Obituary
പല്ലശ്ശന: പൂളക്കാട് വാസുക്കുട്ടി (77) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: ഗീത, ബേബി, ബാബു. മരുമക്കൾ: മോഹനൻ, സുരേന്ദ്രൻ, ശ്രീജ. സഹോദരങ്ങൾ: രാജൻ, ലക്ഷ്മണൻ, മുത്തു, രാമകൃഷ്ണൻ, ലക്ഷ്മി, തായ്മണി.
പുതുനഗരം: തത്തമംഗലം സത്രവട്ടാരം മഞ്ഞല്ലൂർ കളം ഷെയ്ഖ് ഇബ്രാഹീം ഹാജി (97) നിര്യാതനായി. ഭാര്യമാർ: പരേതരായ സബൂറ ഉമ്മ, സുബീദഉമ്മ. മക്കൾ: അസൻ മുഹമ്മദ്, അലി മുഹമ്മദ്, സബൂറ. മരുമക്കൾ: മെഹബൂബ, റോസ്ന.
വടക്കഞ്ചേരി: കിഴക്കഞ്ചേരി ഇളവംപാടം പൂണ്ടിക്കൽ വീട്ടിൽ മീനാക്ഷി (89) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വക്കാവ് ശ്മശാനത്തിൽ. സഹോദരങ്ങൾ: പരേതരായ അപ്പായി, കൃഷ്ണൻ, വെള്ളച്ചി.
മംഗലംഡാം: കടപ്പാറ വനത്തിൽ വയോധികനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പൊൻകണ്ടം നവരക്കാട്ടിൽ സണ്ണിയാണ് (69) മരിച്ചത്. മംഗലംഡാം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.മൃതദേഹം ആലത്തൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. പലവിധ രോഗങ്ങൾ കാരണം മാനസിക സംഘർഷത്തിലായിരുന്നു. ഭാര്യ: ഡെയ്സി. മക്കൾ: നിതിൻ, നീതു. മരുമകൻ: ജിൽജോ.
കയ്പമംഗലം: ബോർഡിന് കിഴക്ക് കണ്ടേങ്ങാട്ടില് പരേതനായ പത്മനാഭന്റെ മകന് സനോജ് (45) നിര്യാതനായി. ഭാര്യ: നീതു. മക്കള്: ആര്ദ്ര, ആദിനാഥ്. സംസ്കാരം ചൊവ്വാഴ്ച വലപ്പാട് ശ്മശാനത്തിൽ.
വാടാനപ്പള്ളി: നടുവിൽക്കര ജുമാമസ്ജിദിന് വടക്ക് അറക്കലെ വീട്ടിൽ ഖാദർ (78) നിര്യാതനായി. ഭാര്യ: മാരിയത്ത്. മക്കൾ: ബഷീർ, യൂസഫ്, നൂറുദ്ദീൻ. മരുമക്കൾ: ഷാഹിന, ഷരീഫ, റംലത്ത്.
ഏങ്ങണ്ടിയൂർ: പുളിഞ്ചോട് വടക്ക് മില്ലേനിയം റോഡിൽ പള്ളിക്കടവത്ത് സേനാനായകൻ (68) സൗദിയിൽ നിര്യാതനായി. ഭാര്യ: സീനഭായ്. മക്കൾ: സെഞ്ചോ, സന്ധ്യ. മരുമക്കൾ: ഹരിത, ധീരജ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ.
വർക്കല: ഊന്നിൻമൂട് ഹരിദാസ് ഭവനിൽ ഹരിദാസൻ (84) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: രമ, കൗമുദി, സുഷമകുമാരി. മരുമക്കൾ: പരേതരായ രാജൻ, അരവിന്ദൻ.
അരിമ്പൂർ: കെ.എസ്.എഫ്.ഇ കുന്നത്തങ്ങാടി ശാഖ മാനേജർ തിരുവനന്തപുരം പെരുംകുളം സ്വദേശി ബോധിയിൽ ആർ. ബാബു (57) നിര്യാതനായി. മുല്ലശ്ശേരിയിൽ വാടക വീട്ടിലാണ് താമസം. ഭാര്യ: സഖി (അസി. എൻജിനിയർ, എൽ.എസ്.ജി.ഡി). മക്കൾ: ശ്രദ്ധ, പഞ്ചമി. സംസ്കാരം തിരുവനന്തപുരത്ത് നടത്തും.
മലയിൻകീഴ്: ശാന്തുമൂല പുലരി നഗർ (പി.എൻ.ആർ.എ-61) പവിഴമല്ലിയിൽ രാജമ്മ (101) നിര്യാതയായി. മക്കൾ: രാമരാജ്, മഹാദേവൻ, ഗണേശൻ, ലക്ഷ്മി, ജ്യോതി. മരുമക്കൾ: സ്വർണമ്മ, കല, ലളിത, രാജപ്പൻപിള്ള, ലത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
നെടുമങ്ങാട്: മൂഴി ചേലയിൽ വടക്കുംകര വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ലളിത (65) നിര്യാതയായി. മക്കൾ: രാജീവ്, രജനി (ലീന).
തിരുവനന്തപുരം: പാങ്ങോട് ചിത്ര നഗർ സി 76 സായൂജ്യയിൽ ആർ. വേണുഗോപാലൻ നായർ (77- റിട്ട. സി.ഐ ക്രൈംബ്രാഞ്ച്) നിര്യാതനായി. വിശിഷ്ഠസേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ തിരുവനന്തപുരം താലൂക്ക് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലളിതകുമാരിയമ്മ. മക്കൾ: ശ്രീകാന്ത് (യു.എസ്), ശ്രീവിദ്യ (ബംഗളൂരു). മരുമക്കൾ: ജ്യോതി (യു.എസ്), രജ്ഞിത് രവീന്ദ്രൻ (ബംഗളൂരു). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.