Obituary
തൊടുപുഴ: മ്രാല വടക്കൻചേരിൽ ഷാജിയുടെ ഭാര്യ ഷൈല (55) നിര്യാതയായി. മ്രാല കൂടല്ലൂർ തൈത്തപറപ്പേൽ കുടുംബാംഗമാണ്. മക്കൾ: ജെറിൽ മരിയ (ബംഗളൂരു ജെ.പി മോർഗൽ), ജോയൽ (വിദ്യാർഥി, എൻ.ഐ.ടി, കോഴിക്കോട്). മരുമകൻ: വരുൺ അലക്സ് (ബംഗളൂരു, സൊസൈറ്റി ജനറൽ). സംസ്കാരം എട്ടിന് വൈകീട്ട് 3.30ന് സെൻറ് പീറ്റേഴ്സ് ആൻഡ് പോൾസ് ക്നാനായ കാതോലിക്ക പള്ളി സെമിത്തേരിയിൽ.
മാറിക: കുരിശിങ്കൽ കെ.പി. ജോൺ (ഓനാച്ചൻ -83) നിര്യാതനായി. ദ്രോണാചാര്യ അവാർഡ് ജേതാവ് കെ.പി. തോമസ് മാഷിെൻറ സഹോദരനും ഒളിമ്പ്യൻ ഷൈനി വിൽസെൻറ പിതൃസഹോദരനുമാണ്. ഭാര്യ: പരേതയായ അന്നക്കുട്ടി ജോൺ. മക്കൾ: ബെന്നി ജോൺ, ഐബി ജോൺ, ജിജി ജോൺ, പരേതനായ സണ്ണി ജോൺ. മരുമക്കൾ: ഗ്രേസി, ജിജി, മാത്യു ജേക്കബ്, സിന്ധു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് മാറിക സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കല്ലിശ്ശേരി കാട്ടുവേലിൽ വീട്ടിൽ സുകുമാരൻ (78) നിര്യാതനായി. ഭാര്യ: കടപ്ര പരുമല മടുക്കോട്ടിൽ കുടുംബാംഗം പരേതയായ പൊന്നമ്മ. മക്കൾ: ശ്രീജി (സന്തോഷ്), ശ്രീനി (കൊച്ചുമോൻ). മരുമക്കൾ: സിന്ധു, ഗോപകുമാരി. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.
ചാരുംമൂട്: നൂറനാട് കാവുമ്പാട് ഉമ ഭവനത്തിൽ ഉണ്ണികൃഷ്ണനുണ്ണിത്താൻ (59) നിര്യാതനായി. ഭാര്യ: സതിയമ്മ. മക്കൾ: ഉമ, സന്തോഷ്. മരുമകൻ: പ്രകാശ്.
മാന്നാർ: കുരട്ടിശ്ശേരി ടൗൺ അഞ്ചാംവാർഡിൽ പന്നായിക്കടവ് തറയിൽപള്ളത്ത് വീട്ടിൽ പരേതനായ ഹബീബ് സാലിയുടെ മകൻ ഷാജഹാൻ (58) നിര്യാതനായി. മാതാവ്: ആരിഫാബീവി. ഭാര്യ: ഷീജ. മക്കൾ: റുക്സാന, ബിലാൽ. മരുമകൻ: റിയാസ്.
തുറവൂർ: പട്ടണക്കാട് പഞ്ചായത്ത് 19ാം വാർഡിൽ അന്ധകാരനഴി കുരിശിങ്കൽ പരേതനായ പീറ്ററിെൻറ ഭാര്യ യുപ്രേഷ്യാ (റിട്ട. അധ്യാപിക, ബി.ബി.എം എൽ.പി സ്കൂൾ അഴീക്കൽ -75) നിര്യാതയായി. മക്കൾ: ഹണി, ജൂണി, ബോണി, ടോണി. മരുമക്കൾ: ഷാജൻ, ജോൺ ലിൻസൺ, ലിജി.
അമ്പലപ്പുഴ: നീർക്കുന്നം കൊല്ലംപറമ്പ് വീട്ടിൽ അഷറഫിെൻറ ഭാര്യ കൗലത്ത് (55) നിര്യാതയായി. മകൾ: നുഷറത്ത്. മരുമകൻ: ജാസിം (ദുബൈ).
അമ്പലപ്പുഴ: നീർക്കുന്നം മാടവനത്തോപ്പിൽ പൊന്നപ്പൻ (81) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: മനോഹരൻ, ശിശുപാലൻ, തിലകൻ, രമ. മരുമക്കൾ: ഉഷ, സുഷമ്മ, ലത, മഹേശൻ.
അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടി പുത്തൻപറമ്പ് ചെല്ലപ്പൻ (83) നിര്യാതനായി. ഭാര്യ: സതീമണി. മക്കൾ: ഭാസുര, ഉഷ, ലവൻ, കുശൻ, ജയൻ, ജയന്തി. മരുമക്കൾ: പി.കെ. മോഹനൻ, ഉദയൻ, സജി, അനി, ഷാജി, രജനി.
അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് 15ാം വാർഡ് തൈപ്പറമ്പിൽ വീട്ടിൽ സെബാസ്റ്റ്യൻ (പൊന്നപ്പൻ -65) നിര്യാതനായി. ഭാര്യ: പരേതയായ അൽഫോൻസ. മക്കൾ: യേശുദാസ്, പരേതനായ ജോസഫ്. മരുമകൾ: പ്രസീദ.
കുഴൽമന്ദം: മരത്തിൽനിന്ന് വീണ് 58കാരൻ മരിച്ചു. കുത്തനൂർ കൽക്കുളം മാരാംകാട് കണ്ടായിയുടെ മകൻ കൃഷ്ണനാണ് (58) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് വീട്ടിൽ വെച്ചാണ് അപകടം. കുരുമുളക് പറക്കുന്നതിടെയാണ് അപകടം. ഭാര്യ: ശാന്ത. മകൾ: ആതിര. മരുമകൻ: സുഭാഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തോലനൂർ വാതക ശ്മശാനത്തിൽ.
കുഴൽമന്ദം: കുട്ടൻകണ്ടത്ത് കളത്തിൽ കെ. ശ്രീനിവാസൻ (81) കോവിഡ് ബാധിച്ച് മരിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, ഡി.കെ.ഡി.എഫ് ജില്ല പ്രസിഡൻറാണ്. 22 വർഷം കുഴൽമന്ദം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറായിരുന്നു. ഭാര്യ: പങ്കജാക്ഷി. മക്കൾ. അഡ്വ. വിനോദ്, ലസിത, പവിത. മരുമക്കൾ: ദീപ, ആശീഷ്, ഷൈരാജ്. സഹോദരങ്ങൾ. മുരളീധരൻ, കലേരി, സുഭദ്ര, കോമളം.