കണ്ണാടിപ്പൊയിൽ: പിണ്ടംനീക്കി മലയിൽ കെ.വി. ഗോപാലൻ (78) നിര്യാതനായി. സി.പി.എം കണ്ണാടിപ്പൊയിൽ ബ്രാഞ്ച് മുൻ സെക്രട്ടറി, ബാലുശ്ശേരി റീജനൽ ബാങ്ക് ഡയറക്ടർ, കർഷക സംഘം പനങ്ങാട് പഞ്ചായത്ത് കമ്മിറ്റി അംഗം, കണ്ണാടിപ്പൊയിൽ വായനശാല അംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചു. അടിയന്തരാവസ്ഥ കാലത്ത് ഒളിവു ജീവിതം നയിച്ചു. ഭാര്യമാർ: ലക്ഷ്മി (നരിക്കുനി), പരേതയായ ശോഭന (തുരുത്ത്യാട്). മക്കൾ: ഷാജി, ഷിജു, രമ്യ, ലികേഷ്, സലീഷ്. മരുമക്കൾ: സിനോഷ് (പവണ്ടൂർ), പ്രബിത (കുണ്ടുപറമ്പ്), അതുല്യ (ചെറുക്കാട്), അഞ്ജു (ബാലുശ്ശേരി). സഹോദരങ്ങൾ: ദേവകി, മീനാക്ഷി (തിരുവമ്പാടി), പരേതനായ കെ.പി. കുമാരൻ, മാധവൻ മാസ്റ്റർ, നാരായണൻ, രാഘവൻ, കല്യാണി.