Obituary
മാനന്തവാടി: തലപ്പുഴ ഇടിക്കര നടാങ്കണ്ടത്തിൽ ജോസ് (73) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷാജി, ഷിജി (ഇരുവരും യു.കെ), ഷിനോജ്. മരുമക്കൾ: ലിയ, സ്റ്റാൻലി, അനു.
കുമളി: ആറുദിവസം മാത്രമായ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുമളി, മുരിക്കടിയിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളായ അന്തർസംസ്ഥാന തൊഴിലാളി ഗഗൻ - കൊക്കാളി ദമ്പതികളുടെ മകനെയാണ് മരിച്ച നിലയിൽ കണ്ടത്. പാൽ കുടിപ്പിക്കുന്നതിനിടെ ശ്വാസതടസ്സം ഉണ്ടായതാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
ചെറുതോണി: വെള്ളച്ചാട്ടത്തിെൻറ ചിത്രമെടുക്കുന്നതിനിടെ തെന്നിവീണ് തല പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി കുന്നേൽപുത്തൻപുരക്കൽ വർഗീസിെൻറ മകൻ റിേൻറാ വർഗീസാണ് (24) മരിച്ചത്. മൂലമറ്റം ഇലപ്പള്ളി കൈക്കുളം പാലത്തിന് സമീപം വെള്ളച്ചാട്ടത്തിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് കഞ്ഞിക്കുഴിയിൽനിന്ന് റിേൻറായും സുഹൃത്തുക്കളായ കഞ്ഞിക്കുഴി 18ാം വാർഡംഗം അമൽ സുരേഷ്, അനന്ദു രവി, കെ.വി. വിനു എന്നിവരും ഇലപ്പള്ളിയിലേക്ക് പുറപ്പെട്ടത്. വെള്ളച്ചാട്ടത്തിെൻറ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ റിേൻറാ പാറയിൽനിന്ന് തെന്നി വീഴുകയായിരുന്നു. വീഴ്ചയിൽ റിേൻറായുടെ തല താഴെയുള്ള പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങി. കൂടെയുള്ളവർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരും മൂലമറ്റം ഫയർഫോഴ്സും കാഞ്ഞാർ പൊലീസും ചേർന്ന് ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കഞ്ഞിക്കുഴിയിലെ തുണിക്കടയിൽ അക്കൗണ്ടൻറ് ആണ് റിേൻറാ. മാതാവ്: റോസിലി. സഹോദരി: റിയ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കീരിത്തോട് നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ.
മാങ്ങാനം: പരേതനായ നാരായണ പിള്ളയുടെ മകന് വിജയവിലാസത്തില്‍ എന്‍. വിജയകുമാര്‍ (65) നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍: വിപിന്‍, വിനീത. മരുമക്കള്‍: ഗോപകുമാര്‍, അശ്വതി.
കുറവിലങ്ങാട്: തടിയംതടത്തിൽ പരേതനായ ജോസഫിെൻറ ഭാര്യ ചിന്നമ്മ (85) നിര്യാതയായി. മക്കൾ: അപ്പച്ചൻ, ലിസി, എത്സമ്മ, മേരിക്കുട്ടി, ആനിയമ്മ. മരുമക്കൾ: വത്സമ്മ, ജോണി, ബേബിച്ചൻ, രാജു തോമസ്, ജോമോൻ.
തലയോലപ്പറമ്പ്: വല്ലയിൽ വീട്ടിൽ ഭാസ്കരെൻറ ഭാര്യ സരോജിനി (57) നിര്യാതയായി. മക്കൾ: അരുൺ, അഞ്ജു. മരുമക്കൾ: ലിംല, അബി കൃഷ്ണൻ.
