നക്കപറമ്പിൽ കുടുംബാംഗം). മക്കൾ: ലോജി, ലിജി. മരുമക്കൾ: ദിൻല, ഷാജി.
പെരുമ്പിള്ളിച്ചിറ: വലിയപറമ്പിൽ പരേതനായ മാത്യുവിെൻറ മകൻ ജോർജ് വി. മാത്യു (കുട്ടിച്ചൻ -70) നിര്യാതനായി. ഭാര്യ: സോഫി ജോർജ്. മക്കൾ: സോണ ജോർജ് (അധ്യാപിക, ന്യൂമാൻ കോളജ്, തൊടുപുഴ), ടോണി ജോർജ് (ഗവേഷണ വിദ്യാർഥി, കേരള സർവകലാശാല). മരുമകൻ: ജയിംസ് വി. ജോർജ് (അധ്യാപകൻ, എസ്.എച്ച് കോളജ്, തേവര). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തലയനാട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.
ചെറുതോണി: ഉപ്പുതോട് കുബ്ലാങ്കമലയിൽ സെബാസ്റ്റ്യൻ (ദേവസ്യാച്ചൻ- 75) നിര്യാതനായി. ഭാര്യ: ബ്രജീത്ത. മക്കൾ: സിബി, മിനി, ഷിബു, അനിൽ, സുനിൽ. മരുമക്കൾ: ജസ്റ്റീന സെബാസ്റ്റ്യൻ, സിനി, സുനി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് രാജമുടി ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.
ആമ്പല്ലൂർ: പറപ്പുക്കര മുത്രത്തിക്കര പേഴേരി വീട്ടിൽ ലക്ഷ്മിക്കുട്ടിയുടെ മകൻ നന്ദനൻ നായർ (71) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശാലിനി, സന്ധ്യ. മരുമക്കൾ: മുരളി, പ്രസാദ്. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.
കരിമണ്ണൂർ: കുറുമ്പാലമറ്റം ഏർത്തടത്തിൽ ഭാസ്കരൻ (72) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ജയശ്രീ, അനീഷ് (കുവൈത്ത്), ജയേഷ് (സീനിയർ സിവിൽ പൊലീസ് ഓഫിസർ, കരിമണ്ണൂർ). മരുമക്കൾ: രഞ്ജിത (ഫെഡറൽ ബാങ്ക്, കരിമണ്ണൂർ), രാജൻ, ജിഷ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
കൽപകഞ്ചേരി: മഞ്ഞച്ചോല വെള്ളാടത്ത് മൊയ്തീൻ (74) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: അബ്ദുറഹ്മാൻ, ആയിഷക്കുട്ടി, ഇബ്രാഹിം, യൂസഫ്, ഷിഹാബ് അലി. മരുമക്കൾ: അബു, സുബൈദ, കദീജ, ഖൈറുന്നീസ.