Obituary
തൊട്ടിൽപാലം: മൂന്നാംകൈ ചാത്തോത്ത് (80) നിര്യാതനായി. ഭാര്യ: മാണി. മക്കൾ: ജാനകി, ശാരദ, ഇന്ദിര, അശോകൻ (സി.പി.എം തൊട്ടിൽപാലം ലോക്കൽ സെക്രട്ടറി), പരേതയായ നാരായണി. മരുമക്കൾ: ബാലൻ, കൃഷ്ണൻ, സജിന. ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മരിച്ചു കുറ്റ്യാടി: മരുതോങ്കര സ്വദേശി യുവാവ് ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മരിച്ചു. കോതോട് കിഴക്കെപനയുള്ളപറമ്പിൽ ജനാർദനൻെറയും ബിന്ദുവിൻെറയും മകൻ കെ.ജെ. അഖിലേഷാണ് (23) മരിച്ചത്. ചൊവ്വാഴ്ച രാത്രി ജോലിസ്ഥലത്തു നിന്ന് താമസ സ്ഥലത്തേക്ക് പോകുന്ന വഴി ഹുസൂർ നന്തവാടി ജങ്ഷനിലാണ് അപകടം. ടി.വി.എസ് മോട്ടോർ കമ്പനിയിൽ റൈഡ് ടെസ്റ്റ് എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു.
പയ്യോളി: പുത്തൻ മരച്ചാലിൽ പരേതനായ മമ്മൂട്ടി ഹാജിയുടെ ഭാര്യ (82) നിര്യാതയായി. മക്കൾ: ഹൈദർ,സുബൈർ, ഖാലിദ് (സൗദി), ഷംസുദ്ദീൻ (ഖത്തർ) റംല, ഫൗസിയ, സക്കീന. മരുമക്കൾ: അബ്ബാസ്, ജാഫർ, ഷാഹിദ, ജമീല, സക്കീന, ഹാജറ, പരേതനായ മൊയ്തീൻ. സഹോദരങ്ങൾ: ഉമ്മർകുട്ടിഹാജി, ഫാത്വിമ. ദിനേശന് വടകര: പുതുപ്പണം പണിക്കോട്ടി ഹശ്മി നഗറിന് സമീപം മലപ്പറമ്പത്ത് ദിനേശന് (52) നിര്യാതനായി. മാതാവ്: ചിരുത. ഭാര്യ: ബിന്ദു. മക്കള്‍: ദിബിന, ദീപക്. സഹോദരങ്ങള്‍: വിജയന്, കാര്‍ത്ത്യായനി, സരോജിനി. ശശി കൊയിലാണ്ടി: കൊല്ലം അരയൻെറപറമ്പിൽ പരേതരായ അച്യുതൻെറയും ശാരദയുടെയും മകൻ ശശി (65) നിര്യാതനായി. ഭാര്യ: ധനഞ്ജത (ബേബി). മക്കൾ: ശരണ്യ, ശരത്ത്. മരുമക്കൾ: രമേശ് ബാബു, ലിപ്സി ശരത്ത്. സഹോദരങ്ങൾ: നാണു, മല്ലിക, ഗംഗ, കാഞ്ചന. സഞ്ചയനം തിങ്കളാഴ്ച.
കല്ലാച്ചി: കസ്തൂരി കുളത്തിനടുത്തെ ചാത്തമ്പത്ത് താഴെകുനിയിൽ നാവ്യം പുത്തലത്ത് (80) നിര്യാതയായി. സഹോദരങ്ങൾ: അലി, മറിയം. അബ്ദുല്ല ഹാജി നാദാപുരം: കസ്തൂരിക്കുളത്തെ മണിയങ്കോത്ത് അബ്ദുല്ല ഹാജി (76) നിര്യാതനായി. പ്രാദേശിക ലീഗ് നേതാവും സാമൂഹിക പ്രവർത്തകനുമായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ബഷീർ, സുബൈദ, റസീന. മരുമക്കൾ: കരിം, അന്ത്രു, ജമീല. സഹോദരി: കുഞ്ഞിപാത്തു.
പുതുശ്ശേരി: കോവിഡ് ബാധിച്ച് പുതുശ്ശേരി സ്വദേശി കർണാടകയിൽ നിര്യാതനായി. പുതുശ്ശേരി ചള്ളക്കാട് വിശ്വകർമ നഗറൽ പരന്താമൻ (51) ആണ് മരിച്ചത്. ആറുമാസം മുമ്പ് ആശാരി പണിക്കായി പുതുശ്ശേരിയിൽ നിന്നും ജോലിക്കു പോയതായിരുന്നു.