തെക്കേത്തുകവല: കൊട്ടയ്ക്കാട്ട് പരേതനായ രവീന്ദ്രൻ നായരുടെ (മാവേലിക്കര) ഭാര്യ ചിന്നമ്മ (85) നിര്യാതയായി. മക്കൾ: ഓമന, ഇന്ദിര, അനിൽ (കെ.ആർ.സി.കാർ വർക് ഷോപ്, പൊൻകുന്നം), അജിത. മരുമക്കൾ: ഭാസി (ഹരിപ്പാട്), തങ്കപ്പൻ (എസ്.ആർ.വി.), അനിൽ(പൊൻകുന്നം), ബിന്ദു (എരുമേലി).
മുക്കൂട്ടുതറ: കുരീക്കാട്ട് തോമസ് നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: അജു, അജി, ജിജോ. മരുമക്കൾ: വിൻസി, ബെന്നി, സീന. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കൊല്ലമുള സെൻറ് മരിയ ഗോരോത്തി സെമിത്തേരിയിൽ.
കോതനല്ലൂർ: ചിറയ്ക്കപ്പറമ്പിൽ സി.എം. ജോസഫ് (73) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ ജോസഫ് (ചിന്നമ്മ). മക്കൾ: ജെയ്സ്, പരേതനായ ടോമി, സിസ്റ്റർ ജോസി (എൽ.എസ്.ടി), ബിജി ജോർജ്, ബിജോഷ് ജോസഫ്. മരുമക്കൾ: ജെൻസി കിഴവള്ളിൽ, ജോർജ് പാറയിൽ കരിംകുന്നം, സിന്ധു കുളങ്ങരാത്ത്. സംസ്കാരം തിങ്കളാഴ്ച മൂന്നിന് ചാമക്കാല സെൻറ് ജോൺസ് ക്നാനായ പള്ളി സെമിത്തേരിയിൽ.
പട്ടത്തിമുക്ക്: പറക്കവെട്ടി താഴ്ചയിൽ പരേതനായ കനി റാവുത്തരുടെ മകൻ ബഷീർ (78) നിര്യാതനായി. ഭാര്യ: മീരാൻജിപറമ്പിൽ കുടുംബാംഗം ജമീല. മക്കൾ: സിറാജ്, ഷീയാനി. മരുമക്കൾ: എം.എച്ച്. ഹനീഷ് (കുവൈത്ത്), ഫാബി.
മാഞ്ഞൂർ സൗത്ത്: ശിവമന്ദിരത്തിൽ (വെള്ളാപ്പള്ളിൽ) പരേതനായ ശിവരാമൻ നായരുടെ മകൻ രഘുനാഥൻ നായർ (61) നിര്യാതനായി. ഭാര്യ: ഇരവിമംഗലം തെക്കും പുറത്ത് കുടുംബാഗം സതീദേവി. മക്കൾ: ആർ. അരുൺ കുമാർ, ആർ. അക്ഷയ് കുമാർ.
കാഞ്ഞിരപ്പള്ളി: പ്രമുഖ വ്യവസായിയും റബർ പ്ലാൻററുമായ കെ.എം.എ ജങ്ഷനിൽ മേലോട്ടുതകിടി വീട്ടിൽ സെയ്തുമുഹമ്മദ് (കെ.ടി.എസ്. തമ്പിക്കുട്ടി -83) നിര്യാതനായി. കാഞ്ഞിരപ്പള്ളി മുസ്ലിം അസോസിയേഷൻ (കെ.എം.എ) പ്രസിഡൻറും അൽഅമീൻ പെട്രോൾ പമ്പ് ഉടമയുമായിരുന്നു. ഭാര്യ: ജസിയ (ആലപ്പുഴ). മക്കൾ: മുഹമ്മദ് റിയാസ് (പാലിയേറ്റിവ് കൺസേഷ്യർ ജില്ല ട്രഷറർ), മുഹമ്മദ് ഫിറോസ് (യു.കെ), ഫാത്തിമ (സുനിത). മരുമക്കൾ: സബിത (ചിറയിൻകീഴ്), ഷൈമ (പാലക്കാട്), സെയ്തു രാജ (തിരുവനന്തപുരം).