Obituary
കൊടുങ്ങല്ലൂർ: തച്ചുശാസ്ത്ര വിദഗ്ധനും ജ്യോതിഷ പണ്ഡിതനുമായ പുല്ലൂറ്റ് കോഴിക്കട വില്വാ മംഗലത്ത് അപ്പുക്കുട്ടൻ പണിക്കർ (91) നിര്യാതനായി. ഭാര്യ: പരേതയായ തങ്കം. മക്കൾ: ശ്രീനിവാസൻ, ശ്രീദേവി, ഉമേശൻ, ദിനേശൻ, രാജേശ്വരി. മരുമക്കൾ: രാജി, സുരേന്ദ്രൻ, രജിത, സബിത, ശിവൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് കല്ലിപ്പറമ്പിൽ അബൂബക്കർ (85) നിര്യാതനായി. മക്കൾ: മുഹമ്മദാലി, ഷൗക്കത്തലി, അഷറഫ്, റംല, റഷീദ, റജൂല. മരുമക്കൾ: ഷമിദ, സാജിദ, സബീന, ബഷീർ, സലീം, പരേതനായ ലത്തീഫ്.
ചാവക്കാട്: ബ്ലാങ്ങാട് കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറ് പരേതനായ ചക്കാണ്ടൻ വേലായി മാസ്റ്ററുടെ മകൻ ബാബുരാജ് (54) നിര്യാതനായി. കേരള ബാങ്ക് കുന്നംകുളം ബ്രാഞ്ച് സീനിയർ അക്കൗണ്ടൻറാണ്. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, കേരള ബാങ്ക് എംപ്ലോയീസ് സൊസൈറ്റി ഡയറക്ടർ, കല്ലുങ്ങൽ ക്ഷേത്ര കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മാതാവ്: പരേതയായ തങ്കം. ഭാര്യ: സുനിത (എസ്.ബി.ഐ ചാവക്കാട്). മകൾ: അഞ്ജലി. സംസ്കാരം ശനിയാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ.
ചാവക്കാട്: പുത്തൻകടപ്പുറം മുനവ്വീർ പള്ളിക്ക് തെക്ക് മുട്ടിൽ കോയ (74) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ബാദുഷ, ഷഫീഖ്, ഹസൻ, ഹുസൻ, ഷാഹിദ, ഷമീറ. മരുമക്കൾ: റഷീദ്, ഷുക്കൂർ, നജീബ, മാജിദ, സുഹൈല.
അഞ്ചൽ: ഇടമുളയ്ക്കൽ വൃന്ദാവനംമുക്ക് സുജിത് ഭവനിൽ ശശിധരൻനായർ (67- റിട്ട. സൈനികൻ) നിര്യാതനായി. ഭാര്യ: സരളകുമാരി. മക്കൾ: സുജിത്കുമാർ, സുജകുമാരി. മരുമക്കൾ: ഹരികൃഷ്ണൻ, രജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.
പെരിങ്ങോട്ടുകര: കിഴക്കുംമുറി കാരേപറമ്പിൽ ധർമരാജെൻറ ഭാര്യ സുലേഖ (68) നിര്യാതയായി.
ശാസ്താംകോട്ട: വെസ്റ്റ് കല്ലട സർവിസ് സഹകരണബാങ്ക് മുൻ സെക്രട്ടറിയും കെ.സി.എസ്.പി.എ താലൂക്ക് പ്രസിഡൻറും കുന്നത്തൂർ കിഴക്ക് എസ്.എൻ.ഡി.പി ശാഖ സെക്രട്ടറിയുമായിരുന്ന കുന്നത്തൂർ കിഴക്ക് പുത്തൂരം വീട്ടിൽ സോമൻ (73) നിര്യാതനായി. ഭാര്യ: സുലത. മക്കൾ: സീമ, സീന. മരുമക്കൾ: ജയകൃഷ്ണൻ (ബഹ്റൈൻ), മനു (സ്വിറ്റ്സർലൻഡ്).
ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കോതപുരം കല്ലുംമൂട്ടിൽ വിശ്വനാഥൻ (59- ശ്രീഭദ്ര ബസ് സർവിസ് ഉടമ) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഹരീഷ്, അനുപമ.
അരിമ്പൂർ: എറവ് ഹൈടെക് നഗറിൽ പടിക്കല പാപ്പച്ചെൻറ ഭാര്യ റോസിലി (55) നിര്യാതയായി. കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 9.15ന് എറവ് സെൻറ് തെരേസാസ് കപ്പൽ പള്ളി സെമിത്തേരിയിൽ.
ചവറ: കൊട്ടുകാട് ഹാഷിം മൻസിലിൽ (മാവെള്ളയിൽ) പരേതനായ അബ്ദുൽ അസീസിെൻറ ഭാര്യ സഫിയാബീവി (65) നിര്യാതയായി. മക്കൾ: താജുന്നിസ, ഷീജ, സോജ, ഹാഷിം. മരുമക്കൾ: നാസറുദ്ദീൻ, സലിം, നെജി.
വര്‍ക്കല: നിയന്ത്രണം തെറ്റിയ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വര്‍ക്കല പുല്ലാന്നികോട് തുണ്ടന്വിള വീട്ടില്‍ സുദര്ശനന് (65) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30നായിരുന്നു അപകടം.രാത്രിയില്‍ അയല്‍വാസിയെ ആശുപത്രിയിലാക്കി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. വീടിനടുത്തുള്ള ഇറക്കം ഇറങ്ങവെ നിയന്ത്രണം തെറ്റിയ ഓട്ടോ തെങ്ങിലിടിച്ച് മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ സുദര്‍ശനനെ വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രമ. മക്കള്‍: സുജി, സുമി.
നെടുമങ്ങാട്: പൂവത്തൂര്‍ പട്ടമത്ത് ഷിജി ഭവനില്‍ അനില്‍കുമാര്‍ (50) നിര്യാതനായി. ഭാര്യ: ഷീജ. മക്കള്‍: ഷിജി, ഷിബി.