Obituary
കൊല്ലം: അയത്തിൽ അപ്സര ജങ്ഷനിൽ സുരഭി നഗർ 70 ൽ അയ്യപ്പൻ ചെട്ടിയാരുടെ ഭാര്യ കനകമ്മാൾ (73) നിര്യാതയായി. മക്കൾ: മിനി, ജയ. മരുമക്കൾ: അശോകൻ, ബാബു.
ചാത്തന്നൂർ: കാരംകോട് ഉളിയനാട് പത്മവിലാസത്തിൽ രവീന്ദ്രൻപിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: രമണി, ഉഷ, രാജേന്ദ്രൻപിള്ള, ശ്രീകുമാരൻപിള്ള, ശ്രീദേവി, ശ്രീലത. മരുമക്കൾ: വേണുനാഥൻ പിള്ള, ശശിധരൻപിള്ള, ശോഭന, സതി, തുളസീധരൻപിള്ള, അജയകുമാർ.
നീണ്ടകര: തോപ്പിൽ പടിഞ്ഞാറ്റതിൽ ജെയിംസ് പത്രോസിെൻറ (റിട്ട.വിദ്യാഭ്യാസ വകുപ്പ്) ഭാര്യ എലിസബത്ത് ജെയിംസ് (ലീല -73) നിര്യാതയായി. മക്കൾ: റവ. ഫാദർ ജോസഫ് ജെയിംസ്, ആൻറണി ജെയിംസ് (അധ്യാപകൻ, ക്രിസ്തുരാജ് എച്ച്.എസ്.എസ് കൊല്ലം), ബെയിസി ജെയിംസ് (അധ്യാപിക, വിമലഹൃദയ എച്ച്.എസ്.എസ്, കൊല്ലം), മേഴ്സി ജെയിംസ് (അധ്യാപിക, ശക്തികുളങ്ങര സെൻറ് ജോസഫ് എച്ച്.എസ്). മരുമക്കൾ: ജെസ്പിൻ, ജെയിംസ് ജോസഫ് (റിട്ട.റവന്യൂ ഡിപ്പാർട്ട്മെൻറ്), ജോസഫ് മോസസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് നീണ്ടകര സെൻറ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.
ഉമയനല്ലൂർ: മുക്കടയിൽ വീട്ടിൽ പരേതനായ സുലൈമാൻകുഞ്ഞിെൻറ ഭാര്യ സുഹ്റാബീവി (66) നിര്യാതയായി. മക്കൾ: സുലേഖ, സാബു, ഷൈലജ, അൻസാരി (സഫാ മെഡിക്കൽസ്, ഉമയനല്ലൂർ). മരുമക്കൾ: നാസറുദ്ദീൻ, നസീർ, സറീന, സുമയ്യ.
വെഞ്ഞാറമൂട്: ആലുന്തറ പേയ്ക്കാവിള വീട്ടില്‍ ഗോപിനാഥക്കുറുപ്പ് (83) നിര്യാതനായി. ഭാര്യ: ഇന്ദിരയമ്മ. മക്കള്‍: സീനാ കൃഷ്ണകുമാര്‍ (ശ്രീ ഗോകുലം പബ്ലിക് സ്കൂള്‍, ആറ്റിങ്ങല്‍), സീമ. മരുമക്കള്‍: കൃഷ്ണകുമാര്‍ (പി.ആര്.ഒ ഗോകുലം ഗ്രൂപ്), മണികണ്ഠന് നായര്‍ (ഗവ. കോണ്ട്രാക്ടര്).
വെഞ്ഞാറമൂട്: വെള്ളുമണ്ണടി രാജമന്ദിരത്തില്‍ പരേതനായ ദാമോദരെൻറ ഭാര്യ ചെല്ലമ്മ (98) നിര്യാതയായി. മക്കള്‍: ബേബി, സുധനേശന്, സുകുമാരി, പ്രഭാകരന്, ചിന്താമണി, ബാബു, അംബിക, രാജന്. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.
