ഫറോക്ക്: കോടമ്പുഴ കളങ്ങരപ്പാടം കൊടക്കാട്ട് താമസിക്കും മച്ചിലകത്ത് പയനിൽ റുഖിയ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എം. കോയ (സ്വാതന്ത്ര്യ സമര സേനാനി). മക്കൾ: ഫാത്തിമ സുഹറ, സുബൈദ, അബ്ബാസ്, റസിയ, മുംതാസ്, ഹൈറുന്നീസ, നസീർ. മരുമക്കൾ: മുഹമ്മദ് ബിച്ചാപു, പരേതനായ കലന്തൻ കുഞ്ഞി, അബ്ദുൽ ലത്തീഫ്, അബ്ദുൽ ഹമീദ്, ബഷീർ, ഹസീന, റംല. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് കോടമ്പുഴ ബാ അലവി ജുമാ മസ്ജിദിൽ.