Obituary
വടുതല: പാണാവള്ളി തൃച്ചാറ്റുകുളം നമ്പൂരിച്ചിറ ഇബ്രാഹിം (85) നിര്യാതനായി. ഭാര്യ: പരേതയായ മറിയുമ്മ. മക്കൾ: മാമ്മി, ജമീല, റംലത്ത്, സലീമ, സുബൈദ, ആമിന. മരുമക്കൾ: നാസർ, ഷെരീഫ്, അസ്മ, പരേതരായ അബു, മുഹമ്മദ്.
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ നടുവിലേത്ത് പരേതനായ ശിവരാമൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (78) നിര്യാതയായി. മുളക്കുഴ കൊഴുവല്ലൂർ ചരിവുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: തുളസീധരൻ നായർ, സുരേഷ് കുമാർ, സുനിൽകുമാർ. മരുമക്കൾ: സുകന്യ, പുഷ്പകുമാരി, പരേതയായ വത്സല. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.
ചാരുംമൂട്: നൂറനാട് പണയിൽ കൈതവിളയിൽ എൻ.ഗംഗാധരൻ (81) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്. ഭാര്യ: ഓമന. മക്കൾ: ജി. അനിൽകുമാർ, കെ.ജി. സിന്ധു, കെ.ജി.സന്ധ്യ. മരുമക്കൾ: എം.ടി.വിനോദ്കുമാർ (കുവൈത്ത്), അജിത്ത് (യു.എസ്.എ).
മാരാരിക്കുളം: അർത്തുങ്കൽ കോയിപ്പറമ്പിൽ ജൂസെ ഡോമിനിക് (85) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: റോയ് ഡോമിനിക് (അബൂദബി), സെബാസ്റ്റ്യൻ (സിക്സസ് ബേക്കറി), യേശുദാസ് (സിക്സസ് ഹാർഡ് വെയർ). മരുമക്കൾ: നിമ്മി, സെലിൻ, സുനിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് അർത്തുങ്കൽ സെൻറ് ആൻഡ്രൂസ് ബസിലിക്ക സെമിത്തേരിയിൽ.
പയ്യോളി: അയനിക്കാട് കണ്ടിയിൽ പി.പി. രാജൻ (72) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: രാജു, പ്രശോഭ്. മരുമകൾ: ആതിര.
കൂമുള്ളി: തെക്കേടത്ത് സരോജിനി അമ്മ (70) നിര്യാതയായി. ഭർത്താവ്: തെക്കേടത്ത് മാധവൻ നമ്പ്യാർ. മക്കൾ: രമേശൻ തെക്കേടത്ത് (സബ് ഇൻസ്പെക്ടർ, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്, കോഴിക്കോട്), സുമേഷ് (നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ). മരുമക്കൾ: പ്രജിത (അധ്യാപിക, മായനാട് എ.യു.പി സ്കൂൾ), ദീപ (അധ്യാപിക, കുന്നത്തറ എ.എം.എൽ.പി സ്കൂൾ). സഹോദരങ്ങൾ: കാരപ്പാടിക്കണ്ടി രാജൻ, പരേതനായ ശ്രീധരൻ നമ്പ്യാർ.
മാവൂർ: പുലപ്പാടി മുഹമ്മദലി (അഷ്റഫ് -61) നിര്യാതനായി. ഭാര്യ: സബ്രീന മാങ്കാവ്. മക്കൾ: ഫൗജർ ഹസൻ (സിവിൽ എൻജിനീയർ), ഫെജിൻ. മരുമക്കൾ: നിഷാദ് മാവൂർ, ഷിംന ഒതായി. പിതാവ്: പരേതനായ കുട്ടിഹസൻ. മാതാവ്: നബീസ. സഹോദരങ്ങൾ: എം. ഹംസ (മാവൂർ സർവിസ് സഹകരണ ബാങ്ക്), സുലൈഖ, അസ്മ, സുബൈദ, അബ്ബാസ്.
തിക്കോടി: പാലൂർ മുതിരക്കാൽ മുക്കിലെ തടത്തിൽ വയൽ കുനി ടി.പി. അശോകൻ (59) നിര്യാതനായി.പിതാവ്: പരേതനായ ചാത്തുക്കുട്ടി കുറുപ്പ്. മാതാവ്: മാതുക്കുട്ടി. ഭാര്യ: ശോഭ (കൃഷി ഭവൻ തിക്കോടി). മക്കൾ: സുധാകരൻ, അനിഷ, അഗിന. മരുമക്കൾ: പ്രജീഷ്, പ്രഭീഷ്. സഹോദരൻ: ജയചന്ദ്രൻ.
വടകര: പുതുപ്പണം കൈയിൽവളപ്പിൽ പരേതനായ മോഹൻരാജിെൻറ (ഇന്ത്യൻ നേവി) ഭാര്യ രമ (68) നിര്യാതയായി. മക്കൾ: വിജിത്ത്, വിനീത്, വിധേത്. മരുമക്കൾ: പ്രവിത, ജസിത, പ്രവിത. സഹോദരങ്ങൾ: ചന്ദ്രൻ, രഞ്ജിനി (ചെന്നൈ), പരേതരായ മോഹൻ, രമേശൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന്.
വടകര: പതിയാരക്കര മാണിക്കോത്ത് കണ്ടി മീത്തല്‍ കുയിമ്പില്‍ കല്ല്യാണിയമ്മ (84) നിര്യാതയായി. മക്കള്‍: വസന്ത (റിട്ട. അഴിയൂര്‍ പഞ്ചായത്ത്). മരുമക്കള്‍: പുലിയന്നൂര്‍ രാധാകൃഷ്ണന് (നവഗ്രഹ പബ്ലിക്കേഷന്‍സ്).
കുറ്റ്യാടി: മരുതോങ്കര മുള്ളൻകുന്നിലെ കോവുമ്മൽ കാരങ്കോട്ട് ഗോപാലൻ (75) ആന്ധ്രയിൽ നിര്യാതനായി. പിതാവ്: ഒണക്കൻ. മാതാവ്: മാത. സഹോദരങ്ങൾ: ദേവി, ശാരദ, അനന്തൻ, ബാബു, വനജ, അനിജ, ഷംജി.
നാദാപുരം: കുമ്മങ്കോട്ടെ നരിക്കോൾ കുഞ്ഞാലി (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നൗഷാദ്, സമീർ, മിർഫത്ത്. മരുമക്കൾ: മിജ്സാന,ഹസീന, ഷംഷാദ്. സഹോദരങ്ങൾ: ആമിന,അസീസ്.