Obituary
കൊല്ലം: തിരുവനന്തപുരം പഴവങ്ങാടിയില്‍ മക്കളുടെ കൺമുന്നില് വച്ച് അപകടത്തിൽപെട്ട ദമ്പതികള്‍ ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം കൊട്ടിയം വടക്കേ മൈലക്കാട് വിളയില്‍ വീട്ടില്‍ ഡെന്നിസ് (45), ഭാര്യ നിര്‍മല (35) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടിന് പഴവങ്ങാടിയിലാണ് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച ഇരുവരെയും ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. ഈ സമയം കാറില്‍ ഇവരുടെ മക്കളും നിര്‍മലയുടെ മാതാപിതാക്കളുമുണ്ടായിരുന്നു.വിദേശത്ത് ഡ്രൈവറായിരുന്ന ഡെന്നീസ് അവിടെ മൂന്നാമത്തെ വാക്സിനെടുത്തശേഷം കാലിന് അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് നാട്ടിലെത്തി. തുടര്‍ചികിത്സക്കായി തൊട്ടടുത്ത ദിവസം തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സക്ക് വിധേയനായിരുന്നു. ഒരാഴ്ചത്തെ ചികിത്സക്കുശേഷം വീട്ടിേലക്ക് മടങ്ങും വഴിയാണ് അപകടം. മരുന്ന് വാങ്ങാനായി പഴവങ്ങാടി റോഡിലെ മെഡിക്കൽ സ്റ്റോറില്‍ കയറിയെങ്കിലും മരുന്ന് കിട്ടിയില്ല. തുടര്‍ന്ന് റോഡിന് എതിര്‍വശത്തുള്ള മെഡിക്കല്‍ സ്റ്റോറിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് ഡെന്നീസിനെയും നിര്മലയെയും ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച രാത്രി ഒമ്പേതാടെ ഡെന്നീസ് മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ നിര്‍മലയും മരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച നോര്‍ത്ത് മൈലക്കാട് സെൻറ് ജോര്‍ജ് ദേവാലയത്തില്‍ സംസ്കാരം നടക്കും. പരേതനായ ഡാനിയൽ-ഡെല്‍ഫീന ദമ്പതികളുടെ മകനാണ് ഡെന്നീസ്. മക്കള്‍: ഡെനില ഡെന്നിസ്, ഡയാന് ഡെന്നിസ്. സഹോദരങ്ങള്‍: ഡെറി, മെര്ലിന്.
തിരുവല്ലം: പാപ്പാൻചാണി ചരുവിള വീട്ടിൽ ഭാർഗവി (94) നിര്യാതയായി. മക്കൾ: ഗോപി, മണിയൻ, ശശി, വിജയൻ, യശോദ, ഷീല. മരുമക്കൾ: നിർമല, ശോഭന, ഗിരിജ, ജയ, സുധാകരൻ, സതി. സഞ്ചയനം 20ന് രാവിലെ എട്ടിന്.
നെടുമങ്ങാട്: അരുവിക്കര വട്ടക്കുളം ഭാസ്കർ നഗർ ദേവിശ്രീയിൽ പി. കുട്ടൻപിള്ള (69-റിട്ട. ട്രഷറി) നിര്യാതനായി. ഭാര്യ: ജോതിസ്മയി (ബി.ആർ.സി നെടുമങ്ങാട്). മക്കൾ: ദേവി പ്രസാദ്, ദേവി പ്രകാശ് (യു.എസ്.എ) മരുമകൾ: അംഗിത സേനൻ (ഐ.ഒ.ബി പാലോട്). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
മുടപുരം: മുട്ടപ്പലം കുഴിവിള വീട്ടിൽ പരേതനായ ശ്രീധരെൻറ ഭാര്യ പൊന്നമ്മ (84) നിര്യാതയായി. മക്കൾ: ഉഷ, ഷീബ, പരേതയായ ബേബി. മരുമക്കൾ: മോഹനൻ വി , മോഹനൻജി, സുഭാഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.
വെള്ളനാട്: കുളക്കോട് പള്ളിത്തറവീട് അജയ് ഭവനിൽ സി. അജയൻ (54) നിര്യാതനായി. മക്കൾ: അനഘ അജയ്, അഖിൽ അജയ്. പ്രാർഥന ഒമ്പതിന് രാവിലെ ഒമ്പതിന്.
