Obituary
അമ്പലപ്പുഴ: മത്സ്യബന്ധനം നടത്തുന്നതിനിടെ തിരയില്‍പെട്ട തൊഴിലാളി മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് അരശർക്കടവിൽ പരേതനായ ചിന്നപ്പെൻറ മകന് സിൽവസ്റ്റർ എന്ന സിലീക്കാണ് (48) മരിച്ചത്. ഇന്നലെ രാവിലെ നർബോണ ചാപ്പലിന് സമീപം മത്സ്യബന്ധനത്തിന് പൊന്തുവള്ളത്തില്‍ വല ഇറക്കുന്നതിനിടെയാണ് അപകടം. ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിനൊടുവിൽ നർബോന തീരത്തിന് തെക്കുനിന്ന് മൃതദേഹം കണ്ടെത്തി. തോട്ടപ്പള്ളി തീരദേശ പൊലീസും പുന്നപ്ര പൊലീസും തിരച്ചിലിന് നേതൃതം നൽകി. മാതാവ്: പരേതയായ അമ്മിണി. സഹോദരി: ലാലി.
ഗുരുവായൂർ: അരിയന്നൂർ ഓടാട്ട് ശ്രീധരൻ (80) നിര്യാതനായി. ഭാര്യ: ദേവകി (റിട്ട. വില്ലേജ് ഓഫിസർ). മകൾ: ശ്രീജ. മരുമകൻ: നരോത്തമൻ.
മുണ്ടക്കയം: ശബരിമല ദർശനത്തിന് പോകവെ അയ്യപ്പഭക്തൻ കുഴഞ്ഞുവീണ് മരിച്ചു. കൂട്ടിക്കൽ പാലമുറ്റത്ത് പി.എസ്. രാജുവാണ് (61 ) മരിച്ചത്. പമ്പയിൽനിന്ന് സന്നിധാനത്തേക്ക് പോകുംവഴി സ്വാമി അയ്യപ്പൻ റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. അയ്യപ്പസേവ സമാജം സംസ്ഥാന ഭാരവാഹിയായിരുന്നു. മുണ്ടക്കയം വരിക്കാനി ജങ്ഷനിലെ കീർത്തി പെട്രോൾ പമ്പ്, കീർത്തി മെഡിക്കൽ സ്റ്റോർ, എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറാണ്. ഭാര്യ: കൂട്ടിക്കൽ താളുങ്കൽ പുത്തൻപറമ്പിൽ കുടുംബാംഗം ഷീബ. മക്കൾ: അഖിൽ എസ്. രാജ്, അനു എസ്. രാജ്. മരുമകൻ: പ്രിയേഷ് മോഹൻ.
നടത്തറ: കൊഴുക്കുള്ളി കാക്കനാടന് ഗോപിയുടെ മകള്‍ അഹല്യ (20) നിര്യാതയായി. മാതാവ്: ലതിക. സഹോദരന്: അഖില്‍.
എറിയാട്: ചൈതന്യ നഗറിൽ മംഗലത്ത് സുബ്രഹ്മണ്യൻ (92) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: തങ്കമണി, ഉണ്ണികൃഷ്ണൻ, യമുന, മിനി, ഗിരിജ, പ്രകാശൻ. മരുമക്കൾ: സിദ്ധാർഥൻ, ഉഷ, പ്രദീപൻ, പ്രകാശൻ, ബിജു, വിജിത.
കോതമംഗലം: കോച്ചാട്ട് പരേതനായ ഡേവിഡിെൻറയും അമ്മിണിയുടെയും മകൻ ഡി. ആൻറണി (വിമുക്ത ഭടൻ-63) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: അരുൺ പ്രിയ (ബംഗളൂരു), അരുൺ ഫിയോന (യു.എസ്.എ), അരുണിമ (സിംഗപ്പൂർ). മരുമക്കൾ: ബിജു, അനൂപ്, ജിജോ.
പറവൂർ: വഴിക്കുളങ്ങര പട്ടശ്ശേരിൽ ഡോ. ബേബി പീറ്റർ (86) നിര്യാതനായി. കൂനമ്മാവ് ഗവ. ആശുപത്രി റിട്ട. ആർ.എം.ഒയാണ്. ഭാര്യ: മേരി. മക്കൾ: സീനു, റീനു, ഡോ. മീനു. മരുമക്കൾ: എബ്രഹാം (എൻജിനീയർ), ജോർഡി (ബിസിനസ്), സുജിത് എബ്രഹാം (പ്രിൻസിപ്പൽ, കെ.എം.സി.ടി ഫാർമസി കോളജ്, കോഴിക്കോട്).
അഴീക്കോട്: മൂന്നുപീടികക്ക് സമീപം പരേതനായ ചീക്കോട്ട് വേലായുധെൻറ മകൾ സുമംഗല (58) നിര്യാതയായി. കോവിഡ് ബാധിച്ച് തൃശൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എറിയാട് പഞ്ചായത്ത് മുൻ സി.ഡി.എസ് ചെയർപേഴ്സനാണ്. മകൾ: രേഷ്മ. മാതാവ്: കൗസല്യ.
പാവറട്ടി: പഴു -ചിറക്കൽ പരേതനായ പുതിയ വീട്ടിൽ മെഹബൂബിെൻറ ഭാര്യ താഹിറ മെഹബൂബ് (60) നിര്യാതയായി. മകൾ: ഡോ. ഷഹനാസ്.
വാടാനപ്പള്ളി: ടി.എൻ. പ്രതാപൻ എം.പിയുടെ സഹോദരിയും ഏങ്ങണ്ടിയൂർ ഏത്തായ് ഉണ്ണിക്കോച്ചൻ ചന്ദ്രെൻറ ഭാര്യയുമായ പങ്കജാക്ഷി (73) നിര്യാതയായി. മക്കൾ: ഷീല, ലീന, രാജു. മരുമക്കൾ: കൃഷ്ണൻ, സുദർശനൻ, ദിവ്യ.
കോതമംഗലം: ഇഞ്ചത്തോട്ടി ചെമ്പനാൽ സി.ഐ. ജേക്കബ് (63) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: എൽദോസ്, എയ്ഞ്ചൽ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ഇഞ്ചത്തോട്ടി മാർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
വാടാനപ്പള്ളി: മന്ദലാംകുന്ന് സ്വദേശിയായ വാടാനപ്പള്ളി ഗവ. ഹൈസ്കൂളിന് സമീപം താമസിക്കുന്ന, ആലത്തിൽ പരേതനായ മുഹമ്മുവിെൻറ മകൻ നൂറുദ്ദീൻ (67) നിര്യാതനായി. ഭാര്യ: പുത്തൻപുരയിൽ കൗലത്ത്. മക്കൾ: ജൂസിഫൈന, മുസമ്മിൽ. മരുമക്കൾ: സലീം, റൂസ്ന.