Obituary
നാദാപുരം: പുല്ലൂക്കര കിഴക്കെ വീട്ടിൽ നഫീസത്തിൽ താമസിക്കുന്ന നാദാപുരം കക്കംവെള്ളി പാറപുറത്ത് കുഞ്ഞിപ്പാത്തു (75) നിര്യാതയായി. ഭർത്താവ്: കുഞ്ഞബ്ദുല്ല ഹാജി. മകൾ: കുഞ്ഞിമറിയം. മരുമകൻ: മേലിയാടത്ത് അബ്ദുൽ ലത്തീഫ് . സഹോദരങ്ങൾ: വി.കെ. കുഞ്ഞബ്ദുല്ല (റിട്ട.അധ്യാപകൻ, എസ്.വി.എൽ.പി സ്കൂൾ പുറമേരി), കുഞ്ഞാമി, കദീശ, ബിയ്യാത്തു, അലീമ, പരേതയായ ആയിശകുട്ടി.
സുൽത്താൻ ബത്തേരി: മുള്ളൻകുന്ന് തടത്തിൽ സുധാകരൻ (54) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: അഭിന, അഭിയ.
മീനങ്ങാടി: പാലക്കമൂല കൊങ്ങിയമ്പത്ത് പഴനി (83) നിര്യാതനായി. ഭാര്യ: പദവി. മക്കൾ: രവി, പത്മനാഭൻ, അരവിന്ദൻ. മരുമക്കൾ: രാധ, ശോഭന, പ്രമീള (സി.എച്ച്.സി. മീനങ്ങാടി).
സുൽത്താൻ ബത്തേരി: ആർമാട് വാര്യാപ്പിള്ളി തോമസിന്റെ ഭാര്യ ഫിലോമിന (58) നിര്യാതയായി. മക്കൾ: എബി, ജിബി. മരുമകൾ: സോണായ.
കോളേരി: പാപ്ലശ്ശേരി പാറയിങ്ങൽ ആലി ( 53) നിര്യാതനായി. ഭാര്യ: ഹൈറുന്നിസ. മക്കൾ: മുഹമ്മദ് മുബഷീർ, അൻസിബ തസ്ലിൽ. മരുമകൻ: മുഹമ്മദ് ഷാഫി.
മുള്ളൻകൊല്ലി: ശശിമല വിരിപ്പാമറ്റത്തിൽ ജോസഫ് മാത്യു (റോയ് -49) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ബിനിറ്റസ്, ഡെയ്ൻസ്
ആമ്പല്ലൂർ: മണ്ണംപേട്ട പൂക്കോട് ക്ഷീര സംഘത്തിലേക്ക് പാലളക്കാൻ പോകുന്നതിനിടെ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. വെണ്ടോര് ചുങ്കം നാരയണക്കാട്ടില് ശാരദയാണ് (62) മരിച്ചത്. വെണ്ടോർ ചുങ്കത്തിന് സമീപം വെള്ളിയാഴ്ച രാവിലെ ആറിനായിരുന്നു അപകടം. വൈകീട്ട് മൂന്നോടെ മരിച്ചു. ഭർത്താവ്: പരേതനായ വാസു. മക്കൾ: ശ്രീലത, ശ്രീകുമാർ. മരുമക്കൾ: രജീഷ്, ഷിംന. സംസ്കാരം ശനിയാഴ്ച നാലിന് വീട്ടുവളപ്പിൽ.
എടമുട്ടം: കരിപാടത്ത് പരേതനായ വേലായുധന്റെ ഭാര്യ ലീല (85) നിര്യാതയായി. മക്കൾ: വത്സൻ, പുഷ്പ, ഷാരി, സുനന്ദ, ഷീല, ഗൗതമൻ, ഗണേശൻ. മരുമക്കൾ: രാമദേവൻ, വിപിൻ, ചന്ദ്രൻ, ഗോപീകൃഷ്ണൻ, നിഷ, സിജി.
ഏനാമാക്കൽ: തോലത്ത് പരേതനായ വർക്കിയുടെ ഭാര്യ എൽസി (79) നിര്യാതയായി. മക്കൾ: ആഗി, മേഗി, പരേതനായ പോളി. മരുമക്കൾ: റീന, പരേതരായ ജോസ്, ബാബു.
തൃപ്രയാർ: നാടക കലാകാരൻ കഴിമ്പ്രം കാളക്കുടത്തു പരേതനായ രാമുവിന്റെ മകൻ രവി കഴിമ്പ്രം (55) നിര്യാതനായി. പഴയകാല നാടക ട്രൂപ്പുകളായ വ്യാസ, കഴിമ്പ്രം തിയറ്റേഴ്സ് എന്നിവയിലെ നടനായിരുന്നു. നാടകരചയിതാവും സംവിധായകനുമായിരുന്നു. മാതാവ്: കൗസല്യ. ഭാര്യ: സിന്ധു. മക്കൾ: രേഷ്മ, രശ്വനി. മരുമക്കൾ: രാകേഷ്, അരുൺ.
മുണ്ടൂർ: പെരിങ്ങന്നൂർ മുണ്ടൂർ കണ്ണംമ്പുള്ളി കൊച്ചുകുട്ടന്റെ ഭാര്യ അമ്മുക്കുട്ടി (73) നിര്യാതനായി. മകൻ: ശ്രീനാഥ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കൈപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ.