Obituary
അരിമ്പൂർ: അരിമ്പൂർ തച്ചമ്പിളി വയലോരം ഫാം റോഡ് എടമന വിജയന്റെ ഭാര്യ പത്മജ (51) നിര്യാതയായി. വ്യാഴാഴ്ച രാത്രി പത്തോടെ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ദിവ്യ, വിഷ്ണു.
കരുനാഗപ്പള്ളി: തഴവ കടത്തൂർ പാപ്പാൻകുളങ്ങര തൈക്കാവിന്റെ പടീറ്റതിൽ പരേതനായ കോയാകുട്ടിയുടെ മകൻ റേഷൻ വ്യാപാരിയായിരുന്ന അബ്ദുൽ സലീം (കൊച്ചുമോൻ- 51) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: സിയാന, അഫ്സാന. മരുമകൻ: ഷിഹാദ് (റിയാദ്). ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് ചിറ്റുമൂല ജമാഅത്ത് ഖബർസ്ഥാനിൽ.
എറിയാട്: കേരളവർമ സ്കൂളിന് തെക്കുവശം പരേതനായ പഴമ്പുള്ളി വാസുവിന്റെ ഭാര്യ ദേവു (84) നിര്യാതയായി. മക്കൾ: ബാബു, വേണു, ഇന്ദിര, ഷീല, ബിന്ദു. മരുമക്കൾ: രാധാമണി, ഷീജ, പ്രസന്നൻ, സജേഷ്.
അന്തിക്കാട്: ആൽ സെന്ററിനുകിഴക്ക് കലാനി വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സുമതി (68) നിര്യാതയായി. മക്കൾ: സിന്ധു, ലേഖ. മരുമക്കൾ: ശിവൻ, ബാബു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് എളവള്ളി പഞ്ചായത്ത് ശമ്ശാനത്തിൽ.
വാടാനപ്പിള്ളി: വ്യാസനഗർ പരേതനായ ആലയിൽ ശങ്കരന്റെ മകൻ വേലായുധൻ (73) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ബിജു, ബിജേഷ്, ബിജിത. മരുമക്കൾ: ഷിബി, ശാരി, സജീവ്.
ചാവക്കാട്: മണത്തല ജനത റോഡിൽ അയിനപ്പുള്ളി രാഘവൻ (85) നിര്യാതനായി. വലപ്പാട് ശ്രീരാമ പോളിടെക്നിക് ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗം മേധാവിയായിരുന്നു. ഭാര്യ: കോമളവല്ലി. മക്കൾ: സുരേഷ് (റിട്ട. ചീഫ് മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), രമേശ്, സതീഷ് (ഇൻഫോ പാർക്ക് കൊച്ചി). മരുമക്കൾ: നീലിമ, പ്രിയ, അനിത. സംസ്കാരം ശനിയാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.
പുന്നയൂർക്കുളം: ചമ്മനൂർ കടപ്പായിൽ താഴത്തേയിൽ ചക്കന്റെ മകൻ കൊച്ചുണ്ണി (കൊച്ചു -54) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: നേഹ, റൂണി, അതുൽകൃഷ്ണ.
പുന്നയൂർ: വടക്കേ പുന്നയൂർ പിലാക്കാട്ടേൽ പള്ളിക്ക് കിഴക്ക് ചേനാതയിൽ ഇബ്റാഹീമിന്റെ ഭാര്യ ഷബീന (42) നിര്യാതയായി. മക്കൾ: മുഹമ്മദ് ഇസ്ഹാഖ്, ഹിബ ഷെറിൻ.
മരത്താക്കര: തേറാട്ടില്‍ അന്തോണി (69) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കള്‍: അനു, അനുപ്. മരുമകന്: ദിലീപ്.
കോങ്ങാട്: പാറശ്ശേരി അയ്യപ്പൻ കാവില്‍ കൃഷ്ണൻകുട്ടി (മണിയന് - 67) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കള്‍: രാജേഷ്, രജനി, രമ്യ, രഹിത. മരുമക്കള്‍: രാജി, രാജന്, ധര്‍മദാസന്‍, വിമല്‍. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.
ആനക്കര: നെല്ലിക്കാട്ടിരി മുണ്ടംകോട്ടില് രാധാകൃഷ്ണന് (66) നിര്യാതനായി. നെല്ലിക്കാട്ടിരി പോസ്റ്റ് ഓഫിസിലെ റിട്ട. ഇ.ഡി പോസ്റ്റ്മാന് ആയിരുന്നു. ഭാര്യ: ശോഭന. മക്കള്‍: ശേഖര്‍, ശങ്കര്‍. മരുമക്കള്‍: ജയശ്രീ, ശാരിക.
കണ്ണമ്പ്ര: കൊട്ടേക്കാട് ഓത്യംകോട് വീട്ടിൽ നാണി (72) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ആർ. ബാലൻ. മക്കൾ: പുഷ്പ, കനകൻ (ഗാന്ധി). മരുമക്കൾ: രാധാകൃഷ്ണൻ, രേണുക. സംസ്കാരം ഞായറാഴ്ച 12ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.