Obituary
തിരൂരങ്ങാടി: കളിക്കുന്നതിനിടെ തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി വിദ്യാർഥിനി മരിച്ചു. കരുമ്പിൽ സ്വദേശിയും വെന്നിയൂർ ആറുമടയിൽ താമസക്കാരനുമായ കരുമ്പിൽമികച്ച അബ്ദുൽ നാസറിെൻറ മകളും വാളക്കുളം കെ.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിനിയുമായ നസ്വ ഷെറിനാണ് (13) മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടിനാണ് സംഭവം. കൂടെ കളിച്ചിരുന്ന കുട്ടി വീട്ടുകാരെ വിവരം അറിയിച്ചപ്പോഴേക്കും ബോധം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകീട്ടോടെ ബന്ധുക്കൾക്ക് വിട്ടുനൽകി.മാതാവ്: ഖൈറുന്നീസ. സഹോദരങ്ങൾ: നസ്റീന, നസ്റിയ, നസ്മിയ, നിഷാന.
തിരൂരങ്ങാടി: കളിക്കുന്നതിനിടെ തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി വിദ്യാർഥിനി മരിച്ചു. കരുമ്പിൽ സ്വദേശിയും വെന്നിയൂർ ആറുമടയിൽ താമസക്കാരനുമായ കരുമ്പിൽമികച്ച അബ്ദുൽ നാസറിെൻറ മകളും വാളക്കുളം കെ.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിനിയുമായ നസ്വ ഷെറിനാണ് (13) മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടിനാണ് സംഭവം. കൂടെ കളിച്ചിരുന്ന കുട്ടി വീട്ടുകാരെ വിവരം അറിയിച്ചപ്പോഴേക്കും ബോധം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകീട്ടോടെ ബന്ധുക്കൾക്ക് വിട്ടുനൽകി.
മാതാവ്: ഖൈറുന്നീസ. സഹോദരങ്ങൾ: നസ്റീന, നസ്റിയ, നസ്മിയ, നിഷാന.
ചേറ്റുവ: കുട്ടേങ്ങാടത്ത് എം.കെ. മൊയ്തു (90) നിര്യാതനായി. ചേറ്റുവയിലെ ഷാലിമാർ ഹോട്ടൽ ഉടമയായിരുന്നു. ഭാര്യ: പരേതയായ പാത്ത. മക്കൾ: കബീർ, അബ്ബാസ്, ഷറഫുദ്ദീൻ, സാറ, റസിയ. മരുമക്കൾ: കമാൽ പാഷ, ഷംസുദ്ദീൻ, താഹിറ, സൈറ ബാനു, ഫാസില.
വടക്കേക്കാട്: ചക്കിത്തറ താണിശ്ശേരി ശ്രീധരൻ (73) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: മനോജ്, മിനി, മനീഷ്. മരുമക്കൾ: കുട്ടൻ, രേഖ, അശ്വതി.
കൊണ്ടോട്ടി: കൊളത്തൂർ വിമാനത്താവളം റോഡിന് സമീപം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ചാലക്കുടി എലഞ്ഞിപ്ര കളിക്കൽ മൂതേടൻ വീട്ടിൽ എം.എ. ജോഷിയാണ് (41) മരിച്ചത്. സാമ്പത്തിക പ്രയാസം കാരണമുള്ള മാനസിക പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് സൂചനയെന്ന് കരിപ്പൂർ പൊലീസ് പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ഇദ്ദേഹം വിദേശത്ത് പോയിരുന്നു. എന്നാൽ, കാര്യമായ ജോലി ലഭിക്കാതിരുന്നതോടെ തിരിച്ചുവന്നു. ആഗസ്റ്റ് നാലിന് വിദേശത്തു നിന്നെത്തി വിമാനത്താവള പരിസരത്ത് മുറിയെടുത്ത് ജോലി അന്വേഷിച്ചെങ്കിലും ശരിയായില്ല. ഇതേ തുടർന്നുള്ള പ്രയാസത്തിൽ അത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം. ചൊവ്വാഴ്ചയാണ് കൊളത്തൂർ പുഷ്പക് ഹോട്ടലിന് എതിർവശത്തെ തോട്ടിൻകരയിലെ പ്ലാവിൽ കേബിൾ വയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിയാത്തത് കാരണം കരിപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. മഞ്ചേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.
