Obituary
പെരുമ്പാവൂർ: കണ്ടന്തറ മൂത്തേടൻ വീട്ടിൽ ഇണ്ടക്കൻ കൊച്ചഹമ്മദിന്റെ മകൻ അലി (70) നിര്യാതനായി. മക്കൾ: സജ്ന, സനോജ്, റിയാസ്. മരുമക്കൾ: ഷംസുദ്ദീൻ, ജുഹൈന, അൻസിയ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കണ്ടന്തറ ജമാഅത്ത് ഖബർസ്ഥാനിൽ.
മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാൽ തച്ചുകുന്നേൽ സുധാകരന്റെ ഭാര്യ ശ്രീദേവി (55) നിര്യാതയായി. മക്കൾ: സോനു, സ്വാതി. മരുമകൾ: അനു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
ഫോർട്ട്കൊച്ചി: സൗത്ത് താമരപ്പറമ്പ് കരിപ്പേൽ വീട്ടിൽ ട്രീസ സ്റ്റീഫൻ (ചേച്ച - 90) നിര്യാതയായി. അവിവാഹിതയാണ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് സാന്താക്രൂസ് ബസലിക്ക സെമിത്തേരിയിൽ.
മട്ടാഞ്ചേരി: തെക്കേമഠം സ്ട്രീറ്റിൽ എം. വേണു (60) നിര്യാതനായി. ഭാര്യ: ഭഗവതി. മകൾ: ഹർഷ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കൂവപ്പാടം ശ്മശാനത്തിൽ.
ശ്രീമൂലനഗരം: അമ്പാട്ടുപറമ്പിൽ പാപ്പു (77) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഗീത, ഗിരിജ, ഗിരി, സനി, ഗിരീഷ്, ഷൈലജ, ഷൈനി. മരുമക്കൾ: ഗിരിജൻ, മനോജ്, സഹദേവൻ, സുരേഷ്, ഗിരീഷ്, സുനിത.
വൈപ്പിൻ: എളങ്കുന്നപ്പുഴ പെരുമാള്പടി പേരിങ്ങോട് പരമേശ്വരന് (73) നിര്യാതനായി. ഭാര്യ: മേരി. മക്കള്: സാനു, സനല്. മരുമക്കള്: ദിവ്യ, പ്രജിത.
ഫോർട്ട്കൊച്ചി: മാന്തറ പ്രണവം വീട്ടിൽ വാസുദേവൻ (92) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: പരേതരായ ലക്ഷ്മിക്കുട്ടി, നളിനാക്ഷി.
കളമശ്ശേരി: പുന്നക്കാട്ടുമൂല ചിറമുഖത്ത് കൈതപ്പാടത്ത് പരേതനായ മരക്കാറുടെ മകൻ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സഫിയ, സൈനബ, കരീം, അബ്ബാസ്, മരുമക്കൾ: റഷീദ്, ഷെമീന, ജിംഷി, പരേതനായ മാഹിൻ കുട്ടി. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് തൃക്കാക്കര ഖബർസ്ഥാനിൽ.
പെരുമ്പാവൂർ: മാറമ്പള്ളി ചിത്തിരതോപ്പിൽ വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ സുലൈഖ (84) നിര്യാതയായി. മക്കൾ: നൂഹ്, സാജിത, ഐഷ, റാബിയ, ഷമീറ. മരുമക്കൾ: ഹബീബ്, നാദിർഷ, സമീർ, ഷമീറ, പരേതനായ അബ്ദുൽ കരീം.
മണ്ണഞ്ചേരി: ദേശീയ പാതയിൽ കലവൂർ ജങ്ഷന് തെക്ക് കാറിടിച്ച് കാൽനട യാത്രികൻ മരിച്ചു. കലവൂർ പ്രസന്ന സദനത്തിൽ പ്രസന്നനാണ് (72) മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. കലവൂരിലെ കടയിൽ പോയി മടങ്ങുമ്പോൾ റോഡ് മുറിച്ച് കടക്കവേ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രസന്നനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: നളിനി. മക്കൾ: കണ്ണൻ, ചിത്ര. മരുമക്കൾ: കൃഷ്ണപ്രിയ, അശ്വിൻ ദിലീപ്.
മാന്നാർ: ഗ്രാമപഞ്ചായത്ത് പത്താം വാർഡ് വില്ലേജ് ഓഫിസിന് സമീപം കുരട്ടിക്കാട് പള്ളിയമ്പിൽ വീട്ടിൽ പി. ഭാസ്കരൻ നായർ (87) നിര്യാതനായി. ദീർഘകാലം കുരട്ടിക്കാട് എൻ.എസ്.എസ് കരയോഗം കമ്മിറ്റി അംഗം, ചെങ്ങന്നൂർ താലൂക്ക് യൂനിയൻ പ്രതിനിധി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. പള്ളിയമ്പിൽ കുടുംബയോഗത്തിന്റെ രക്ഷാധികാരിയായിരുന്നു. ഭാര്യ: സരസമ്മ. മക്കൾ: ബി. ജയപ്രകാശ്(ഖത്തർ), ജയശ്രീ. മരുമക്കൾ: ജ്യോതിലക്ഷ്മി, വിനോദ് (ഇരുവരും ഖത്തർ). സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
കായംകുളം: പെരിങ്ങാല പാലപ്പള്ളിൽ കിഴക്കതിൽ നൂർ മൻസിലിൽ പരേതനായ കോയാക്കുട്ടിയുടെ ഭാര്യ സുബൈദാ ബീവി (88) നിര്യാതയായി. മക്കൾ: മെഹ്ബാൻ, താജുദ്ദീൻ, സുകൈനത്ത്, നൗഷാദ്, റഷീദാബീവി, ഷെഹ്ബാനത്ത്. മരുമക്കൾ: കുഞ്ഞുമോൻ, അസൂറാബീവി, സലീന, റഷീദ്, ഷംനാദ്, പരേതനായ ഷംസുദ്ദീൻ.