ആര്യനാട്: എരുമോട് ശ്രീമന്ദിരത്തിൽ പരേതനായ കൃഷ്ണൻ നായരുടെയും രുഗ്മിണിയമ്മ ടീച്ചറുടെയും മകൻ കെ.ആർ. ശ്രീലാൽ (51- ഹെഡ്മാസ്റ്റർ, ഈഞ്ചപ്പുരി വെൽഫെയർ എൽ.പി.എസ്, ആര്യനാട്) നിര്യാതനായി. ഭാര്യ: മിനികൃഷ്ണ (അധ്യാപിക, ഗവ. എൽ.പി.എസ് പരുത്തിപ്പള്ളി). മകൻ: ശ്രീഹരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
മുടപുരം: ചിറയിൻകീഴ് പുരവൂർ നിഷ നിവാസിൽ (നാൽപറ) ജെ. ശ്രീധരൻ നായർ (70) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: മുകേഷ്, നിഷാകുമാരി.
ആറ്റിങ്ങൽ: കവിയും ഗാനചയിതാവുമായ ടോൾമുക്ക് സരോദിൽ സതീശൻ വഞ്ചിയൂർ (73) നിര്യാതനായി. ഋതുവിലാപം, സതീശൻ വഞ്ചിയൂരിെൻറ കവിതകൾ എന്നിവയാണ് പ്രധാന കവിത സമാഹാരങ്ങൾ. കൊടിമൂട്ടിൽ, തൊഴുവൻകോട്, പണിമൂല, ശാർക്കര ക്ഷേത്രങ്ങൾക്കുവേണ്ടി രചിച്ച ഗാനങ്ങൾ ഏറെ ശ്രദ്ധനേടി. ആറ്റിങ്ങൽ രാഗമാലിക തിയറ്റേഴ്സിനുവേണ്ടി ‘ഗർത്തം’ നാടകത്തിെൻറ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. രാഷ്ട്രശിൽപി മാസിക പ്രസിദ്ധീകരിച്ചു. പരസ്യ ഡബ്ബിങ് രംഗത്ത് നീണ്ടകാലം പ്രവർത്തിച്ചിരുന്നു. ഭക്തിഗാനങ്ങളെഴുതി സ്വയം ചിട്ടപ്പെടുത്തി അവതരിപ്പിച്ചിരുന്ന സോപാനം ഭക്തിസംഗീതികയുടെ സംഘാടകനായിരുന്നു. കെ.എസ്.വൈ.എഫിെൻറ ആദ്യ വഞ്ചിയൂർ മേഖല പ്രസിഡൻറായിരുന്നു. ഭാര്യ: പരേതയായ പ്രസന്ന. മക്കൾ: മാനസ്, മൃണാൾ, ഇംറോസ്. സഞ്ചയനം 20ന് രാവിലെ 8.30ന്.
ആറ്റിങ്ങൽ: വലിയകുന്ന് പോളിടെക്നിക്കിന് സമീപം എസ്.പി സദനത്തിൽ ശിവരാജൻ (പൊടിയൻ -69) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: അമ്പിളി, ബിനു. മരുമക്കൾ: ബിനു, ദീപിക. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
നെടുമങ്ങാട്: തൊളിക്കോട് തേവൻപാറ ജസീന മൻസിലിൽ അബ്ദുൽ മജീദ് (80 ^റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) നിര്യാതനായി. ഭാര്യ: സൈനബ ബീവി. മക്കൾ: ജാഫർഖാൻ, ഷംനാദ്, സുധീർ, ജസീന. മരുമക്കൾ: സുജിത, ഷമീ ഷംനാദ് (തൊളിക്കോട് ഗ്രാമപഞ്ചായത്ത് അംഗം), ഷൈല.
ശാസ്തമംഗലം: പുല്ലേക്കോണം ലെയ്ൻ ഒന്ന് പി-39 കുമാരി ഭവനിൽ പരേതനായ എസ്. കൃഷ്ണൻ നായരുടെ ഭാര്യ കെ. സരോജിനിയമ്മ (92-റിട്ട. അധ്യാപിക, കോട്ടൺഹിൽ ഹൈസ്കൂൾ) നിര്യാതയായി. മക്കൾ: പരേതയായ ലക്ഷ്മീ ദേവി, പരമേശ്വരൻ നായർ, പത്മകുമാർ, രാജലക്ഷ്മി. മരുമക്കൾ: വി.ടി. ശ്രീകുമാർ, ആർ.എസ്. ദീപാനായർ, എസ്. ലക്ഷ്മി ദേവി, ജെ. അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.