ആളൂർ: താന്നിക്കൽ (88) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലത, സത്യ, സുഗതൻ. മരുമക്കൾ: കേശവൻ, രാധാകൃഷ്ണൻ, കവിത.
കോഴിക്കോട്: മായനാട് പാറപ്പുറത്ത് പത്മജൻെറ (റിട്ട. സീനിയർ സൂപ്രണ്ട്, ഗവ. ഐ.ടി.ഐ) ഭാര്യ (51) നിര്യാതയായി. കൊയിലാണ്ടി, കുറുവങ്ങാട് കേളോത്ത് ശ്രീധരൻ നായരുടെയും (റിട്ട. ഡെപ്യൂട്ടി കലക്ടർ) കൂമുള്ളി സാവിത്രിയമ്മയുടെയും മകളാണ്. മായനാട് വനിത സഹകരണ സൊസൈറ്റി ഡയറക്ടറാണ്. സഹോദരങ്ങൾ: കെ. ശ്രീകുമാർ (അധ്യാപകൻ, പാണക്കാട് പൂക്കോയ തങ്ങൾ യത്തീംഖാന ഹൈസ്കൂൾ, വേങ്ങര), കെ. ശ്രീജേഷ് കുമാർ (അധ്യാപകൻ, ദേവകിയമ്മ മെമ്മോറിയൽ ട്രെയ്നിങ് കോളജ്, ചേലേമ്പ്ര). സഹോദരിമാർ: കെ. ശ്രീലത (പട്ടികജാതി വികസന ഓഫിസർ, കോഴിക്കോട് കോർപറേഷൻ), ശ്രീകല സതീഷ് കുമാർ. സഞ്ചയനം തിങ്കളാഴ്ച.
ഫാറൂഖ് കോളജ്: ചാലിയം ഹൗസിൽ പരേതനായ കെ.സി. മൂസക്കോയയുടെ ഭാര്യ ടി. (83) നിര്യാതയായി. മക്കൾ: സുലൈഖ, കോയക്കുട്ടി, ജാഫർ, സുബൈർ, സക്കീന, ആലിക്കോയ, റജുല. മരുമക്കൾ: അബുക്കോയ, ബഷീർ, പരേതനായ ഇമ്പിച്ചി മുഹമ്മദ്, സഫിയ, ഫിറോഷിബ, റുക്സാന, ജംസീന. കല്യാണി പേരാമ്പ്ര: കൂത്താളി ചെമ്പോടന്പൊയില് പരേതനായ കടുങ്ങോൻെറ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കള്‍: നാരായണി, സി.പി. ബാലകൃഷ്ണന്, നാരായണന്. മരുമക്കള്‍: ദാമോദരന്‍, ശോഭ, ലീല.
നടുവണ്ണൂർ: പരേതനായ പുതുക്കോട്ട് അബ്ദുല്ല കുട്ടിയുടെ ഭാര്യ പുതുക്കോട്ട് (88) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ്, അസ്സയിനാർ, ജമീല. മരുമക്കൾ: അസ്മാബി, ഹയറുന്നിസ, സാഹിറ, ഹസൻ. കുഞ്ഞിരാമൻ വടകര: കാര്‍ത്തികപ്പള്ളിയിലെ തൈക്കണ്ടിയിൽ കുഞ്ഞിരാമൻ (56) നിര്യാതനായി. പിതാവ്: പരേതനായ കണ്ണന്. മാതാവ്: നാരായണി. ഭാര്യ: പുഷ്പജ. മക്കൾ: രൂപേഷ്, റിഷൂബ്, അർജുൻ.
