Obituary
പൂനൂർ: കക്കാട്ടുമ്മൽ അബു (70) നിര്യാതനായി. ഭാര്യ: സൗമില. മക്കൾ: ഫസീല, സിയാദ്, അഫീല, സജിലത്ത്. മരുമക്കൾ: സലീം, യാസർ, അറഫാത്ത്, അഫ്സില
പയ്യോളി: ഇരിങ്ങത്ത്, മീത്തലെ കൊറവട്ട ദേവി (52) നിര്യാതയായി. പിതാവ്: പരേതനായ ചെക്കോട്ടി. മാതാവ്: നാരായണി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: രജീഷ്, രനീഷ്. മരുമക്കൾ: അശ്വനി, ശിൽപ. സഹോദരങ്ങൾ: സുരേന്ദ്രൻ, നാരായണൻ, രാജൻ, ബാലൻ, രാധ.
കോഴിക്കോട്: പരേതരായ ചാലിയം കമ്മുക്കുട്ടി നഹയുടെയും ബംഗ്ലാവിൽ ആയിഷബിയുടെയും മകൻ കെ.സി. റഫീഖ് (73) കല്ലായിയിലെ സിൽവർ കാസ്കാട് ഗാലക്സി ഫ്ലാറ്റിൽ നിര്യാതനായി. ഭാര്യ: അക്കരപ്പറമ്പത്ത് സുഹറാബി. മക്കൾ: റഷ്മ നാസ്നീൻ, ശബാന പർവീൺ, ശിയാജർ. മരുമക്കൾ: മുഹമ്മദലി ബാവ, ശിഹാബുദ്ദീൻ ഫിർദൗസ്, ജുമൈറ ശിയാജർ. സഹോദരങ്ങൾ: മൊയ്തീൻകുട്ടി (കാരപ്പറമ്പ്), ഉമ്മർ കോയ (കൊളത്തറ).
കൂളിവയൽ: പരേതനായ പന്നിക്കോടൻ അസ്സുവിെൻറ ഭാര്യ ഫാത്തിമ (59) നിര്യാതയായി. മക്കൾ: ജമീല, സുഹറ, സമീറ, യൂസുഫ്, മജീദ്, സുനീർ. മരുമക്കൾ: ഹുസൈൻ, കുഞ്ഞിമുഹമ്മദ്, ഫിറോസ്, സുനീറ, ജസീല, അഷ്മില.
നടവയൽ: പരേതനായ ഇടിമാലിൽ മത്തായിയുടെ ഭാര്യ ഏലമ്മ (77) നിര്യാതയായി. മക്കൾ: ലീലാമ്മ, ഗ്രേസി, തങ്കച്ചൻ, ജോയി, ലിസി, സി. ദീപ്തി. മരുമക്കൾ: തോമസ്, കുഞ്ഞുമോൻ, എൽസി, കുഞ്ഞുമോൾ, ബെന്നി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തി
പനമരം: പനമരത്തെ പഴയ നടവയൽ റോഡിലെ നാലുകണ്ടി വീട്ടിൽ വി.എൻ. മുസ്തഫ (60) നിര്യാതനായി. ഭാര്യ: ഹലീമ കാഴ്ചാങ്കണ്ടി, പീച്ചംകോട്. മക്കൾ: ഇജാസ് (ഖത്തർ), നിയാസ്, റബ്നാസ്, ഹാജറ. മരുമക്കൾ: റസ്മി, ഫാത്തിമ. സഹോദരങ്ങൾ: പരേതനായ ഇബ്രായി, മഹ്റൂഫ് (റിയാദ്), റിയാസ് (റിയാദ്) ആസ്യ, നസീമ, ജിസ്തി.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം വഴുവക്കോട്ടിൽ പരേതനായ പൊന്നെൻറ ഭാര്യ കല്യാണി (75) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, സരോജിനി. മരുമക്കൾ: ശ്രീദേവി, ശിവൻ. സഹോദരി: വിശാലു.
ആനക്കര: പടിഞ്ഞാറങ്ങാടി ഒതളൂര്‍ കുയിലങ്ങാട്ടില് പരമേശ്വരന് (69) നിര്യാതനായി. യു.ഡി.എഫ് ഒതളൂര്‍ ബൂത്ത് ചെയര്‍മാനും കുമരനെല്ലൂര്‍ സഹകരണ ബാങ്ക് റിട്ട. ജീവനക്കാരനുമാണ്. ഭാര്യ: പരേതയായ നീലി. മക്കള്‍: സജിത്ത്, ബിജോയ്. മരുമക്കള്‍: നിഗിത, നിമിഷ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.
മാറഞ്ചേരി: പുറങ്ങ് മാരാമുറ്റം കടമ്പാളത്ത് അയ്യത്തടത്തിൽ അബൂബക്കർ ഫൈസി (80) നിര്യാതനായി. പിതാവ്: പരേതനായ ആതേങ്ങൽ ബാപ്പുട്ടി. മാതാവ്: പരേതയായ ഉമ്മാമു. ഭാര്യ: റഹിമ. മക്കൾ: മൈമൂന, ബുഷ്റ, തയ്യിബ്, ജയ്യിദ്. മരുമക്കൾ: ബീരാൻ കുട്ടി, (മാരാമുറ്റം), അബ്ദുൽ റസ്സാഖ് (മാറഞ്ചേരി), ജുൽന, നസ്രിയ.
കീഴാറ്റൂർ: കൊണ്ടിപറമ്പ് മഹല്ലിൽ പള്ളിപ്പടിയിലെ ഓട്ടുപ്പാറ അബ്ദുൽ കമാൽ (53) നിര്യാതനായി. ഭാര്യ: സുലൈഖ (മങ്കട). മക്കൾ: ഫരീദ, സഫ്വാൻ, ഹാഷിം, ജസീറ.
പാണ്ടിക്കാട്: ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പിലെ അമ്പലക്കുന്നത്ത് നാരായണൻ നായർ (84) നിര്യാതനായി. ഭാര്യ: വിശാലാക്ഷിയമ്മ. മക്കൾ: സുശീൽ കുമാർ (റിട്ട. അധ്യാപകൻ, എ.യു.പി സ്കൂൾ ചെമ്പ്രശ്ശേരി), വിനോദ് കുമാർ (ആർ.ഡി ഏജൻറ്), മനോജ് (അഡ്വക്കറ്റ്). മരുമക്കൾ: വിജയകുമാരി (ആശാവർക്കർ), ഗീത (ആർ.ഡി ഏജൻറ്), അബിത.
എളയൂർ: ചെങ്ങര അറഞ്ഞിക്കൽ കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ജയപ്രകാശ് (എക്സൈസ്, മഞ്ചേരി), സന്തോഷ്കുമാർ (എച്ച്.എസ്.എസ്.ടി ജി.എച്ച്.എസ്.എസ് അരീക്കോട്), നിഷ. മരുമക്കൾ: മുരളീധരൻ (കൊല്ലംചിന), രഞ്ജിനി, മഞ്ജുഷ.