Obituary
മൊറയൂർ: മൊറയൂർ കീഴ്മുറി മുള്ളൻതൊടു പൂക്കോടൻ കരീം ഹാജി (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സക്കരിയ, ആയിഷ, ഫിർദൗസ്. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (കൂനൂൾമാട്), ഫൗസിയ (ഐക്കരപ്പടി), സുഫാന (ചീനിക്കൽ).
മലയിൻകീഴ്: അന്തിയൂർക്കോണം എസ്.എസ് ഭവനിൽ സെബാസ്റ്റ്യൻ (68) നിര്യാതനായി. ഭാര്യ: സരള. മക്കൾ: ബെന്നി, ബാബു, ഡാനി. മരുമക്കൾ: മെൽവിൻ റോബർട്ട്, ശ്രീജ, റിഞ്ചു. പ്രാർഥന വെള്ളിയാഴ്ച രാവിലെ 7.30ന്.
ഏങ്ങണ്ടിയൂർ: അഞ്ചാംകല്ല് പടിഞ്ഞാറ് കിഴക്കൂട്ട് പരേതനായ രാമകൃഷ്ണെൻറ മകൻ ഹരി (49) കുവൈത്തിൽ നിര്യാതനായി. സംസ്കാരം കുവൈത്തിൽ നടത്തി. ഭാര്യ: ലിബിന. മക്കൾ: അദ്വൈത്, നവൈത്.
തിരൂരങ്ങാടി: കക്കാട് ചക്കുങ്ങൽ മുഹമ്മദ് കുട്ടി (78) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഹംസ, മുജീബ്, ഹനീഫ, റംല, സുമയ്യ, റാബിയ, സഫിയ. മരുമക്കൾ: ബഷീർ, ഷരീഫ്, റിയാസ്, സഫീർ, ആസ്യ, റസീന, നംഷീറ.
തിരുവനന്തപുരം: വഞ്ചിയൂർ ധർമദേശം ലെയ്നിൽ അഞ്ജലിയിൽ സ്വാതന്ത്ര്യസമര സേനാനി പരേതനായ പോക്കാട്ട് രാഘവൻപിള്ളയുടെ മകൻ അഡ്വ. ആർ. വിശാഖൻ (75- റിട്ട.ഹെഡ് ഓഫ് അഡ്മിനിസ്ട്രേഷൻ സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) നിര്യാതനായി. ഭാര്യ: ജയകുമാരി. മകൾ: അഞ്ജലി. മരുമകൻ: ചിന്തു. സഞ്ചയനം ഒമ്പതിന് രാവിലെ 8.30 ന്.
പുത്തനത്താണി: ആതവനാട് കൂടശ്ശേരിപ്പാറ ചക്കരതൊടി മൊയ്തുട്ടി ഹാജി (80) നിര്യാതനായി. മക്കൾ: മൊയ്തുട്ടി, ഖദീജ, ബുശ്റ. മരുമക്കൾ: അലവി (ചന്ദനക്കാവ്), ഹുസൈൻ (നമ്പ്യാംകുന്ന്), റഹീന.
പരപ്പനങ്ങാടി: ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു.നെടുവ പൂവത്താൻകുന്നിലെ ഒപ്പംതറമ്മൽ രാമനാണ് (56) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് പരപ്പനങ്ങാടി കോവിലകം റോഡ് ജങ്ഷനിലായിരുന്നു അപകടം. ഭാര്യ: പുഷ്പ. മക്കൾ: രാഗേഷ്, രോഹിത്, രേഷ്മ. മരുമകൻ: പ്രണവ്.
പരപ്പനങ്ങാടി: ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു.
നെടുവ പൂവത്താൻകുന്നിലെ ഒപ്പംതറമ്മൽ രാമനാണ് (56) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് പരപ്പനങ്ങാടി കോവിലകം റോഡ് ജങ്ഷനിലായിരുന്നു അപകടം. ഭാര്യ: പുഷ്പ. മക്കൾ: രാഗേഷ്, രോഹിത്, രേഷ്മ. മരുമകൻ: പ്രണവ്.
കിഴുപ്പിള്ളിക്കര: ഹെൽത്ത് സെൻററിന് സമീപം തറയിൽ നാരായണെൻറ മകൻ പ്രതാപൻ (62) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: പ്രജിത, പ്രജിത്ത്. മരുമക്കൾ: സുധീഷ്, ഹരിത. സംസ്കാരം പിന്നീട്.
മലയിൻകീഴ്: ചീനിവിള ക്രൈസ്റ്റ് ഭവനിൽ ദേവദാസ് (76- റിട്ട. ഐ.ടി.ഐ ഗ്രൂപ് ഇൻസ്ട്രക്റ്റർ, മൂലക്കോണം സഭയിലെ മുൻ അക്കൗണ്ടൻറ്) നിര്യാതനായി. ഭാര്യ: ബെൽസമ്മ (റിട്ട.അധ്യാപിക). മക്കൾ: ബിനിത ദാസ്, ബിനിൽ ദാസ്, ബിവിൻ ദാസ്. മരുമക്കൾ: പ്രശാന്ത്, രാഗി, അനുജോൺ. പ്രാർഥന ഞായറാഴ്ച വൈകുന്നേരം നാലിന്.
തളിക്കുളം: ചേർക്കര കുറുട്ടിപറമ്പിൽ പരേതനായ ഗോപാലെൻറ ഭാര്യ ദമയന്തി (75) നിര്യാതയായി. മക്കൾ: സുരേഷ്, സുഗുണൻ (അബൂദബി), പരേതനായ സതീഷ്. മരുമക്കൾ: കവിത, ലിഷ, ദീപ.
തിരൂരങ്ങാടി: ദേശീയപാതയിലെ വെന്നിയൂരിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്നാട് കുടലൂർ സ്വദേശി മുത്തുകറുപ്പൻ അറുമുഖനാണ് (56) മരിച്ചത്. ബുധനാഴ്ച പുലർച്ച ഒരു മണിയോടെയായിരുന്നു അപകടം. മൃതദേഹം തിരൂരങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. താലൂക്ക് അശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
കല്ലമ്പലം: വെട്ടിമൺകോണം കെ.എൽ.ഡി ലാൻറിൽ പരേതനായ ദേവദാസെൻറ ഭാര്യ ഓമന (82) നിര്യാതയായി. മക്കൾ: സുലത, സുധ, ബേബി ഗിരിജ, സുഷങ്ക, സുഗരാജ്. മരുമക്കൾ: പരേതനായ രവീന്ദ്രൻ, വിജയകുമാർ, ശ്രീരഞ്ജൻ, രാജു, മഞ്ജു. സഞ്ചയനം ആറിന് രാവിലെ.