Obituary
പൂച്ചാക്കൽ: ചന്തിരൂർ ഐപ്പുവെളിവീട്ടിൽ പരേതനായ സെയ്തുമുഹമ്മദിെൻറ ഭാര്യ നഫീസ (84) നിര്യാതയായി. മക്കൾ: ജമീല, മജീദ്, സത്താർ, റഷീദ. മരുമക്കൾ: അഹമ്മദ്കുട്ടി, സിറാജുദ്ദീൻ, സന്ധ്യബീഗം, ജാസ്മിൻ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് ചന്തിരൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വെണ്ണിക്കുളം: അമ്പാട്ടുഭാഗം വാഴയിൽ ഗണേഷ് ഭവനിൽ പരേതനായ രാമനാഥൻ പിള്ളയുടെ (റിട്ട. സി.എസ്.ഡി ഉദ്യോഗസ്ഥൻ) ഭാര്യ ശാന്ത ആർ. പിള്ള (77) നിര്യാതയായി. വെണ്ണിക്കുളം വാലാങ്കര വാഴയിൽ കുടുംബാംഗമാണ്. മക്കൾ: വിനോദ്, ഉണ്ണി, ഹരി. മരുമക്കൾ: രാജി, ലക്ഷ്മി, സന്ധ്യ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
തുമ്പമൺ: അമ്പലക്കടവിലെ റേഷൻകട വ്യാപാരി തുമ്പമൺ താഴംമൂന്നുപ്ലാവിൽ വടക്കേതിൽ ജേക്കബ് കോശി (രാജുച്ചായൻ 59) നിര്യാതനായി. ഭാര്യ: ലിസി ജേക്കബ്. മക്കൾ: ബിനു എം. കോശി, ബിൻസു എം. ജേക്കബ്. മരുമകൻ: ബിഞ്ചു വർഗീസ്.
ആറന്മുള: തേനാലേത്ത് വീട്ടിൽ ടി.എസ്. ഗണപതി ആചാരി (78) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: രാജേഷ്, രാജീവ്. മരുമക്കൾ: രശ്മി, ആരാധന.
പാലാ: പ്ലാക്കുഴിയില്‍ പി.എസ്. ചെറിയാന് (61) നിര്യാതനായി. ഭാര്യ: ലിസമ്മ (മേരിക്കുട്ടി). മക്കള്‍: ഫില്‍സണ്‍(സൗത്ത് ഇന്ത്യന്‍ ബാങ്ക് കാഞ്ഞിരമറ്റം), ബ്രദര്‍ ടിങ്കിള്‍ സി.ആര്.എം (അഡോര്ണോ സെമിനാരി, മല്ലികശേരി), ടോണി (യു.കെ). സംസ്കാരം ശനിയാഴ്ച 3.30ന് പാലാ കത്തീഡ്രല്‍ സെമിത്തേരിയിൽ.
മള്ളൂശ്ശേരി: ഷൺമുഖവേലിെൻറ ഭാര്യ രാജമ്മ (66) നിര്യാതയായി. മക്കൾ: ജഗദീഷ് ചന്ദ്രബോസ്, ഹേമ. മരുമക്കൾ: അറുമുഖം, രാജേശ്വരി. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് മാങ്ങാനം ന്യു ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
പനമറ്റം: ആനിക്കാട് മായാസദനത്തിൽ പി. ഗോപിനാഥക്കുറുപ്പ് (85) നിര്യാതനായി. ഭാര്യ: പരേതയായ നിർമലദേവി. മകൾ: മായ ജി. കുറുപ്പ് (റിട്ട.അധ്യാപിക, എസ്.ആർ.വി എൻ.എസ്.എസ്.വി.എച്ച്.എസ്.എസ്, ചിറക്കടവ്). മരുമകൻ: പി.ഉണ്ണികൃഷ്ണൻ കർത്ത(റിട്ട. പ്രഫസർ, എസ്.വി.ആർ എൻ.എസ്.എസ് കോളജ്, വാഴൂർ).
ഏറ്റുമാനൂർ: കോവിഡ് പ്രതിസന്ധിയിൽ കോട്ടയത്ത് വീണ്ടും ആത്മഹത്യ. ഏറ്റുമാനൂരിന് സമീപം പുന്നത്തുറ കറ്റോട് ജങ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കറ്റോട് കണിയാംകുന്നേൽ കെ.ടി. തോമസിനെയാണ് (60) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം വൈകീട്ട് നാലോടെയാണ് മൃതദേഹം കടയിൽ കണ്ടത്. ഷട്ടർ പൂട്ടാതെ താഴ്ത്തിയിട്ട നിലയിലായിരുന്നു. പരിസരവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നേരേത്ത ബേക്കറിയും നടത്തിയിരുന്നു. അടുത്തകാലത്ത് ചായക്കടയിലേക്ക് മാത്രമായി തിരിയുകയായിരുന്നു. കോവിഡ് പ്രതിസന്ധിമൂലം വ്യാപാരം കുറഞ്ഞതോടെ തോമസ് വലിയ വിഷമത്തിലായിരുന്നു. 2019-ൽ ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു. ഇതിെൻറ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ടും മനോവിഷമമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. റീനിയാണ് ഭാര്യ. മക്കൾ: ജെറി, ജിനു.
പറവൂർ: വാണിയക്കാട് ശാന്തിമഠം കിഴക്കഞ്ചേരി വീട്ടിൽ പരേതനായ രാജെൻറ ഭാര്യ ഷൈല (51) നിര്യാതയായി. മക്കൾ: സൂരജ്, ശ്രീരാജ്. മരുമകൾ: നീരജ സൂരജ്.
ചെങ്ങമനാട്: സുധാകർ ആയുർവേദ ഫാർമസി ഉടമ ചെങ്ങമനാട് ചെങ്ങശ്ശേരി വീട്ടിൽ സി.കെ. സുധാകരൻ വൈദ്യർ (സി.ജി.കെ. വൈദ്യർ, -70) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞികൃഷ്ണൻ വൈദ്യർ. മാതാവ്: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: മാള പുത്തൻചിറ തിരുത്തറ വീട്ടിൽ കുടുംബാംഗം ബീനദേവി (വനിത വിങ് യൂനിറ്റ് സെക്രട്ടറി, ചെങ്ങമനാട് മർച്ചൻറ്സ് അസോസിയേഷൻ). മകൻ: സി.എസ്. സുബിൻ (ആയുർവേദ വിദ്യാർഥി).
തമ്മനം: കുത്താപ്പാടി തച്ചപ്പിള്ളി ചുങ്കന്തറ വീട്ടിൽ എം.ബി. മജീദ് (71) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഹസൈനാർ, ഷാഫി, റഹിയാനത്ത്, അസ്മ, സബീന. മരുമക്കൾ: നവാസ്, ഷാഫി, ഷബീർ, സാജിദ, അൻസിയ.
മട്ടാഞ്ചേരി: ചക്കരയിടുക്ക് പള്ളിക്ക് സമീപം അടപ്പിള്ളി വീട്ടിൽ പരേതനായ ഹൈദറിെൻറ മകൻ എ.എച്ച്. അബ്ദുൽ വഹാബ് (56) നിര്യാതനായി. ഭാര്യ: ഫൗസി. മക്കൾ: ബിനു വഹാബ്, സബ വഹാബ്.