Obituary
പെരുമ്പാവൂർ: ചേലക്കുളം പുത്തനങ്ങാട് പുത്തൻപുരയിൽ വീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ മകൻ ഉമ്മർ (66) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഫാറൂഖ്, ഹസീന, അബ്ദുൽ അസീസ്, അബ്ദുൽ ഹാരിസ്. മരുമക്കൾ: ഷുക്കൂർ, റിസ്വാന ഷാജിത, സുബൈദ.
പെരുമ്പാവൂർ: എ.എം റോഡിലെ പാലക്കാട്ടുതാഴത്ത് തടിലോറി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുടിക്കൽ ചിറയൻപാടം വടക്കൻ വീട്ടിൽ കുഞ്ഞുമുഹമ്മദിെൻറ മകൻ അലിയാണ് (32) മരിച്ചത്. വെള്ളിയാഴ്ച പുലർച്ച നാേലാടെയായിരുന്നു അപകടം. പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന അലിയുടെ ബൈക്കിൽ തടിലോറി ഇടിക്കുകയായിരുന്നു. പാലത്തിൽ മാസങ്ങളായി കുഴി രൂപപ്പെട്ട് തകർന്ന നിലയിലാണ്. ബൈക്ക് വെട്ടിച്ച് മാറ്റുന്നതിനിടെ മറിഞ്ഞുവീണ അലി ലോറിക്കടിയിൽപെടുകയായിരുന്നു. പ്രവാസിയായ അലി ഗൾഫിലേക്ക് തിരിച്ചുപോകുന്നതിന് ടിക്കറ്റ് എടുക്കാൻ കോഴിക്കോട് പോകുന്ന യാത്രയിലാണ് അപകടം. ഒമ്പതുമാസം മുമ്പായിരുന്നു വിവാഹം. ഭാര്യ നൗഫിയ ഏഴ് മാസം ഗർഭിണിയാണ്. മാതാവ്: റുഖിയ.
പെരുമ്പാവൂർ: ചേലാമറ്റം റയോൺസ് ക്വാർട്ടേഴ്സിൽ ചെന്താര സി.പി. കുഞ്ഞു മുഹമ്മദ് (74) നിര്യാതനായി. ട്രാവൻകൂർ റയോൺസ് കമ്പനിയിലെ ആദ്യകാല ജീവനക്കാരനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ഷാജഹാൻ, ഷിഹാബ്, ഷെമീന, സുനിത, മരുമക്കൾ: ഷാജി, ഷെമീർ, ജാസ്മിൻ, റാഹത്ത്.
അഴീക്കോട്: മേനോൻബസാറിൽ പരേതനായ അയ്യാരിൽ കരിക്കുളത്ത് മുഹമ്മദ് നിസാറിെൻറ ഭാര്യ സാറ (79) നിര്യാതയായി. പറവൂർ കൂലോത്ത് മമ്മുഹാജിയുടെ മകളാണ്. മക്കൾ: സുൽഫിക്കർ, ഐഷാബി, ഹലീമാബി, സഫൂറ, ഹഫ്സ. മരുമക്കൾ: അക്ബർ, നിസാർ, അക്ബർ, നാസർ, റഹിയാന.
ആലുവ: തോട്ടയ്ക്കാട്ടുകര ഇലവുങ്കൽ ഇ.കെ. ശ്രീധരൻ (87) നിര്യാതനായി. തോട്ടയ്ക്കാട്ടുകര എസ്.എൻ.ഡി.പി ശാഖ സ്ഥാപക പ്രസിഡൻറാണ്. റിട്ട. ഇറിഗേഷൻ ജീവനക്കാരനായിരുന്നു. ഭാര്യ: കമലം കുറുമശ്ശേരി പന്തലാക്കൽ കുടുംബാംഗം. മക്കൾ: ശ്രീകുമാർ (കാംകോ അത്താണി ), ശ്രീജികുമാർ (എയർപോർട്ട്), സിന്ധു. മരുമക്കൾ: വിജി (ജി.ടി.എൻ സൊസൈറ്റി), സുജ (റെയിൽവേ).
കാലടി: തോമ്പ്രക്കുടി ശങ്കരെൻറ മകൻ ടി.എസ്. രാഘവൻ (62) നിര്യാതനായി. ഭാര്യ: ടി. പ്രീത (വാട്ടർ അതോറിറ്റി, എറണാകുളം). മക്കൾ: ദീബു, ജ്യോതിഷ്.
മൂവാറ്റുപുഴ: നാകപ്പുഴ ഏഴാനിക്കാട്ട് പുന്നക്കോട്ടിൽ (കോതവഴിക്കൽ) ജോസഫ് ചാക്കോ (74) നിര്യാതനായി. ഭാര്യ: മരിയ കുളപ്പുറം പിച്ചാപിള്ളിൽ കുടുംബാംഗം. മക്കൾ: ജയിംസ്, മാത്യൂസ്. മരുമകൾ: റാണി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് നാകപ്പുഴ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.
കാഞ്ഞൂർ: നാലാം വാർഡ് പത്മാലയം പി. രാജു (അസി. എൻജിനീയർ, കെ.എസ്.ഇ.ബി, ചൊവ്വര) നിര്യാതനായി. തുറവുംകര മംഗലംപാണ്ടിൽ പരേതനായ എം. ഭൂതനാഥമേനോെൻറയും കാഞ്ഞൂർ വാരനാട്ട് ചന്ദ്രമതിയുടെയും (റിട്ട. ഹെഡ്മിസ്ട്രസ്, അകവൂർ ഹൈസ്കൂൾ, ശ്രീമൂലനഗരം) മകനാണ്. ഭാര്യ: കൊടകര ഐക്കര കുടുംബാംഗം ഡോ. രാജി. മക്കൾ: വൈഷ്ണവ്, ദേവിക.
ആലങ്ങാട്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന നീറിക്കോട് കെ.കെ. ജങ്ഷന് സമീപം പള്ളത്തുപറമ്പിൽ അഷ്റഫിെൻറ ഭാര്യ നജ്മ (56) മരിച്ചു. മക്കൾ: ഷറഫുദ്ദീൻ, സുൽഫി. മരുമക്കൾ: റഫീഖ്, റൈഹാന.
എടവനക്കാട്: കപ്പിത്താംപറമ്പിൽ ജോർജ് (69) നിര്യാതനായി ഭാര്യ: ഷേർളി. മകൾ: ജിഷ്മ. മരുമകൻ: ലോറൻസ്.
മട്ടാഞ്ചേരി: പുതുവാശ്ശേരി പറമ്പിൽ പരേതനായ സ്റ്റാലിൻ സെയ്ത് മുഹമ്മദിെൻറ മകൻ കെ.എസ്. സുബൈർ (74) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: നിസാർ, അസ്ലം, അനീഷ, ഹസീന. മരുമക്കൾ: നസീർ, സിനി, സിമി, റഫിയത്ത്.
കോതമംഗലം: കുട്ടമ്പുഴ കുറ്റിയാംചാൽ ആലുങ്കൽ കുഞ്ഞൻപിള്ളയുടെ ഭാര്യ ജാനകി (82) നിര്യാതയായി. മക്കൾ: രാജമ്മ, ശിവൻ, ലീല, അമ്മിണി, രാജു, സിന്ധു. മരുമക്കൾ: ശശി, കുമാരി, ഷാജൻ, ശശി, ബിന്ധു, സന്തോഷ്.