Obituary
കുന്ദമംഗലം: പൈങ്ങോട്ടുപുറം ചീരുകണ്ടിയിൽ ദാക്ഷായണി അമ്മ (85) നിര്യാതയായി. മക്കൾ: മാലതി, ഗീത. മരുമകൻ: കൃഷ്ണ മോഹൻ ബംഗളൂരു. സഹോദരങ്ങൾ: പരേതനായ രാഘവൻ നായർ, പത്മനാഭൻ നായർ, ശ്രീധരൻ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.
പെരുമണ്ണ: മഞ്ഞുകുളങ്ങര പുതിയാണ്ടി (86) നിര്യാതനായി. ഭാര്യ: കമല. മക്കൾ: മനോജ്, കാർത്യായനി, ലളിത (അംഗൻവാടി ഹെൽപർ, സി.പി.എം പെരുമണ്ണ സൗത്ത് ബ്രാഞ്ച് അംഗം), പ്രമീള (ഫറോക്ക് സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: രാമൻ ഫറോക്ക്, രാജൻ പന്തീരാങ്കാവ്, രജിത. സഞ്ചയനം ബുധനാഴ്ച.
കുറ്റിയിൽ താഴം: വലിയ വീട്ടിൽ രുഗ്മിണി (70) നിര്യാതയായി. ഭർത്താവ്: ജഗന്നിവാസൻ. മകൾ: ശിൽപ. മരുമകൻ: ഷിബു. സഹോദരങ്ങൾ: ചന്ദ്രൻ, ഗോപാലകൃഷ്ണൻ, വിശ്വനാഥൻ, സുമതി, ഇന്ദിര, പരേതയായ സുശീല. സംസ്കാരം ഞായർ രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.
മാനന്തവാടി: തോണിച്ചാൽ പറകുടിയിൽ സ്കറിയ (73) നിര്യാതനായി. ഭാര്യ: മേരി പടയാട്ടിൽ. മക്കൾ: സുമി മനോജ്, സുനി ഷിജു, സുദിന അനിഷ്, സുബിൻ സ്കറിയ. മരുമക്കൾ: മനോജ് ജേക്കബ്, ഷിജു എബ്രാഹാം, അനിഷ് എബ്രാഹാം, അനു ബോസ്.
ഫറോക്ക്: കോട്ടപ്പാടം അമ്പലപ്പുറത്ത് താമസിക്കുന്ന പാണ്ടികശാല ഹസ്സൻ എന്ന കുഞ്ഞ (70) നിര്യാതനായി. ഭാര്യ: മാളിയേക്കൽ ഫാത്തിമ. മക്കൾ: ഫാസിൽ, ജസീല, ഷഫീഖ്, സീനത്ത്. മരുമക്കൾ: റഷീദ് തുമ്പപ്പാടം, ഷരീഫ് കുറ്റിക്കാട്ടൂർ, സഫിയ. നുസുറത്ത്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10ന് പേട്ട ജുമഅത്ത് പള്ളിയിൽ.
പേരാമ്പ്ര: കൊയിലാണ്ടി സത്യസായി സ്കൂൾ അധ്യാപകൻ വെള്ളിയൂരിലെ കൊട്ടാരക്കൽ ജയകുമാർ (45)നിര്യാതനായി. ഭാര്യ: ദിവ്യ (കലക്ഷൻ ഏജന്റ്, വെള്ളിയൂർ അഗ്രി. ആൻഡ് സോഷ്യൽ വെൽഫയർ കോ. ഓപറേറ്റിവ് സൊസൈറ്റി). മക്കൾ: നിവേദ് (നൊച്ചാട് എച്ച്.എസ്. എസ് വിദ്യാർഥി), ആൻഡ്രിയ (വിദ്യാർഥി, വെള്ളിയൂർ എ.യു.പി). പിതാവ്: വിജയൻ, മാതാവ്: ജാനു (ഇരുവരും റിട്ട. പഞ്ചായത്ത് ജീവനക്കാർ). സഹോദരങ്ങൾ: ബിജു (പാരഗൺ ഹോട്ടൽ കോഴിക്കോട്), രതീഷ് (വിനു).
വെസ്റ്റ് നല്ലൂർ: എട്ടങ്ങലത്ത് സുലോചന (65) നിര്യാതയായി. ഭർത്താവ്: പരേതനായ മാരിമുത്തു. സഹോദരങ്ങൾ: സരസു, കൃഷ്ണൻ, ഗിരിജ, അജിത, പരേതയായ ശാരദ.
മുക്കം: തേക്കുംകുറ്റി കപ്പാലയിൽ സിജിൻ കപ്പാല (29) നിര്യാതയായി. സി.പി.എം കപ്പാല ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ കാരശ്ശേരി നോർത്ത് മേഖല സെക്രട്ടറിയും തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി അംഗവുമാണ്. മെക്കോസ് സഹകരണ സംഘത്തിലെ കളക്ഷൻ ഏജൻറായിരുന്നു. പരേതരായ കണ്ണൻ-ലീല ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ശ്രീജിൻ, ഷിൻജു രതീഷ്.
റിയാദ്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡോക്ടറെ കാണാൻ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കോഴിക്കോട് തൊട്ടിൽപ്പാലം പത്തിരിപ്പാല സ്വദേശി ജോസഫ് (60) ആണ് മരിച്ചത്. ശാരീരികമായ അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടറെ കാണാൻ പോയെങ്കിലും ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു. 27 വർഷമായി റിയാദിൽ ജോലിചെയ്യുന്ന ഇദ്ദേഹം ആറുമാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. പരേതരായ വർഗീസ്, അന്നമ്മ എന്നിവരാണ് മാതാപിതാക്കൾ. പരേതയായ മോളിയാണ്ഭാ ര്യ. മക്കൾ: ജോജോ ജോസഫ്, ഷെല്ലി മോൾ, ഷൈ മോൾ.
മുക്കം: മണാശ്ശേരി കീഴ്ത്താണിങ്ങാട്ട് പവിത്രൻ വൈദ്യർ (ഭാർഗവൻ-67) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: രൂപേഷ് (ചോയ്സ് സ്കൂൾ), രൂപിക. മരുമക്കൾ: രഞ്ജിത്ത് പൂതക്കുഴി (റെയിൽവേ), അശ്വതി (ചേന്ദമംഗലൂർ ജി.എം യു.പി സ്കൂൾ). സഹോദരങ്ങൾ: ഭാനുമതി, രമണി, പ്രേമനാഥൻ.
ഓമശ്ശേരി: പൂളപ്പൊയിൽ കോടിചാൽമലയിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുമ്മ (90) നിര്യാതയായി. മക്കൾ: അബ്ദുൽകരീം, അബ്ദുൽഗഫൂർ, അബ്ദുൽജബ്ബാർ, അബ്ദുൽ ബഷീർ, നജ്മുദ്ദീൻ, ആയിഷ, സുലൈഖ, ഖദീജ.
നടക്കാവ്: പി.എം കുട്ടി റോഡിൽ മിറോഷ്. എം (34) ദുബൈയിൽ നിര്യാതനായി. പിതാവ്: മേലേപ്പാട്ട് മോഹനൻ. മാതാവ്: റീന. കെ. സഹോദരങ്ങൾ: റോഷൻ, റിൻഷ. സംസ്കാരം രാവിലെ 10 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.