നെടുമങ്ങാട്: കരിമ്പികാവ് സീത പത്മലയത്തിൽ പരേതനായ സുബ്രഹ്മണ്യൻ ആചാരിയുടെ ഭാര്യ പി. സീത (87) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, നടരാജൻ, മഹേശ്വരി, ശൈലേന്ദ്രൻ. മരുമക്കൾ: മോഹനാമ്പാൾ, ഗീത, പരേതനായ മാടസ്വാമി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
വർക്കല: ചെറുകുന്നം ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ശ്രീവിനായകത്തിൽ ചെല്ലപ്പൻ പിള്ളയുടെയും സുഭദ്രയുടെയും മകൻ അശോക് കുമാർ (59) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അശ്വതി, അർച്ചന. മരുമക്കൾ: പത്മജിത്, വികാസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ഇരിഞ്ചയം: പൂവത്തൂർ വേലംവിളാകത്ത് വീട്ടിൽ കൃഷ്ണപിള്ള (96)നിര്യാതനായി. ഭാര്യ: പരേതയായ ശാരദാമ്മ. മക്കൾ: ബാലചന്ദ്രൻ നായർ, ശ്രീകുമാരി, ശാന്തകുമാരി, വിജയകുമാർ. മരുമക്കൾ: ഗീതാകുമാരി, മുരളീധരൻ നായർ, മുരളീധരൻ നായർ, ജയന്തി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
പെരുമാതുറ: മാടൻവിള കളിയിൽ വീട്ടിൽ അബ്ദുൽ കലാമിെൻറ മകൻ നിഷാദ് (50) നിര്യാതനായി. മാതാവ്: ഖലീല. ഭാര്യ: ഷീബ. മക്കൾ: നിഷാൻ, നവാഫ്, നിഷിദ, നാദിയ, നസ്രിയ. മരുമക്കൾ: ഉനൈസ്, ഹാരിസ്.
കിളിമാനൂർ: പോങ്ങനാട് തുണ്ടഴികത്ത് വീട്ടിൽ (നിലാവ്) എസ്. അശോക് കുമാർ (51-മാനേജർ, സപ്ലൈകോ മാവേലി സ്റ്റോർ, വഞ്ചിയൂർ) നിര്യാതനായി. ഭാര്യ: ഷിനി. മക്കൾ: ആശിഷ്, ആശ്വാസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.
ഏറ്റുമാനൂർ: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പേരൂർ ചിറ്റുമാലിയിൽ മാധവന്‍നായരുടെയും തങ്കമണിയുടെയും മകന് സി.എം. പ്രമോദാണ് (46) മരിച്ചത്. ചൊവ്വാഴ്ച സന്ധ്യയോടെ പേരൂർ പൂവത്തുംമൂട് പാലത്തിന് സമീപത്തെ വീടിനുമുന്നിലെ കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു. പുറത്തുപോയ ഭാര്യ തിരിച്ചെത്തിയപ്പോൾ പ്രമോദിനെ കാണാത്തതിനെത്തുടർന്നുള്ള അന്വേഷണത്തിൽ കടവിൽ ചെരുപ്പ് കണ്ടെത്തുകയുമായിരുന്നു. കോട്ടയത്തുനിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിൽ ഫലം കണ്ടില്ല. ബുധനാഴ്ച രാവിലെ വീണ്ടും തുടർന്ന തിരച്ചിലിനിടെ കടവിൽനിന്നുതന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏറ്റുമാനൂർ വെട്ടൂർ ടെക്സ്റ്റൈൽസ് ജീവനക്കാരനാണ്. ഭാര്യ: ദിവ്യ. മകള്‍: നന്ദന. സഹോദരങ്ങള്‍: പ്രശാന്ത്, പ്രദീപ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.
കളമശ്ശേരി: യുവാവിനെ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. സ്വകാര്യ ലാബിലെ ജീവനക്കാരനായ കോട്ടയം, തെള്ളകം, നടുത്തലവീട്ടിൽ, മാർക്കസ് ജോർജിെൻറ മകൻ ജെറിൻ മാർക്സിനെയാണ് (28) മരിച്ച നിലയിൽ കണ്ടെത്തിയത്. സൗത്ത് കളമശ്ശേരി ചങ്ങമ്പുഴ നഗറിന് സമീപം പതിച്ചേരിൽ ബിൽഡിങ്ങിലെ മൂന്ന് നിലയുടെ മുകളിലെ ശുചി മുറിയിലാണ് മരിച്ച നിലയിൽ കണ്ടത്. രാവിലെ 10.45 ഓടെ എതിർദിശയിൽ നിന്നവരാണ് കെട്ടിടത്തിന് മുകളിൽനിന്നും പുക ഉയരുന്നത് കണ്ടത്. ഇവർ അറിയിച്ചതനുസരിച്ച് കെട്ടിടത്തിൽ ഉണ്ടായിരുന്നവർ മുകളിൽ കയറി വെള്ളമൊഴിച്ച് തീ അണച്ചു. ശുചിമുറിയുടെ വാതിൽ ചവിട്ടി തുറന്നപ്പോൾ ആണ് പൊള്ളലേറ്റ് മരിച്ച നിലയിൽ യുവാവിനെ കാണുന്നത്. പൊലീസും,ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധിച്ചു. മൃതദേഹത്തിന് സമീപത്തുനിന്നും കാലി കുപ്പിയും, കത്തിയ ബാഗും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സ്വകാര്യ ലാബിലെ ബിസിനസ് െഡവലപ്മെൻറ് ഓഫിസറാണ് യുവാവ്. ഒരു വർഷമായി വൈറ്റിലയിൽ ലോഡ്ജിൽ താമസിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കളമശ്ശേരി ഗവ: മെഡിക്കൽ കോളജ് മോർച്ചറിയിൽ. മാതാവ്: സൂസമ്മ ബാബു, സഹോദരങ്ങൾ: ടോണിമാർക്സ്, ജിനോ മാർക്സ്.