Obituary
പുൽപള്ളി: ശശിമല മഞ്ഞളിയിൽ മറിയക്കുട്ടി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: വൽസ, ജെയിംസ്, ലിസി, റാണി, ഷാജി, ജോർജ്. മരുമക്കൾ: ബേബി, രാജൻ, തങ്കച്ചൻ, ബിന്ദു, ടിൻറു.
പുൽപള്ളി: ഏരിയപ്പള്ളി ഇഞ്ചനാൽ കമലമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: രാധ, ശാന്ത, സജി, കീർത്തി, സുനിൽ. മരുമക്കൾ: ഗോപി, ദേവദാസ്, ഷീബ, ശോഭന, പ്രീതി.
പുൽപള്ളി: പെരിക്കല്ലൂർ പുളിയാംപള്ളിയിൽ ഏലി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഉതുപ്പ്. മക്കൾ: മേരി, എൽസി, ആൻസി, സിസ്റ്റർ സ്റ്റെല്ല, സാബു. മരുമക്കൾ: സൈമൺ, മത്തായിക്കുഞ്ഞ്, റോജി, പരേതനായ സ്റ്റീഫൻ.
ചെങ്ങന്നൂർ: വീട്ടുമുറ്റത്തെ അലങ്കാര മത്സ്യക്കുളത്തിൽ വീണ് രണ്ടുവയസ്സുകാരി മരിച്ചു. നേപ്പാൾ ഹന്തകി പ്രദേശത്ത് ബൻദാം ജില്ലയിൽ കോറികോള ബാഗ്രും റാംചേ വീട്ടിൽ ബിമൽ കഡയുടെയും പൂജ്യയുടെയും മകൾ ദുർഗയാണ് മരിച്ചത്. ചെങ്ങന്നൂർ പേരിശ്ശേരി പുന്നശ്ശേരി നന്ദനം വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബിമൽ. കുട്ടി കൈയിലിരുന്ന മൊബൈൽ ഫോൺ നോക്കി നടക്കുന്നതിനിടെ മീൻകുളത്തിൽ അബദ്ധത്തിൽ വീണതാകാമെന്നാണ് പൊലീസ് പറയുന്നത്. മൊബൈൽ ഫോൺ കുളത്തിന് സമീപം ഉണ്ടായിരുന്നു. ഉടൻ ചെങ്ങന്നൂർ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു.
അടൂർ: മഹാത്മ ജനസേവന കേന്ദ്രത്തിൽ 2017 ഒക്ടോബർ 10ന് പന്തളം പൊലീസ് എത്തിച്ച ജോർജ് (80) എന്ന് വിളിപ്പേരുള്ളയാൾ നിര്യാതനായി. ആതിരമല ഭാഗത്ത് ഓർമ നഷ്ടമായി അലഞ്ഞുതിരിഞ്ഞ ഇയാളെ പൊതുപ്രവർത്തകരായ മൈലാടുംകളത്തിൽ വടക്കേക്കര സജിഭവനിൽ സനിൽ, വള്ളിപ്പറമ്പിൽ ജിജു എന്നിവരുടെ സഹായത്തോടെയാണ് ഇവിടെ എത്തിച്ചത്. മൃതദേഹം മോർച്ചറിയിൽ. ബന്ധുക്കൾ എത്തിയാൽ സംസ്കാരത്തിന് വിട്ടുനൽകുമെന്ന് മഹാത്മ ജന സേവനകേന്ദ്രം അധികൃതർ അറിയിച്ചു. ഫോൺ: 04734 299900.
പന്തളം: സ്കൂട്ടർ മിനിലോറിക്ക് പിന്നിലിടിച്ച് യുവതി തൽക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭർതൃമാതാവിന് പരിേക്കറ്റു. പന്തളം പൂഴിക്കാട് വടക്കേ കൊല്ലംപറമ്പിൽ ബിനു ബാലകൃഷ്ണെൻറ ഭാര്യ ദിവ്യ (ദുഷാന്തി -26) ആണ് മരിച്ചത്. ഭർതൃമാതാവ് രാധാകുമാരിയെ (58) സാരമായ പരിക്കോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് 5.30ന് എം.സി റോഡിൽ കുരമ്പാല ഹനുമത് ദേവീക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. കുരമ്പാല ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടർ കെ.എസ്.ടി.പി ഓട നിർമാണത്തിന് മൂടിക്കുള്ള സ്ലാബുമായി വന്ന മിനിലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ദിവ്യ മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ശ്രീലങ്ക സ്വദേശിനിയാണ് ദിവ്യ. നാലുവർഷം മുമ്പാണ് ബിനു വിവാഹം കഴിച്ചത്. മകൻ: ദേവദത്തൻ (രണ്ടര വയസ്സ്).
മാവേലിക്കര: സൈക്കിളിൽനിന്നുവീണ് പരിക്കേറ്റ ചെട്ടികുളങ്ങര കടവൂർ തണ്ടാൻതറയിൽ സദാനന്ദൻ (70) മരിച്ചു. ഞായറാഴ്ച രാത്രി ഒമ്പതിന് കരിപ്പുഴ കൊച്ചുപാലത്തിന് സമീപമായിരുന്നു അപകടം. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയാണ് മരണം. ഭാര്യ: രാധാമണി. മക്കൾ: ഹരീഷ്, ശ്രീകല. മരുമക്കൾ: സരിത, ബാബു.
പൂച്ചാക്കൽ: അരൂക്കുറ്റിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. പാണാവള്ളി പഞ്ചായത്ത് 10ാം വാർഡ് കട്ടച്ചിറ ബാലചന്ദ്രനാണ് (50) മരിച്ചത്. പനങ്ങാട് കുടുംബ വീട്ടിൽ മാതാവിെൻറ മരണാനന്തരചടങ്ങ് കഴിഞ്ഞ് തിരിച്ചുവരുേമ്പാൾ ചൊവ്വാഴ്ച രാത്രി 8.30നായിരുന്നു അപകടം. തുറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: ബീന. മക്കൾ: അതുല്യ, അഹല്യ. മരുമകൻ: അരുൺ.
നീലീശ്വരം: കിടങ്ങേൻ വീട്ടിൽ പരേതനായ ഔസേഫിെൻറ മകൻ വറിയത് (94) നിര്യാതനായി. ഭാര്യ: പരേതയായ അന്നം. മക്കൾ: സിസ്റ്റർ ഏലമ്മ (ഹരിയാന), സിസ്റ്റർ ആനി (ഡൽഹി), മേരി, ജോസ്, ഗ്രേസി. മരുമക്കൾ: ജോസ് മറ്റത്തി, വത്സ, മാണി എം. ജോർജ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നീലീശ്വരം കരേറ്റമാതാ ആശ്രമ ഇടവക പള്ളി സെമിത്തേരിയിൽ.
കരുമാല്ലൂർ: ചിറയിൽ തങ്കമണി (70) നിര്യാതയായി. ഭർത്താവ്: ടി.എ. പത്മസുന്ദരൻ (റിട്ട. എൻ.എ.ഡി). മക്കൾ: സുജാത, സുജിത്ത്, സുനിത. മരുമക്കൾ: ഗോപകുമാർ, ഹരിദാസ്.
പറവൂര്‍: ഏഴിക്കര നെട്ടായിക്കോടം അഞ്ചില്‍ പരേതനായ കൃഷ്ണെൻറ മകന് എ.കെ. വേണു (58) നിര്യാതനായി. മാതാവ്: പരേതയായ വള്ളി. ഭാര്യ: സുമ. മക്കള്‍: അനഘ, അനന്തു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് തത്തപ്പിള്ളി ശ്മശാനത്തില്‍.
പാലാരിവട്ടം: പൈപ്പ്ലൈന് റോഡ് ആനിത്തോട്ടം ഇഗ്നേഷ്യസ് ലൂക്കോസ് (78) നിര്യാതനായി. റിട്ട. റവന്യൂ സൂപ്രണ്ടാണ് (എറണാകുളം). ഭാര്യ: കോന്തുരുത്തി കാവാലപ്പറമ്പില് ആനി (റിട്ട. അധ്യാപിക, ഗവ. ഹൈസ്കൂള്‍, വെണ്ണല). മക്കള്‍: ഷീന, ജോബി, നിഷ. മരുമക്കള്‍: ടോമി തോമസ്, ബാബു ജോസഫ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് ഇടപ്പള്ളി സെൻറ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.