Obituary
എകരൂൽ: തലയാട് വയലട കുന്നുമ്മൽ പ്രഭാകരെൻറയും സുമതിയുടെയും മകൾ ബബിത (36) നിര്യാതയായി. ഭർത്താവ്: പുത്തൻപറമ്പിൽ സജീവൻ. മക്കൾ: അർച്ചന, അഞ്ജലി. സഹോദരി: പ്രബിത സുരേഷ്. സഞ്ചയനം ശനിയാഴ്ച.
താമരശ്ശേരി: സൗത് മലോറം പരേതനായ ചെമ്പ്ര കുഞ്ഞോതി ഹാജിയുടെ മകൾ ഇമ്പിച്ചി ആയിശ (75) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസക്കോയ. മക്കൾ: റഷീദ്, നാസർ, ഷുക്കൂർ, ഷാജുദ്ദീൻ, ജമീല. മരുമക്കൾ: ആലി, ഷഫീത, സീനത്ത്, സൗദ, ഷറീന. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് മലോറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ബാലുശ്ശേരി: പുത്തൂർവട്ടം കുട്ടിക്കണ്ടി വയലിൽ പറായി (90) നിര്യാതയായി. മക്കൾ: കെ.വി ഭാസ്കരൻ, ലീല, വിലാസിനി, പരേതരായ രാഘവൻ, ബാലകൃഷ്ണൻ. മരുമക്കൾ: കല്യാണി, ബാലരാമൻ, ശ്രീധരൻ, സുമതി. സഞ്ചയനം ശനിയാഴ്ച.
പയ്യോളി: കോട്ടക്കൽ പുത്തൻപുരയിൽ കണാരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ചാത്തപ്പൻ, ശാന്ത, വത്സല, രതി, ഗിരീശൻ. മരുമക്കൾ: വിമല, സി.ടി. ബാബു, മോളി, പരേതരായ ശെൽവരാജ്, രവീന്ദ്രൻ.
വടകര: ചോമ്പാൽ കല്ലാമലയിലെ കിഴക്കെ പൊന്നം കണ്ടി തോരായി ജാനകി (83) നിര്യാതയായി. ഭർത്താവ്: പരേതനായ തോരായി നാരായണൻ. മക്കൾ: സാവിത്രി, ചന്ദ്രൻ, പ്രകാശ് ബാബു, വിജയ്, പരേതയായ സുമതി. മരുമക്കൾ: ബാലൻ, സുജിത, ഷീബ, സുധീപ് കുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.
വേങ്ങേരി: കാട്ടിൽ പറമ്പത്ത് ബീരാൻ ഹാജി (79) നിര്യാതനായി. ഭാര്യ: ഇമ്പിച്ചായിഷ. മക്കൾ: ഷരീഫ, ഹാരിസ്, സിറാജ്, റാഹില, ഫായിസ്, നിയാസ്. മരുമക്കൾ: മുഹമ്മദ്, സലീം ബാബു, നൗഷിറ, റിഷാന, ജംഷീന, അർഷിന.
കോഴിക്കോട്: അക്കരപ്പറമ്പത്ത് റസിയ (കുട്ടിബി- 73) ചെമ്മങ്ങാട് ബോംബെ ഹൗസില്‍ നിര്യാതയായി. ഭർത്താക്കൻമാർ: പരേതനായ ഡോ. ഇ.വി അബ്ദുല്‍ ഗഫൂർ, സി.കെ.വി അഹമ്മദ് കോയ. പിതാവ്: പരേതനായ മാളിയക്കല്‍ മൂസക്കോയ. മാതാവ്: അക്കരപറമ്പത്ത് കുഞ്ഞിബി. ഭർത്താവ്: പരേതനായ ഡോ. ഇ.വി. അബ്ദുൽ ഗഫൂർ. മക്കള്‍: സര്‍ഫ്രാസ് അബ്ദുല്‍ ഗഫൂര്‍ (സാബു), വസീം അബ്ദുല്‍ ഗഫൂര്‍ (ഷില്ലു), നര്‍ജിസ്. സഹോദരങ്ങള്‍: ഹാഷിം, ബഷീര്‍, സുഹറാബി, സക്കീന.
ചെറുവറ്റ: ലക്ഷദ്വീപ് മിനിക്കോയ് സ്വദേശിയായ മന്ദം കണ്ടിയിൽ ആലി (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ശരീഫ്, ഷഫീഖ. മരുമക്കൾ: യൂസഫ്, ആമിന.
വടകര: കോൺഗ്രസ് അഴിയൂർ മണ്ഡലം നിർവാഹക സമിതി അംഗം കല്ലാമലയിലെ ചോമ്പാൽ കോഴിപ്പുറത്ത് തിലകൻ (65) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: സുജില, നിഖില. മരുമക്കൾ: അനീഷ്, രാജേഷ്.
വളയം: പൂവംവയൽ കിണറുള്ള പറമ്പത്ത് കല്യാണി (65) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: ബിന്ദു, ബീന, ബിജ. മരുമക്കൾ: പ്രസീതൻ, ചന്ദ്രൻ, മനോജൻ.
വൈത്തിരി: പഴയ വൈത്തിരി പരേതനായ മുള്ളൻമടക്കൽ ബീരാൻ ഹാജിയുടെ മകൻ ഹംസ (56) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: ഷിനാസ് ജഹിം, ഷാദിയ.
കുന്ദമംഗലം: പന്തീർപാടം കാരക്കുന്നുമ്മൽ അഹമ്മദ് കുട്ടി (റിട്ട. കെ.എസ്.ആർ.ടി.സി -73) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സുബൈദ, സിദ്ദീഖ്, മുസ്തഫ, നാസർ. മരുമകൾ: ഹമീദ്, സുൽഫത്, ജമീല, മജ്ന.