Obituary
കൊല്ലം: പരവൂര്‍ കോട്ടപ്പുറം കിണറ്റഴികം വീട്ടില്‍ രാജന് (61) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കള്‍: ഷാരോണ്‍ കോട്ടപ്പുറം (ആര്‍ട്ട് ഡയറക്ടര്‍), ഷിബിന്‍ രാജന് (ആര്‍ട്ട് ഡയറക്ടര്‍).
പോരേടം: ആലുംവിള വീട്ടിൽ സോമൻപിള്ള (67) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: സുരേഷ്ബാബു (യു.എ.ഇ), വിജേഷ് ബാബു (ആർമി). മരുമക്കൾ: രാജേശ്വരി, ശ്രീജ.
പനയം: ചോനംചിറ കൊച്ചുവീട്ടിൽ പേരതരായ കുഞ്ഞുപിള്ള- കാർത്യായനി ദമ്പതികളുടെ മകൻ വിജയൻ (69) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: രത്നമ്മ, ശ്രീവല്ലഭൻ, വിജയമ്മ.
കൊല്ലം: ഉളിയക്കോവിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും കേരള കൗമുദി ജീവനക്കാരനുമായ പഴയത്ത് ജങ്ഷനിൽ കനകമംഗലത്ത് സ്നേഹനഗർ 160ൽ സൈഗാൾ (61) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: സിത്താര സൈഗാൾ, മാളവിക സൈഗാൾ. മരുമകൻ: സനീഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
വടവന്നൂർ: പട്ടഞ്ചേരി തണ്ണീർ പന്തൽ കൂമ്പാറ എ. ഗണേശൻ (66) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: സതിഷ് കുമാർ, സന്തോഷ് കുമാർ, വിനോദ് കുമാർ. മരുമകൾ: ബിന്ദു.
മലപ്പുറം: പൈത്തിനിപ്പറമ്പിലെ മങ്കരത്തൊടി ഫാത്തിമ (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അവറാന്‍കുട്ടി. മക്കള്‍: സൈദലവി, മുഹമ്മദ് ഷാഫി (ഇരുവരും ജിദ്ദ), ഷക്കീല. മരുമക്കള്‍: സൗജത്ത്, പൈക്കാടന്‍ ഹംസ, സൗദാബി (അധ്യാപിക, മേല്‍മുറി എം.എം.ഇ.ടി ഹൈസ്കൂള്‍).
ശാസ്താംകോട്ട: നാടൻപാട്ട് കലാകാരനും ചിത്രകാരനുമായ ശാസ്താംകോട്ട മനക്കര മനയിൽ പി.എസ്. ബാനർജി (41) നിര്യാതനായി. കോവിഡ് സ്ഥിരീകരിച്ചശേഷം നെഗറ്റീവായെങ്കിലും ന്യുമോണിയ ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് അന്ത്യം. ചിത്രകാരൻ, പാട്ടുകാരൻ എന്നീ നിലകളിൽ ഏറെ ശ്രദ്ധേയനായിരുന്നു. തിരുവനന്തപുരം ടെക്നോപാർക്കിലെ ഐ.ടി സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു. ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വരകളായിരുന്നു ബാനർജിയുടേത്. ‘താരക പെണ്ണാളേ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ, കൊച്ചോലക്കിളിയേ’ തുടങ്ങി ആസ്വാദകര്‍ ഏറ്റെടുത്ത ഒട്ടേറെ നാടന്‍പാട്ടുകള്‍ പാടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിെൻറ വജ്ര ജൂബിലി ഫെലോഷിപ്, ലളിതകല അക്കാദമി ഫെലോഷിപ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പിതാവ്: പാച്ചു (റിട്ട. അധ്യാപകൻ). മാതാവ്: സുഭദ്ര. ഭാര്യ: ജയപ്രഭ (സ്റ്റേഷനറി വകുപ്പ്). മക്കൾ: ഓസ്കർ, നൊബൈൽ. വെള്ളിയാഴ്ച ഉച്ചക്ക് ഭരണിക്കാവ് ജെ.എം.എച്ച്.എസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം വൈകീട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധിപ്പേർ അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു.
പുതുനഗരം: തത്തമംഗലം കേലൻ കുളമ്പിൽ പരേതനായ കിട്ടുവിെൻറ ഭാര്യ തങ്ക (96) നിര്യാതയായി. മക്കൾ: രാജൻ, ചെല്ലൻ, മാധവി. മരുമക്കൾ: വത്സല, രേവമ്മ, ചന്ദ്രൻ.
പള്ളിക്കൽ: പരുത്തിക്കോട് പറമ്പാറൊടിയിൽ താമസിക്കുന്ന കോഴിക്കോടൻ അബ്ദുറഹ്മാെൻറ ഭാര്യ നഫീസ (58) നിര്യാതയായി. മക്കൾ: ആരിഫ, ഫസീല, ആബിദ, അസ്ലം (മീഡിയവൺ). മരുമക്കൾ: കരീം കൊട്ടക്കാട് (ജിദ്ദ), സിദ്ദീക്ക് ചേലേമ്പ്ര, സലാഹുദ്ദീൻ കുറ്റ്യാടി, ജുമാന.
പുതുനഗരം: വണ്ടിത്താവളം ചോഴിയക്കാട് കെ. വേലായുധൻ (75) നിര്യാതനായി. മക്കൾ: ഓമന, ശെൽവി, ലീല, ശിവദാസൻ, ബാബു, ശിവകുമാർ. മരുമക്കൾ: രാമകൃഷ്ണൻ, രാജൻ, അനിതകുമാരി, സജിനി.
പരപ്പനങ്ങാടി: ആനങ്ങാടിയിൽ താമസിക്കുന്ന പരപ്പനങ്ങാടി അഞ്ചപ്പുര സ്വദേശി കെ.എം. മുഹമ്മദ് (ഡി.എം.കെ -70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഇബ്റാഹീം (ജിദ്ദ), റുസില, ജസീല. മരുമക്കൾ: ഹംസ (ജിദ്ദ), ഹനീഫ കൊടപ്പാളി (ചെയർമാൻ രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ പാലിയേറ്റിവ് ചാപ്റ്റർ), മുബീന.
കാരക്കുന്ന്: ആമയൂർ പരേതനായ പുളിക്കൽ കുട്ടിരായിെൻറ മകൻ സീതി മരക്കാട്ടിൽ (62) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ശിഹാബ്, ശാഫി, റുഖിയ, ജുമൈലത്ത്. മരുമക്കൾ: അബ്ദുല്ല കുട്ടിപ്പാറ, യാസർ ബാബു അഞ്ചച്ചവിടി, ഖൈറുന്നീസ കൊഴിക്കോട്ടൂർ, സംഷീന ചെറുകുളം.