നാദാപുരം: കുനിങ്ങാട്ടെ കാറോറത്ത് കുഞ്ഞബ്ദുല്ല ഹാജി (95) നിര്യാതനായി. കുനിങ്ങാട് മഹല്ല് കമ്മിറ്റി രക്ഷാധികാരി, മുനവ്വിറുൽ ഇസ്ലാം മദ്റസാ കമ്മിറ്റി ഭാരവാഹി, പറമ്പത്ത് പള്ളി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യമാർ: പരേതയായ കുഞ്ഞിപ്പാത്തു, ആയിശ. മക്കൾ: മായൻ, ഹലീമ, കദീശ, ആസ്യ, റാബിയ, പരേതരായ കുഞ്ഞയിശ, സുബൈദ. മരുക്കൾ: കുഞ്ഞിപോക്കർ, മൊയ്തീൻ, പരേതനായ അമ്മത്, പോക്കർ ഹാജി, ഇബ്രാഹീം, ഹമീദ്. സഹോദരങ്ങൾ: ബിയ്യാത്തു, പരേതരായ മമ്മു ഹാജി, മൊയ്തു, മൂസ ഹാജി, മറിയം.