Obituary
കൂട്ടിക്കൽ: തേൻപുഴ തെക്കേപീടികയിൽ തോമസ് ബേബി (93) നിര്യാതനായി. ഭാര്യ: പത്തനാപുരം ഇണ്ടനാട്ട് കുടുംബാംഗം കുഞ്ഞമ്മ. മക്കൾ: രാജു, ബാബു, അലക്സാണ്ടർ (യൂനിറ്റ് പ്രസിഡൻറ്, വ്യാപാരി വ്യവസായി ഏകോപന സമിതി, കൂട്ടിക്കൽ), മേഴ്സി. മരുമക്കൾ: സണ്ണി, മറിയാമ്മ (അംഗൻവാടി അധ്യാപിക), മറിയാമ്മ, നിഷ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് കൂട്ടിക്കൽ മൗണ്ട് താബോർ പള്ളി സെമിത്തേരിയിൽ.
റാന്നി: ചെറുകുളഞ്ഞി കൊട്ടുപ്പള്ളിൽ ശിവരാമൻ നായർ (89) നിര്യാതനായി. ഭാര്യ: പങ്കജാക്ഷിയമ്മ. മക്കൾ: വിജയരമണി, ശ്രീകല, അനിത, രാജേഷ്. മരുമക്കൾ: രാജേന്ദ്രപണിക്കർ, രഘുകുമാർ, രമേശ്, സോണി രാജേഷ്. സംസ്കാരം പിന്നീട്.
പത്തനംതിട്ട: പേട്ട വടക്കേ വീട്ടിൽ ഐഷാമ്മാൾ (96) നിര്യാതയായി. മകൻ: നൂറുദ്ദീൻ (റിട്ട. യു.ഡി ക്ലർക്ക്, പഞ്ചായത്ത്). മരുമകൾ: ഐഷ. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്കുമുമ്പ് പത്തനംതിട്ട ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കല്ലൂപ്പാറ-കടമാൻകുളം: പഴൂരേട്ട് സോമൻ (ബേബി -68) നിര്യാതനായി. ഭാര്യ: കടമാൻകുളം പരാച്ചിമലയിൽ രാജമ്മ. മകൾ: പി. ജ്യോതി (കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ). മരുമകൻ: സാബു ശ്രീധരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
നാരകത്താനി: പന്ത്രണ്ടുപറയിൽ ജോൺ പി. ദാനിയേൽ (ജോണി -86) നിര്യാതനായി. ഭാര്യ: മൂശാരിക്കവല മടുക്കോലിചരുവിൽ പരേതയായ മേരി ജോൺ. മക്കൾ: അമ്മാളുകുട്ടി, സണ്ണി ജോൺസൺ (സി.പി.എം മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം), ജോളി, ജെസി. മരുമക്കൾ: ജോമോൻ (ബംഗളൂരു), സുനിൽ, മോളി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് നാരകത്താനി ദൈവസഭയുടെ പിച്ചാത്തിക്കല്ല് ബ്ലോക്ക്മലയിലുള്ള സെമിത്തേരിയിൽ.
തോപ്രാംകുടി: കുരുവിക്കുന്നേൽ ബൈജു (44) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: അനാമിക, പരേതനായ വിഷ്ണു.
ചെറുതോണി: ഉപ്പുതോടുവയലിൽ കരോട്ട് പരേതനായ കുര്യെൻറ ഭാര്യ അന്നമ്മ (88) നിര്യാതയായി. തമ്പലക്കാട്ട് വയലക്കൊമ്പിൽ കുടുംബാംഗമാണ്. മക്കൾ: അച്ചാമ്മ, ബേബി, ജോസ് ബിജു, ബിന്ദു, പരേതനായ ടോമി. മരുമക്കൾ: ജോസഫ്, അച്ചാമ്മ, ബിന്ദു, ജോസ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഉപ്പുതോട് സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.
കട്ടപ്പന: കോഴിമല പുതിയാത്ത് ദേവസ്യ ചാക്കോ (87) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: മേരി, ജോസ്, ബേബി, ജയ്സമ്മ. മരുമക്കൾ: പാപ്പു, ചിന്നമ്മ, പെണ്ണമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മുളകരമേട് ഇമ്മാനുവൽ ഫെയ്ത്ത് മിനിസ്ട്രീസ് ചർച്ച് സെമിത്തേരിയിൽ.
എലവഞ്ചേരി: കരിങ്കുളം കുഞ്ചെൻറ ഭാര്യ കമലം (65) നിര്യാതയായി. മക്കൾ: കണ്ണദാസൻ, വനജ, രാജേഷ്. മരുമക്കൾ: താമര, രമ്യ, പരേതനായ ഗോപാലകൃഷ്ണൻ. സഹോദരങ്ങൾ: കിട്ടു, കറുപ്പുണ്ണി, കൃഷ്ണൻ, മാധവൻ.
വടക്കഞ്ചേരി: കിഴക്കഞ്ചേരി ഇളങ്കാവ് മനപറമ്പിൽ കൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ജയശ്രീ, ജയകുമാർ, സുന്ദരേശൻ, ധന്യ. മരുമകൻ: അയ്യപ്പൻ.
ആലത്തൂർ: വാവുള്ളിയാപുരം കമ്മാന്തറ കിഴക്കേവീട്ടിൽ പരേതനായ ശിവൻ ആശാരിയുടെ ഭാര്യ വിശാലാക്ഷി (70) നിര്യാതയായി. മക്കൾ: രമ, ലത, ബിജു, വിനീഷ്. മരുമക്കൾ: രവി, സുരേഷ് കുമാർ, പ്രജീഷ്, സജിനി.
മണ്ണാർക്കാട്: പയ്യനടം പാലൂർ ഹംസ (87) നിര്യാതനായി. മക്കൾ: ലത്തീഫ്, ഉമൈബ, നസീമ, ഐഷാബി, റജീന, സാജിദ, ഹാരിസ്. മരുമക്കൾ: ഒ.പി. അലി, ബഷീർ, കബീർ, മുഹമ്മദാലി, ബഷീർ, ഹാജറ, സിയ.