Obituary
കുനിശ്ശേരി: അമ്മോട് വീട്ടിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ അമ്മുക്കുട്ടി (76) നിര്യാതയായി. മക്കൾ: സുദേവൻ, ഓമന, കനകം. മരുമക്കൾ: ഉഷ, കറുപ്പൻ, മുത്തുമണി.
ഷൊർണൂർ: കണയം കക്കോട് ഓതിക്കത്തൊടി സരസ്വതി അമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻ നായർ. മക്കൾ: രാമനാഥൻ, നളിനി, പത്മകുമാരി, ഗോകുലൻ, ഷീല, നിർമല. മരുമക്കൾ: ബാലകൃഷ്ണൻ നായർ, ശശിധരൻ, മോഹൻദാസ്, കമലം, ഹേമലത, പരേതനായ ജനാർദനൻ.
കൂറ്റനാട്: കക്കാട്ടിരി ഹെൽത്ത് സെന്റർ ആലിക്ക പറമ്പിൽ ശാന്ത (65) നിര്യാതയായി. മക്കൾ: സുമ, രാജി, സാബു, ഷിബു. മരുമകൻ: രവി.
മനക്കൊടി: ഏലോത്ത് റോഡിൽ ചിറയത്ത് ജോസിന്റെ ഭാര്യ മേരി (73) നിര്യാതയായി. മക്കൾ: ജോയ്സി, ജോയ്സൺ. മരുമക്കൾ: സ്റ്റീഫൻ, ബീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.
മുറ്റിച്ചൂർ: കടുക്കാട്ട് ദാമോദരന്റെ ഭാര്യ പ്രേമാവതി (75) നിര്യാതയായി. മക്കൾ: ജയ, ജീന, ജിൻസ്. മരുമക്കൾ: സുരേന്ദ്രൻ, സുദർശൻ, പ്രീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
പുതുക്കോട്: പൂവക്കോട് തെരുവിൽ പരേതനായ ചേവക്കർ അബ്ദുൽ ഖനിയുടെ ഭാര്യ നാവുർ ഉമ്മ (86) നിര്യാതയായി. മക്കൾ: ഹിദായത്തുല്ല, മൈമൂൺ, മൊയ്തീൻ ഫാത്തിമ, സഫിയ, പരേതരായ ഹനീഫ, ഷാഹുൽ ഹമീദ്. മരുമക്കൾ: ഷറഫുദ്ദീൻ, മുഹമ്മദ് ബാവ, നിലാവർനിസ, സീനത്ത്, പരേതനായ അബ്ദുൽ ഖാദർ.
ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ സ്കൂൾ റിട്ട. അധ്യാപകൻ ചാലിശ്ശേരി പോൾ (83) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സജി (സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, ചെന്നൈ), ഡോ. സിമി (യു.എസ്.എ). മരുമക്കൾ: സോജ കുറ്റൂക്കാരൻ, ഡോ. സുനിൽ മഞ്ഞില (യു.എസ്.എ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.
കൊരട്ടി: ചർച്ച് റോഡിൽ വെളിയത്ത് ജോർജിന്റെ മകൻ ജോജോ (ഷിബു -59) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: റിയ, റെന്ന. മരുമകൻ: നിർമൽ ടോം സാജൻ.
കണ്ണംകുളങ്ങര: പാറപ്പുറം പരിയാരത്ത് വളപ്പിൽ പി.എസ്. രവീന്ദ്രൻ (83) നിര്യാതനായി. തൃശൂർ ജില്ല സഹകരണ ബാങ്ക് റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജറാണ്. ഭാര്യ: നളിനി (റിട്ട. പഞ്ചായത്ത് സെക്രട്ടറി). മക്കൾ: അഡ്വ. പി.ആർ. ജയകുമാർ (സി.പി.എം കൊക്കാല ലോക്കൽ കമ്മിറ്റി സെക്രട്ടറി), പി.ആർ. രാജേഷ് (മെഡിക്കൽ ഷോപ്പ് കണിമംഗലം). മരുമക്കൾ: കെ.വി. ശ്രീലേഖ (കെ.എസ്.എഫ്.ഇ അസി. മാനേജർ), ആശിത (ഫാർമസിസ്റ്റ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്മശാനത്തിൽ.
അരിമ്പൂർ: എറവ് പുറത്തൂർ കുര്യന്റെ ഭാര്യ മേരി (86) നിര്യാതയായി. മക്കൾ: എൽസി, റോസമ്മ, ജെയ്സൺ, മറിയാമ്മ, ടോമി, ജോഷി, വർഗീസ്. മരുമക്കൾ: അന്തോണി, ജെസ്സി, ജോസ്, ലൈസ, ജാൻസി, സെൻസി, പരേതനായ വർഗീസ്.
പെരുമാതുറ: ആലപ്പുഴ, ആറാട്ടുപുഴ കണ്ടങ്കേരിപുതുവൽ വീട്ടിൽ അഡ്വ. എം.എസ്. ഉസ്മാൻ (70- മാവേലിക്കര ബാറിലെ അഭിഭാഷകൻ) നിര്യാതനായി. കേരള യൂനിവേഴ്സിറ്റി മുൻ സെനറ്റ് അംഗവും ആറാട്ടുപുഴ പഞ്ചായത്ത് മുൻ അംഗവും ഡി.സി.സി മുൻ അംഗവുമായിരുന്നു. ഭാര്യ: നജ്മ. മക്കൾ: തൗസീഫ് (കാനഡ), സജാ (എസ്.ബി.ഐ മാവേലിക്കര), സബാ (മുൻസിഫ് മജിസ്ട്രേറ്റ് പരവൂർ). മരുമക്കൾ: സുമി തൗസീഫ് (കാനഡ), സജാദ് (അബൂദബി), അജ്മൽ (സൗദി). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ആറാട്ടുപുഴ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
നെടുമങ്ങാട്: മരുതൻകുഴി കട്ടച്ചൽ റോഡ് ഉത്രാടത്തിൽ കെ.ആർ.ഡബ്ല്യു.എ 141 ബിയിൽ ഒ. ശോഭനകുമാരി (66) നിര്യാതയായി. ഭർത്താവ്: സി.എസ്. ശ്രീകുമാരൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി സൂപ്രണ്ട്). മക്കൾ: എസ്. ശ്രീഭ (ധനലക്ഷ്മി ബാങ്ക്, ആറ്റുകാൽ ശാഖ). എസ്. സ്വാതി (സോഫ്റ്റ് വെയർ എൻജിനീയർ, ബംഗളൂരു). മരുമക്കൾ: അഡ്വ. എം.ആർ. ചിത്രലാൽ, എസ്. അരുൺ നായർ (കൺസൽട്ടന്റ്, കേരള സ്പോർട്സ് കൗൺസിൽ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.