ഒരുമനയൂർ: മുല്ലപ്പുഴ പത്താവു മൻസിലിൽ വി.എം. ഉസ്മാൻ ഹാജി (79) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: റാഷിദ്, റിഷാദ്, റിൻഷി, റിസ്വാന. മരുമക്കൾ: യൂനുസ്, നജുമ, നസീഫ്.
ചാഴൂർ: മാങ്ങാടി വീട്ടിൽ കുട്ടൻ (76) ഛത്തിസ്ഗഢിലെ കോർബയിൽ നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: ഹിമ, ഹിത, ഹിന. മരുമക്കൾ: താര, സതീഷ് കുമാർ.
പേരൂർക്കട: മസ്ജിദ് ലെയിൻ അസീസ് മൻസിലിൽ പത്രവിതരണക്കാരൻ അബ്ദുൽ റഷീദ് (70-മാധ്യമം മുൻ ഏജൻറ് ) നിര്യാതനായി. ഭാര്യ: ബുഷ്റബീവി. മക്കൾ: പരേതരായ ഷീബ, റബീഷ്. മരുമകൻ: സക്കീർ.
അണ്ടത്തോട്: പാലപ്പെട്ടി പുതിയിരുത്തി ജുമാമസ്ജിദിന് സമീപത്തെ പരേതനായ മുഹമ്മദിെൻറ ഭാര്യ കറുപ്പം വീട്ടിൽ കദീജ (82) നിര്യാതയായി. മക്കൾ: അബൂബക്കർ, ഇബ്രാഹീം, സൈന, സുലു, സാജിത.
കണ്ടശ്ശാംകടവ്: വടക്കേത്തല ചാക്കപ്പായി ഔസേപ്പിെൻറ ഭാര്യ വെറോനിക്ക (87) നിര്യാതയായി. മക്കൾ: ആേൻറാ, അൽഫോൻസ, മേരി, വിൻസൻറ്, തോമസ്, ഫ്രാൻസിസ്. മരുമക്കൾ: റോസി, പോളി, ജോസ്, നീന, ജിൻസി, ലിജി.
മണലൂർ വെസ്റ്റ്: കാഞ്ഞാണി സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ട. ക്ലർക്ക് അറയ്ക്കൽ മാറോക്കി ജോൺസൺ (69) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ബിജോയ് (അസി. മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക് കുണ്ടലിയൂർ), ബിനോയ് (ഷാർജ). മരുമക്കൾ: ലിജി, ഡെല്ല. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് മണലൂർ ഈസ്റ്റ് സെൻറ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ.
കല്ലമ്പലം: വഞ്ചിയൂർ കടവിള കൊടിവിള വീട്ടിൽ പരേതനായ ധർമജെൻറ ഭാര്യ രത്നമ്മ (84) നിര്യാതയായി. മക്കൾ: ഓമന, അനിൽകുമാർ. മരുമക്കൾ: ശ്രീധരൻ, യമുന. സഞ്ചയനം ഞായറാഴ്ച രാവിലെ.
കയ്പമംഗലം: മൂന്നുപീടിക പെരിമംഗലത്തെ പരേതനായ പുഴങ്കരയില്ലത്ത് സുലൈമാെൻറ ഭാര്യ റുക്കിയ (68) നിര്യാതയായി. മക്കൾ: ഷബീർ, സുബൈദ, നിസാർ. മരുമക്കൾ: റസീന, കബീർ, ഷാനിബ.