നിരീക്ഷണത്തിലിരുന്ന 15കാരൻ തൂങ്ങി മരിച്ച നിലയിൽ കുറ്റിപ്പുറം: തവനൂർ ചിൽഡ്രൻസ് ഹോമിൽ നിരീക്ഷണത്തിലായിരുന്ന വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശിയായ അറക്കൽ മാന്നാട്ടുപ്പള്ളി വീട്ടിൽ മുഹമ്മദ് ജാസിൽ (15) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 10 മണിയോടെയാണ് സംഭവം. പുതുതായി എത്തുന്നവരെ ക്വാറൻറീനിൽ പാർപ്പിച്ച സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസം മുമ്പ് വീട്ടിൽ നിന്ന് കാണാതായ വിദ്യാർഥിയെ 21നാണ് ചിൽഡ്രൻസ് ഹോമിൽ പ്രവേശിപ്പിക്കുന്നത്. ജൂൺ 29ന് രക്ഷിതാക്കളുമായി പിണങ്ങി കോഴിക്കോടുള്ള സുഹൃത്തുക്കൾക്കൊപ്പം വാടക വീട്ടിൽ താമസിക്കുകയായിരുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞതിനെ തുടർന്നാണ് ചിൽഡ്രൻസ് ഹോമിൽ പ്രവേശിപ്പിച്ചത്. മൃതദേഹം കോവിഡ് പരിശോധനക്കായി മഞ്ചേരിയിലേക്ക് കൊണ്ടുപോയി.പിതാവ്: മുസ്തഫ. മാതാവ്: വാഹീദ. obit kuttipuram muhammed jaseel Photo: മുഹമ്മദ് ജസീൽ
മടപ്പള്ളി: അറക്കല്‍ ക്ഷേത്രത്തിനു സമീപം കടവത്ത് പറമ്പില്‍ പൊന്നന് (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുമാര്‍. മക്കള്‍: ബാലന്, പത്മിനി, വത്സല, ശിവദാസന്‍, മോളി. മരുമക്കള്‍: സുധ, സരസന് (പാറപ്രം), പരേതനായ ബാലന്, ഗോപാലന്. ജാനകിയമ്മ വടകര: മേമുണ്ടയിലെ പരേതനായ വടക്കേ ആയടവൻ വീട്ടിൽ ശങ്കരക്കുറുപ്പിൻെറ ഭാര്യ മീത്തലെ വീട്ടിൽ താഴെ ജാനകിയമ്മ (87) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, വിജയലക്ഷ്മി, വിനോദിനി, വിനോദൻ. മരുമക്കൾ: രാജലക്ഷ്മി, റീന (ടീച്ചര്‍, ഗവ. വി.എച്ച്.എസ് സ്കൂള്‍, പയ്യോളി), പരേതരായ ഗോവിന്ദകുറുപ്പ്, രവീന്ദ്രൻ നമ്പ്യാർ.
കൊയിലാണ്ടി: പുളിയഞ്ചേരി കോവിലേരി പരേതനായ വാസുനായരുടെ ഭാര്യ (67) നിര്യാതയായി. മക്കൾ: സുമ (ഇ.എസ്.ഐ ഹോസ്പിറ്റൽ, ചാലപ്പുറം), സുധീഷ് (ഷേണായീസ്, കൊയിലാണ്ടി). മരുമക്കൾ: നാരായണൻ (ജില്ല കോടതി, കോഴിക്കോട്), രജിത. ആമിന കൊടിയത്തൂർ: പരേതനായ അങ്ങാട്ടപൊയിലിൽ ഹൈദർ ഹാജിയുടെ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: ഉണ്ണിച്ചേക്കു (അബൂദബി), നാസർ (ദുൈബ), അഷ്റഫ് (ദുൈബ), മുജീബ് (പി.ടി.എ പ്രസിഡൻറ് ജി.എം.യു.പി, കൊടിയത്തൂർ), ഷിഹാബ് (എ.പി പ്ലൈവുഡ്സ്), റിയാസ് (ദുബൈ), ബിയ്യകുട്ടി. മരുമക്കൾ: നിഷാത്ത്, റാഹിദ, ഫസീല, റുബീന, ജസീല, ലബീബ, പരേതനായ മുഹമ്മദ്. ജാനകി എളേറ്റിൽ: മലമ്മൽ ജാനകി (65) നിര്യാതയായി. സഹോദരങ്ങൾ: വേലുക്കുട്ടി, ചോയിക്കുട്ടി, ദാമോദരൻ, കണ്ടൻകുട്ടി, ശശി, ഹരി, ചിരുതക്കുട്ടി, സരോജിനി. സാവിത്രി, മീനാക്ഷി, ലതിക.
കിണാശ്ശേരി: നോർത്ത് കിണാശ്ശേരി അറക്കൽ മുഹമ്മദിൻെറ ഭാര്യ പനങ്ങാട്ട് (65) നിര്യാതയായി. മക്കൾ: ഷറീന, സാക്കിർ, ഷെർജിന. മരുമക്കൾ: സലീം, ശിഹാബ്, ഹാജറ. സഹോദരൻ: ബിച്ചൻ. ഖബറടക്കം രാവിലെ എട്ടിന് കോന്തനാരി പള്ളിയിൽ.