Obituary
കുന്നന്താനം: ലക്ഷ്മി നിവാസിൽ ടി.പി. ദേവകിയമ്മ (94) നിര്യാതയായി. തിരുവല്ല പൊടിയാടി തയ്യിൽ കുടുംബാംഗമാണ്. മക്കൾ: സുശീല, ലീലമ്മ. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, ഗോപാലകൃഷ്ണൻ നായർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
ആപ്പാഞ്ചിറ: പൂഴിക്കോൽ കണിയാംപടിക്കൽ പരേതനായ മുഹമ്മദിെൻറ ഭാര്യ നജ്മ (58) നിര്യാതയായി.
എഴുകോൺ: ഇരുമ്പനങ്ങാട് പുത്തൻവിള വീട്ടിൽ പരമേശ്വരൻ (മണി, 69) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഷീജ, ഷിബു. മരുമക്കൾ: രാധാകൃഷ്ണൻ, രാധിക.
പാറത്തോട്: കിഴുകണ്ടയില്‍ പരേതനായ കെ.ജെ. മാത്യുവിെൻറ ഭാര്യ റൂബി ആൻറണി (റിട്ട. ഹെഡ് ക്ലര്‍ക്ക്, മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോഓപറേറ്റിവ് ബാങ്ക്, 69) നിര്യാതയായി. ഇഞ്ചിയാനി കാരികുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ലീന്‍ ജോസ് മാത്യു, ലിയാ കാതറൈന് മാത്യു, ലിറിന് ആൻറണി മാത്യു. മരുമക്കള്‍: ഷെറിന് ജോയി പൊന്മറ്റം (അങ്കമാലി), ജെറാള്‍ഡ് ജോസഫ് കാക്കനാട്ട് (തൊടുപുഴ). സംസ്കാരം വെള്ളിയാഴ്ച 2.30ന് വെളിച്ചിയാനി സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.
കെഴുവംകുളം: പാലാ, കോട്ടയം ബാറുകളിലെ അഭിഭാഷകനായിരുന്ന കെഴുവംകുളം താഴത്ത് പര്യാത്ത് അഡ്വ. എൻ. രാഘവൻ ( രാഘവൻ വക്കീൽ -86) നിര്യാതനായി. ഭാര്യ: എ.കെ. തങ്കമ്മ (റിട്ട. അധ്യാപിക, പാലാ ഗവ.ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ആർ. വിലാസ് (അസ്ട്രോളജർ, ദ്രാവിഡ ത്രികാല ജ്യോതിഷകേന്ദ്രം), മൃദുല ദേവി (സൗത്ത് ഇന്ത്യൻ ബാങ്ക്, നെടുങ്കണ്ടം). മരുമക്കൾ: റെയ്നി വിലാസ് (സെൻട്രൽ മാർക്കറ്റിങ് സൊസൈറ്റി, പാലാ), ബിനീഷ് (ബിസിനസ്).
ഓച്ചിറ: പായിക്കുഴി കൈമൂട്ടില്‍ തെക്കതില്‍ (പാലത്തുംകട) ജമീലാബീവി (75) കോവിഡ് ബാധിച്ച് മരിച്ചു. വ്യാഴാാഴ്ച ഉച്ചയോടെ വീട്ടിൽ കുഴഞ്ഞുവീഴുകയാായിരുന്നു. സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. മകന്: സലിം ചേന്നല്ലൂര്‍. മരുമകള്‍: നൂര്ജഹാന്.
കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം മുഴങ്ങോടി മഠത്തിനേത്ത് വീട്ടിൽ എസ്. വേണുഗോപാൽ (59) നിര്യാതനായി. ഡി.വൈ.എഫ്.ഐ കല്ലേലിഭാഗം വില്ലേജ് സെക്രട്ടറി, ശാസ്ത്രസാഹിത്യ പരിഷത്ത് തൊടിയൂർ യൂനിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അവിവാഹിതനാണ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി തൊടിയൂർ ലോക്കൽ സെക്രട്ടറിയായിരുന്ന പരേതനായ എ.എസ്.ആനന്ദൻ-ജനാധിപത്യ മഹിള അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി അംഗമായിരുന്ന ഇ.വി. രുദ്രാണി അമ്മാൾ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: കലാകുമാരി, വസന്തകുമാരി, ആനന്ദകുസുമം, കെ.പ്രസാദ്, കവിതാലക്ഷ്മി, സന്തോഷ് കുമാർ, സജീവ് കുമാർ, തൊടിയൂർ പ്രദീപ് കുമാർ. സഞ്ചയനം ഒമ്പതിന് രാവിലെ എട്ടിന്.
വെട്ടത്തൂർ: തേലക്കാട് പരേതനായ അരക്കുപറമ്പൻ കുഞ്ഞേന്തിയുടെ മകൻ അബ്ദു ഹാജി (78) നിര്യാതനായി. മക്കൾ: ഉമ്മർ, മുസ്തഫ (മക്ക), സുബൈദ, റംലത്ത്. മരുമക്കൾ: അഷ്റഫ് (കക്കൂത്ത്), ഹുസൈൻ (ഏപ്പിക്കാട്), ഫിറോസ് ബീഗം (പള്ളിക്കുത്ത്), സാബിദ (ഉച്ചാരക്കടവ്).
പട്ടിക്കാട്: കാര്യവട്ടത്തെ പൊന്നങ്ങാതൊടി ഖദീജ (73) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കക്കൂത്ത്പാറക്കല് (പൂഞ്ചോലക്കല്) ഹംസ. മക്കള്‍: സലീന, നവാസ്, യൂനുസ് സലീം, വഹീദ, ഷഹനാസ്. മരുമക്കള്‍: ഹംസകുട്ടി, ഫസ്ല, സജ്ന, മുസ്തഫ, ഹനീഫ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാര്യവട്ടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
പെരുമ്പടപ്പ്: വട്ടപ്പറമ്പിൽ സരോജിനി (85) നിര്യാതയായി. മക്കൾ: മണി, സുമതി, ശാരദ, സുധ, ജയരാജ്, ഷാജി, പ്രമോദ്. മരുമക്കൾ: ഗോവിന്ദൻ, ശിവൻ, അച്യുതൻ, അറമുഖൻ, ഷീബ, റെജില, പ്രസീത.
തിരൂരങ്ങാടി: തലപ്പാറ പരേതനായ പൂക്കാടൻ മായിെൻറ ഭാര്യ നഫീസ (88) നിര്യാതയായി. മക്കൾ: കുഞ്ഞുമൊയ്തീൻ, മുസ്തഫ (ചെന്നൈ), ഉമ്മാദിക്കുട്ടി (കളിയാട്ടമുക്ക്), പരേതയായ ഖദീജ (മുട്ടിച്ചിറ), സുബൈദ (ചേളാരി), സൂറാബി (ഒലിപ്രം). മരുമക്കൾ: മണമ്മൽ ഹൈദർ (മുട്ടിച്ചിറ), കാസിം (ചേളാരി), അസീസ് (ഒലിപ്രം), സൈനബ (ചേലേമ്പ്ര), ബുഷ്റ (കുറിയോടം), പരേതനായ പത്തൂർ മുഹമ്മദ് ഹാജി (കളിയാട്ടമുക്ക്).
എഴുകോൺ: ചീരങ്കാവ് റോസ് വില്ലയിൽ പി.എസ്. തോമസിെൻറ (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ) ഭാര്യ അമ്മിണി തോമസ് (71) നിര്യാതയായി. ചെറുമൂട് തുലയിൽ പടിഞ്ഞാറ്റതിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. പ്രസാദ് തോമസ് (യു.എസ്.എ), അഡ്വ. പ്രീത തോമസ് (യു.എ.ഇ). മരുമക്കൾ: ഡോ. ശാന്തി വർഗീസ് (യു.എസ്.എ), സാബു തോമസ് (എൻജിനീയർ, യു.എ.ഇ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം ആറുമുറിക്കട സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.