Obituary
ചാഴൂർ: മാങ്ങാടി വീട്ടിൽ കുട്ടൻ (76) ഛത്തിസ്ഗഢിലെ കോർബയിൽ നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: ഹിമ, ഹിത, ഹിന. മരുമക്കൾ: താര, സതീഷ് കുമാർ.
പേരൂർക്കട: മസ്ജിദ് ലെയിൻ അസീസ് മൻസിലിൽ പത്രവിതരണക്കാരൻ അബ്ദുൽ റഷീദ് (70-മാധ്യമം മുൻ ഏജൻറ് ) നിര്യാതനായി. ഭാര്യ: ബുഷ്റബീവി. മക്കൾ: പരേതരായ ഷീബ, റബീഷ്. മരുമകൻ: സക്കീർ.
അണ്ടത്തോട്: പാലപ്പെട്ടി പുതിയിരുത്തി ജുമാമസ്ജിദിന് സമീപത്തെ പരേതനായ മുഹമ്മദിെൻറ ഭാര്യ കറുപ്പം വീട്ടിൽ കദീജ (82) നിര്യാതയായി. മക്കൾ: അബൂബക്കർ, ഇബ്രാഹീം, സൈന, സുലു, സാജിത.
കണ്ടശ്ശാംകടവ്: വടക്കേത്തല ചാക്കപ്പായി ഔസേപ്പിെൻറ ഭാര്യ വെറോനിക്ക (87) നിര്യാതയായി. മക്കൾ: ആേൻറാ, അൽഫോൻസ, മേരി, വിൻസൻറ്, തോമസ്, ഫ്രാൻസിസ്. മരുമക്കൾ: റോസി, പോളി, ജോസ്, നീന, ജിൻസി, ലിജി.
മണലൂർ വെസ്റ്റ്: കാഞ്ഞാണി സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ട. ക്ലർക്ക് അറയ്ക്കൽ മാറോക്കി ജോൺസൺ (69) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ബിജോയ് (അസി. മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക് കുണ്ടലിയൂർ), ബിനോയ് (ഷാർജ). മരുമക്കൾ: ലിജി, ഡെല്ല. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് മണലൂർ ഈസ്റ്റ് സെൻറ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ.
കല്ലമ്പലം: വഞ്ചിയൂർ കടവിള കൊടിവിള വീട്ടിൽ പരേതനായ ധർമജെൻറ ഭാര്യ രത്നമ്മ (84) നിര്യാതയായി. മക്കൾ: ഓമന, അനിൽകുമാർ. മരുമക്കൾ: ശ്രീധരൻ, യമുന. സഞ്ചയനം ഞായറാഴ്ച രാവിലെ.
കയ്പമംഗലം: മൂന്നുപീടിക പെരിമംഗലത്തെ പരേതനായ പുഴങ്കരയില്ലത്ത് സുലൈമാെൻറ ഭാര്യ റുക്കിയ (68) നിര്യാതയായി. മക്കൾ: ഷബീർ, സുബൈദ, നിസാർ. മരുമക്കൾ: റസീന, കബീർ, ഷാനിബ.
പറവൂർ: ഒരു വൃക്കയുമായി 37 വർഷം ജീവിച്ച പുത്തൻവേലിക്കര മഠത്തിൽപറമ്പിൽ വള്ളോത്തി (82) നിര്യാതയായി. ഇരുവൃക്കയും തകരാറിലായ ഇളയ മകൾ അമ്മിണിക്ക് 1984-ൽ വള്ളോത്തിയുടെ ഒരു വൃക്ക നൽകിയെങ്കിലും രണ്ടുവർഷമേ മകൾ ജീവിച്ചിരുന്നുള്ളൂ. ഏതാനും വർഷങ്ങൾക്കുശേഷം ഭർത്താവ് തേവനും മരിച്ചു. ഇതോടെ കൂലിവേലയും തൊഴിലുറപ്പ് തൊഴിലും ചെയ്ത് തനിച്ചായിരുന്നു താമസം. അവയവദാന ശസ്ത്രക്രിയക്ക് ആരും മുന്നോട്ടുവരാൻ മടിച്ചിരുന്ന കാലത്ത് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ രണ്ടാമത്തെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയായിരുന്നു വള്ളോത്തിയുടേത്. വാർധക്യസഹജമായ ക്ലേശങ്ങൾ ഉണ്ടെങ്കിലും മരണംവെരയും കഠിനാധ്വാനം ചെയ്ത് ആരെയും ആശ്രയിക്കാതെയാണ് ജീവിച്ചത്. വള്ളോത്തിയെ വൃക്കദാന ദിനാചരണഭാഗമായി ഓരോ വർഷവും യുവജന സാംസ്കാരിക സംഘടനകളും കുടുംബശ്രീയും മറ്റും ആദരിക്കാറുണ്ട്. മക്കൾ: ലീല, കുമാരി. മരുമക്കൾ: പരേതനായ ശിവൻ, വേലായുധൻ.
നേമം: കാരയ്ക്കാമണ്ഡപം മേലാംകോട് ശങ്കരമംഗലം തെറ്റിമുക്കം വീട്ടിൽ വിക്രമൻനായർ (60) നിര്യാതനായി. മാതാവ്: വസുമതിയമ്മ. ഭാര്യ: ശശികല. മക്കൾ: വിദ്യ, ദിവ്യ. മരുമകൻ: അഖിൽ. സംസ്കാരം വ്യാഴാഴ്ച പകൽ ഒന്നിന് തൈക്കാട് ശാന്തികവാടത്തിൽ.
കാലടി: കുറ്റിലക്കര അൻമുറ വീട്ടിൽ അന്തോണി ദേവസിക്കുട്ടി (84) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: മേഴ്സി, ലില്ലി. മരുമക്കൾ: ഫ്രാൻസിസ്, ബോബൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ വേങ്ങൂർ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.
കോതമംഗലം: നാടുകാണി തോണിക്കണ്ടം, വട്ടക്കുന്നേൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ (81) നിര്യാതയായി. മക്കൾ: ജോസഫ് (റിട്ട.എസ്.ഐ), ഷേർലി, ആൻസി, ചാക്കോ. മരുമക്കൾ: ലൈസ്, ചാക്കോച്ചൻ, മാർട്ടിൻ സേവ്യർ, റെജീന. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് നാടുകാണി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.
തിരുവനന്തപുരം: നാലാഞ്ചിറ തട്ടിനകം മേലേ എള്ളുവിള വീട്ടിൽ (ടി.ആർ.ഡബ്ല്യു.എ ബി 142) പരേതനായ ജനാർദനൻ പിള്ളയുടെ ഭാര്യ കമലാഭായി (85) നിര്യാതയായി. മകൾ: ചന്ദ്രിക. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ എട്ടിന്.